കെ.എസ്.ആര്‍.ടി.സിയുടെ പ്രീമിയം സര്‍വീസുകളില്‍ ഇനി സൌജന്യ കുപ്പിവെള്ളം ഇല്ല!

ബെംഗളൂരു: കര്‍ണാടക റോഡ്‌ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ദീര്‍ഘ ദൂര പ്രീമിയം സര്‍വീസുകളില്‍ നല്‍കി വന്നിരുന്ന സൌജന്യ കുപ്പിവെള്ളം ഇനി മുതല്‍ നല്‍കില്ല.

സ്കാനിയ ,വോള്‍വോ ,മറ്റ് എ.സി സര്‍വീസുകളില്‍ ആണ് അര ലിറ്റര്‍ കുപ്പിവെള്ളം സൌജന്യമായി നല്‍കിയിരുന്നത്,എന്നാല്‍ ഇന്നുമുതല്‍ ഇത് ഉണ്ടാവില്ല.

“Bring Your Own Bottle” (സ്വന്തം കുപ്പി കൊണ്ട് വരിക) എന്ന പ്രചരണ പരിപാടിയുടെ ഭാഗമായാണ് കെ.എസ്.ആര്‍.ടി.സി ഇങ്ങനെ ഒരു തീരുമാനം എടുത്തത്‌.

  കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ 'കുടുങ്ങി' ജനങ്ങൾ; വഴിതിരിച്ചുവിട്ട ഇടവഴികളിലും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്; കടുംവെട്ട് ഇനിയും നീളും

കെ.എസ്.ആര്‍.ടി.സി.യുടെ 8800 സര്‍വീസുകളില്‍ 300 സര്‍വീസുകളില്‍ ആണ് സൌജന്യ കുപ്പിവെള്ള വിതരണം നടത്തുന്നത്.

കെ.എസ്.ആര്‍.ടി.സി ഒരു വര്‍ഷം 1.2 കോടി പ്ലാസ്റ്റിക്‌ കുപ്പികള്‍ ആണ് ഒരു തവണത്തെ  ഉപയോഗത്തിന് ശേഷം പുറത്ത് കളയുന്നത്,ഇന്നലെ പുറത്ത് വിട്ട പ്രസ്താവനയില്‍ അറിയിച്ചു.ടിക്കറ്റ്‌ റിസേര്‍വ് ചെയ്ത യാത്രക്കാരെ എസ്.എം.എസ് മുഖേനയും ട്വിറ്റെര്‍ ഫേസ്ബുക്ക്‌ എന്നിവ വഴിയും ഈ സന്ദേശം ആളുകളില്‍ എത്തിച്ചിട്ടുണ്ട് എന്ന് കെ.എസ്.ആര്‍.ടി.സി അവകാശപ്പെടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ സമഗ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയ്ക്ക് ഇന്ന് തുടക്കം; എസ്.ഐ.ആറിൽ' വോട്ടർമാർ ചെയ്യേണ്ട കാര്യങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പുതിയ സാങ്കേതിക വിസ്മയം; ഹോട്ടൽ ഭക്ഷണം വിളമ്പാൻ ഇനി ‘റോബോ’
[masterslider id="10"]

Related posts