വിവാഹിതയായ ‘മഞ്ജു വാര്യർ’!!

മഞ്ജു വാര്യര്‍, ധനുഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വെട്രിമാരന്‍ സംവിധാനം ചെയ്ത ‘അസുര’നിലെ പുതിയ പോസ്റ്റര്‍ പുറത്ത്. മഞ്ജുവും ധനുഷും വിവാഹ വേഷത്തില്‍ നില്‍ക്കുന്ന പോസ്റ്ററാണ് പുറത്തു വന്നിരിക്കുന്നത്. മഞ്ജു തന്നെയാണ് പോസ്റ്റര്‍ തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിലൂടെ പങ്കുവച്ചിരിക്കുന്നത്.

റിലീസിന് ഒരു ദിവസം മാത്രം നിലനില്‍ക്കെയാണ് പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. മഞ്ജുവിന്‍റെ തമിഴ് അരങ്ങേറ്റ ചിത്രമായ അസുരന്‍റെ റിലീസിനായി ഏറെ ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

രാജദേവര്‍, കാളി എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങളായാണ് ധനുഷ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. രണ്ടു കഥാപാത്രങ്ങളുടെയും ലുക്ക് വ്യത്യസ്ത പോസ്റ്ററുകളായി മുന്‍പ് പുറത്തിറക്കിയിരുന്നു.

  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!

പഴയ സ്‌റ്റൈല്‍ ആയ പെന്‍സില്‍ മീശയും ചീകി വച്ച മുടിയുമായി ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ഒരു ലുക്ക്. യുവത്വം തിളയ്ക്കുന്ന ലുക്കാണ് രണ്ടാമത്തെ ചിത്രത്തില്‍. പഴയകാല ധനുഷ് കഥാപാത്രത്തിന്‍റെ ജോഡിയായാണ് മഞ്ജു എത്തുക.

മഞ്ജു വാര്യരുടെ ഹിറ്റ് ചിത്രങ്ങള്‍ ഒന്നായ കന്മദത്തിലെ ഭാനുവിന് സമാനമായ രൂപമാണ് അസുരനിലെ മണിമേഖലൈ എന്ന കഥാപാത്രത്തിനും. ധനുഷ്-മഞ്ജു എന്നിവര്‍ക്ക് പുറമേ പ്രകാശ് രാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

വെട്രിമാരന്‍ തന്നെ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം തയാറാക്കിയിരിക്കുന്നത് തമിഴിലെ പ്രമുഖ എഴുത്തുകാരൻ പൂമണിയുടെ ‘വെക്കൈ’ എന്ന നോവലിനെ ആസ്പദമാക്കിയാണ്. ബലാജി ശക്തിവേല്‍, പശുപതി, സുബ്രഹ്മണ്യ ശിവ, പവന്‍, യോഗി ബാബു, ആടുകളം നരന്‍, തലൈവാസല്‍ വിജയ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍‍.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ കലൈപുലി എസ് തനു നിര്‍മ്മിച്ച ചിത്രം ഒക്ടോബര്‍ നാലിന് തീയേറ്ററുകളിലെത്തും. ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനവും വേൽരാജ് ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നു. പൊല്ലാതവന്‍, ആടുകളം, വട ചെന്നൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധനുഷും വെട്രിമാരനും ഒന്നിക്കുന്ന ചിത്രമാണിത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts