കോഴിക്കോട്: ഗോവ, ബെംഗളൂരു എന്നിവിടങ്ങളിൽ ഡി.ജെ പാർട്ടികളിലും മറ്റും പങ്കെടുത്തു വരുന്നവരാണ് ന്യൂജൻ സിന്തറ്റിക്ക് ലഹരി മരുന്നുകൾ ജില്ലയിൽ എത്തിക്കുന്നതെന്ന് പോലീസ് പറയുന്നു. ലഹരിയിൽ പുതുമ തേടുന്ന പുതുതലമുറയിലെ യുവതീ യുവാക്കളെയും വിദ്യാർഥികളെയുമാണ് ലഹരി മാഫിയ സംഘം ലക്ഷ്യം വെക്കുന്നത്. ഇത്തരം സിന്തറ്റിക്ക് ഡ്രഗുകൾ രൂപത്തിൽ വളരെ വ്യത്യസ്തത പുലർത്തുന്നതിനാൽ ഇവ കണ്ടു പിടിക്കാൻ വളരെയധികം പ്രയാസമാണെന്നതും രക്ഷിതാക്കൾക്കും മറ്റും തിരിച്ചറിയാതെ കൈകാര്യം ചെയ്യാമെന്നതുമാണ് ഇവയിലേക്ക് യുവതലമുറയെ ആകർഷിക്കുന്നത്. വിദ്യാർഥികൾക്കും യുവാക്കൾക്കും വിൽക്കുന്നതിനായി കൊണ്ടുവന്ന എം.ഡി.എം.എ, കഞ്ചാവ് എന്നിവ സഹിതം യുവാവിനെ ടൗൺ പോലീസ്…
Read MoreDay: 3 October 2019
തീവണ്ടിക്കുള്ളില്‍ പെരുമ്പാമ്പ്!
ബെംഗളുരു: ട്രെയിനിനുള്ളില്‍ പെരുമ്പാമ്പിനെ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.കെ.എസ്.ആര് ബെംഗളുരു-ചെന്നൈ ലാല്‍ബാഗ് എക്സ്പ്രസില്‍ ആണ് പാമ്പിനെ കണ്ടെത്തിയത്. ചെന്നൈയില്‍ നിന്ന് വരികയായിരുന്ന ട്രെയിന്‍ ബെംഗളുരു കന്റൊന്മേന്റ്റ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ ആണ് പാമ്പിനെ കണ്ടത്.റെയില്‍വേ സംരക്ഷണ സേന വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ജീവനക്കാര്‍ എത്തി പാമ്പിനെ ബന്നര്‍ഘട്ട ബയോളജിക്കല്‍ പാര്‍ക്കില്‍ എത്തിച്ചു.8 അടി നീളവും 10 കിലോ ഭാരവും ഉണ്ടായിരുന്നു പാമ്പിനു.
Read Moreകോടതി ഉത്തരവ് ലംഘിക്കാന്‍ ആകില്ല;രാത്രി യാത്ര നിരോധനം തുടരും:മുഖ്യമന്ത്രി.
ബെംഗളൂരു: കൊല്ലേഗല്‍ -കോഴിക്കോട് ദേശീയ പാത 766 കടന്നുപോകുന്ന ബന്ദിപ്പൂര്‍ വനമേഖലയിലെ രാത്രി യാത്രാ നിരോധനം തുടരുമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ.വന്യജീവികളുടെ സുഖകരമായ വിഹാരം ഉറപ്പാക്കാന്‍ രാത്രി വാഹനയാത്ര അനുവദിക്കരുത് എന്നാ കോടതി വിധി ലംഘിക്കാന്‍ ആകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. http://bangalorevartha.in/archives/25553 നിരോധനം നീക്കണം എന്ന് ആവശ്യപ്പെട്ട് ബത്തേരിയില്‍ നടക്കുന്ന സമരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സ്ഥലത്തെ എം പി രാഹുല്‍ ഗാന്ധി എത്തിയതോടെ ഈനു യെദിയൂരപ്പയുടെ പ്രതികരണം. http://bangalorevartha.in/archives/23972 കോടതി ഉത്തരവിനെ കുറിച്ച് രാഹുല്‍ ഗാന്ധിക്ക് അറിവുണ്ടാകും എന്ന് കരുതുന്നതായി മുഖ്യമന്ത്രി പറഞ്ഞു. http://bangalorevartha.in/archives/23768
Read Moreസില്‍ക്ക് ബോര്‍ഡിലെ ഗതാഗതക്കുരുക്ക് ഇനി സ്വപ്നങ്ങളില്‍ മാത്രം;നവംബര്‍ 1 മുതല്‍ ഔട്ടെര്‍ റിംഗ് റോഡില്‍ ബി.ആര്.ടി.എസ് നിലവില്‍ വരും.
ബെംഗളൂരു: നഗരത്തിലെ കുപ്രസിദ്ധിയാര്‍ജ്ജിച്ച സില്‍ക്ക് ബോഡിലെ ഗതാഗതക്കുരുക്കിന് ഇനി അറുതി ആകുന്നു,സില്‍ക്ക് ബോര്‍ഡ് മേല്‍പ്പാലത്തിനു കുറുകെയായി ഔട്ടെര്‍ റിംഗ് റോഡില്‍ മേല്‍പ്പാലം പണിയുന്നതിനു ഉള്ള ജോലികള്‍ പുരോഗമിക്കുകയാണ്,അതിന് മുന്‍പേ തന്നെ ബി.ആര്.ടി.എസ് നടപ്പില്‍ വരുത്താന്‍ ആണ് സര്‍ക്കാര്‍ ശ്രമം. http://bangalorevartha.in/archives/27952 അതിന്റെ പൈലറ്റ് പ്രൊജക്റ്റ് ഔട്ടര്‍ റിംഗ് റോഡില്‍ ആണ് ആദ്യമായി വരുന്നത്,ഇതുമായി ബന്ധപ്പെട്ട് ഇന്നലെ ഉപ മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയുമായ ലക്ഷ്മണ് സാവദി ഔട്ടെര്‍ റിംഗ് റോഡില്‍ പരിശോധന നടത്തി. http://bangalorevartha.in/archives/39692 കെ.ആര്.പുര റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സില്‍ക്ക് ബോര്‍ഡ് വരെ അദ്ദേഹം…
Read Moreവിവാഹിതയായ ‘മഞ്ജു വാര്യർ’!!
മഞ്ജു വാര്യര്‍, ധനുഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വെട്രിമാരന് സംവിധാനം ചെയ്ത ‘അസുര’നിലെ പുതിയ പോസ്റ്റര്‍ പുറത്ത്. മഞ്ജുവും ധനുഷും വിവാഹ വേഷത്തില്‍ നില്ക്കുന്ന പോസ്റ്ററാണ് പുറത്തു വന്നിരിക്കുന്നത്. മഞ്ജു തന്നെയാണ് പോസ്റ്റര്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. റിലീസിന് ഒരു ദിവസം മാത്രം നിലനില്‍ക്കെയാണ് പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. മഞ്ജുവിന്റെ തമിഴ് അരങ്ങേറ്റ ചിത്രമായ അസുരന്റെ റിലീസിനായി ഏറെ ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. രാജദേവര്‍, കാളി എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങളായാണ് ധനുഷ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. രണ്ടു കഥാപാത്രങ്ങളുടെയും ലുക്ക് വ്യത്യസ്ത പോസ്റ്ററുകളായി മുന്‍പ് പുറത്തിറക്കിയിരുന്നു.…
