സില്‍ക്ക് ബോര്‍ഡിലെ ഗതാഗതക്കുരുക്ക് ഇനി സ്വപ്നങ്ങളില്‍ മാത്രം;നവംബര്‍ 1 മുതല്‍ ഔട്ടെര്‍ റിംഗ് റോഡില്‍ ബി.ആര്‍.ടി.എസ് നിലവില്‍ വരും.

ബെംഗളൂരു: നഗരത്തിലെ കുപ്രസിദ്ധിയാര്‍ജ്ജിച്ച സില്‍ക്ക് ബോഡിലെ ഗതാഗതക്കുരുക്കിന് ഇനി അറുതി ആകുന്നു,സില്‍ക്ക് ബോര്‍ഡ്‌ മേല്‍പ്പാലത്തിനു കുറുകെയായി ഔട്ടെര്‍ റിംഗ് റോഡില്‍ മേല്‍പ്പാലം പണിയുന്നതിനു ഉള്ള ജോലികള്‍ പുരോഗമിക്കുകയാണ്,അതിന് മുന്‍പേ തന്നെ ബി.ആര്‍.ടി.എസ് നടപ്പില്‍ വരുത്താന്‍ ആണ് സര്‍ക്കാര്‍ ശ്രമം.

http://bangalorevartha.in/archives/27952

അതിന്റെ പൈലറ്റ്‌ പ്രൊജക്റ്റ്‌ ഔട്ടര്‍ റിംഗ് റോഡില്‍ ആണ് ആദ്യമായി വരുന്നത്,ഇതുമായി ബന്ധപ്പെട്ട് ഇന്നലെ ഉപ മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയുമായ ലക്ഷ്മണ്‍ സാവദി ഔട്ടെര്‍ റിംഗ് റോഡില്‍ പരിശോധന നടത്തി.

  ബെംഗളൂരുവിൽ വീടിനുള്ളിൽ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തി

http://bangalorevartha.in/archives/39692

കെ.ആര്‍.പുര റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സില്‍ക്ക് ബോര്‍ഡ്‌ വരെ അദ്ദേഹം ബി.എം.ടി.സിയുടെ വോള്‍വോ ബസില്‍ സഞ്ചരിച്ചു.ബി.എം.ടി.സി,ട്രാഫിക്‌ പോലീസ്,ബി.ബി.എം.പി തുടങ്ങിയവയുടെ ഉന്നത ഉദ്യോഗസ്ഥരും മന്ത്രിക്ക് ഒപ്പം ഉണ്ടായിരുന്നു.

ആകെ ദൂരം 18.5 കിലോ മീറ്റര്‍ ആണ് ഇതില്‍ ആദ്യത്തെ 10 കിലോമീറ്റര്‍ പദ്ധതി ഈ വരുന്ന നവംബര്‍ ഒന്നാം തീയതി പ്രവര്‍ത്തന ക്ഷാമമാകും,ഔട്ടെര്‍ റിംഗ് റോഡില്‍ മുഴുവന്‍ ദൂരം ഈ ഡിസംബറോടെ പൂര്‍ത്തിയാക്കാന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്.

http://bangalorevartha.in/archives/4066

ബസ്സിനു മാത്രമുള്ള പാതയിലേക്ക് കയറുന്ന മറ്റു വാഹനങ്ങള്‍ക്കെതിരെ ഏതു നടപടി എടുക്കാം എന്നാ കാര്യത്തില്‍ നിയമപരമായ വശം പരിശോധിക്കാന്‍ മന്ത്രി ട്രാഫിക്‌ വകുപ്പിനെ ചുമതലപ്പെടുത്തി.

  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി മുൻ മാധ്യമപ്രവർത്തകൻ ജീവനൊടുക്കി;

ആവശ്യമായ ബസ് ഷെല്‍ട്ടറുകളുടെ പണി പൂര്‍ത്തിയാക്കാന്‍ ബി .ബി .എം .പിയോട് ആവശ്യപ്പെട്ടു.

പൈലറ്റ്‌ പ്രൊജക്റ്റ്റിന് ലഭിക്കുന്ന പ്രതികരണത്തിന് അനുസരിച്ച് ഈ പദ്ധതി നഗരത്തിലെ മറ്റു ഗതാഗത ക്കുരുക്കുകള്‍ ഉള്ള 12 സ്ഥലങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും എന്ന് ഗതാഗത വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഗൌരവ് ഗുപ്ത അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വീടുകളിൽ കയറി കവർച്ച നടത്തുന്ന വിഖ്യാത സംഘം പിടിയിൽ; എട്ട് പേർ അറസ്റ്റിൽ, പിന്നിൽ അന്തർസംസ്ഥാന കുറ്റവാളികൾ
[masterslider id="10"]

Related posts