Read Moreസുരക്ഷാ ഭീഷണി; ഉത്തരേന്ത്യയിലെ വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം
ന്യൂഡൽഹി: ഉത്തരേന്ത്യയിലെ വിമാനത്താവളങ്ങളിൽ അതിജാഗ്രതാ നിർദേശം. പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ നാല് ഭീകരർ ഡൽഹിയിൽ പ്രവേശിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തേത്തുടർന്നാണ് നിർദേശം. ശക്തിയേറിയ ആയുധങ്ങളുമായാണ് ഇവരെത്തിയത് എന്നാണ് ബുധനാഴ്ച ഡൽഹി പോലീസിന്റെ പ്രത്യേക സെല്ലിന് ലഭിച്ച വിവരം. ഇതേത്തുടർന്ന് ഡൽഹിയിൽ തിരച്ചിൽ ശക്തമാക്കിയിരുന്നു. സുരക്ഷാ ഭീഷണിയേത്തുടർന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിൽ പ്രത്യേക ഉന്നതതല യോഗം വിളിച്ചു ചേർത്തു. ഡൽഹിയിൽ നടത്തിയ തിരച്ചിലിൽ രണ്ടു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡൽഹിക്കു പുറമേ ജനവാസമേറിയ അയൽ നഗരങ്ങളിലും ജാഗ്രത പ്രഖ്യാപിച്ചു്. ഞങ്ങൾ ജാഗരൂകരാണ്, ഭീകരാക്രമണങ്ങൾ നേരിടാനുള്ള…
Read Moreകെ.എസ്.ആര്.ടി.സിയുടെ പ്രീമിയം സര്‍വീസുകളില്‍ ഇനി സൌജന്യ കുപ്പിവെള്ളം ഇല്ല!
ബെംഗളൂരു: കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ദീര്‍ഘ ദൂര പ്രീമിയം സര്‍വീസുകളില്‍ നല്കി വന്നിരുന്ന സൌജന്യ കുപ്പിവെള്ളം ഇനി മുതല്‍ നല്‍കില്ല. സ്കാനിയ ,വോള്‍വോ ,മറ്റ് എ.സി സര്‍വീസുകളില്‍ ആണ് അര ലിറ്റര്‍ കുപ്പിവെള്ളം സൌജന്യമായി നല്‍കിയിരുന്നത്,എന്നാല്‍ ഇന്നുമുതല്‍ ഇത് ഉണ്ടാവില്ല. “Bring Your Own Bottle” (സ്വന്തം കുപ്പി കൊണ്ട് വരിക) എന്ന പ്രചരണ പരിപാടിയുടെ ഭാഗമായാണ് കെ.എസ്.ആര്.ടി.സി ഇങ്ങനെ ഒരു തീരുമാനം എടുത്തത്. കെ.എസ്.ആര്.ടി.സി.യുടെ 8800 സര്‍വീസുകളില്‍ 300 സര്‍വീസുകളില്‍ ആണ് സൌജന്യ കുപ്പിവെള്ള വിതരണം നടത്തുന്നത്. കെ.എസ്.ആര്.ടി.സി ഒരു വര്‍ഷം…
Read Moreജിദ്ദയില്‍ മലയാളി യുവാവ് ഷോക്കേറ്റ് മരിച്ചു
ജിദ്ദ: ജിദ്ദയില്‍ മലയാളി യുവാവ് ഷോക്കേറ്റ് മരിച്ചു. ജിദ്ദ ഹംദാനിയയിൽ വച്ച് ഇലക്ട്രിക്ക് പോസ്റ്റിൽനിന്നാണ് ഷോക്കേറ്റത്. മലപ്പുറം കാളികാവ് മമ്പാട്ടുമൂല മേലേടത്ത് അബ്ദുല്ല കുട്ടിപ്പയുടെയും സുലൈഖയുടെയും മകൻ ഇസ്ഹാഖലി(30) മേലേടത്താണ് ഷോക്കേറ്റ് മരിച്ചത്. ഭാര്യ: അംന. മകൻ: അമിൻ ഷാൻ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾക്ക് ജിദ്ദ കെ.എം.സി.സി വെൽഫെയർ വിംഗ് നേതാക്കളായ മുഹമ്മദ് കുട്ടി പാണ്ടിക്കാട്, ജലീൽ ഒഴുകൂർ എന്നിവർ നേതൃത്വം നൽകുന്നു.
Read Moreഇനി മെട്രോയില്‍ യാത്ര ചെയ്യാനും ഹെല്‍മെറ്റ് ധരിക്കേണ്ടി വരുമോ? മെട്രോ സ്റ്റേഷന്റെ ഫാള്‍സ് സീലിംഗ് തകര്‍ന്ന് വീണു;യാത്രക്കാര്‍ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം.
ബെംഗളൂരു: മഴക്കാലത്ത് മെട്രോയില്‍ യാത്ര ചെയ്യാന്‍ പോകുമ്പോള്‍ കുട എടുക്കണം എന്നാ കാര്യം എല്ലാവര്ക്കും അറിവുള്ളതാണ്,നിരവധി മെട്രോ സ്റ്റേഷനുകളില്‍ മഴ പെയ്യുമ്പോള്‍ മേല്‍ക്കൂര ചോരുന്നുണ്ട് എന്നത് ഒരു പുതിയ കാര്യമല്ല. എന്നാല്‍ ഇനി മെട്രോ സ്റ്റേഷനില്‍ കയറാന്‍ ഹെല്‍മെറ്റ് കൂടി കരുതേണ്ടി വരുമോ? ഏറ്റവും പുതിയ വാര്‍ത്ത പറയുന്നത് അതാണ്. നമ്മ മെട്രോയുടെ മേൽക്കൂര തകർന്ന് വീണ് യാത്രക്കാർ അൽഭുതകരമായി രക്ഷപ്പെട്ടു, കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം 6 മണിയോടെ നാഗസാന്ദ്ര- യെലച്ചനഹള്ളി ഗ്രീൻ ലൈനിൽ നാഷണൽ കോളേജ് സ്റ്റേഷനിൽ ആണ് സംഭവം. പുറത്തേക്കിറങ്ങേണ്ട ഓട്ടോമാറ്റിക്…
Read Moreശിവകുമാറിനെതിരേ സി.ബി.ഐ. അന്വേഷണത്തിന് യെദ്യൂരപ്പ സർക്കാർ അനുമതി നൽകിയേക്കും!!
ബെംഗളൂരു: കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ഡി.കെ. ശിവകുമാറിനെതിരേ സി.ബി.ഐ. അന്വേഷണത്തിന് നീക്കം. ഡൽഹിയിലെ ഫ്ളാറ്റിൽനിന്ന് 8.59 കോടി രൂപ കണ്ടെടുത്ത സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സി.ബി.ഐ.ക്ക് നിർദേശം നൽകിയിരുന്നു. ഇതേത്തുടർന്ന് അന്വേഷണത്തിന് അനുമതിതേടി സി.ബി.ഐ. കർണാടക സർക്കാരിന് കത്തയച്ചിരുന്നു. ഇതിന് അനുമതി നൽകാനാണ് ബി.ജെ.പി. സർക്കാരിന്റെ നീക്കം. ജാമ്യം ലഭിച്ച് പുറത്തുവന്നാൽ ബി.ജെ.പി. നേതാക്കൾക്കെതിരേയുള്ള അഴിമിതി പുറത്തുവിടുമെന്ന മുന്നറിയിപ്പും ശിവകുമാർ നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്കെതിരേയും ആരോപണമുന്നയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സി.ബി.ഐ. അന്വേഷണത്തിന് സർക്കാർ അനുമതിനൽകുമെന്നാണ് സൂചന. ഡൽഹിയിലെ ഫ്ളാറ്റിൽനിന്ന്…
Read More