ഹൂസ്റ്റണില്‍ നടന്ന “ഹൗഡി മോദി” പരിപാടിക്കിടെ ട്രംപിനെ വീണ്ടും യുഎസ് പ്രസിഡന്‍റായി തിരഞ്ഞെടുക്കണമെന്ന് അമേരിക്കന്‍ ജനതയോട് ആഹ്വാനം ചെയ്യുന്ന രീതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവന നടത്തിയിരുന്നു.
2019ല്‍ നടന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ “അബ് കി ബാര്‍ മോദി സര്‍ക്കാര്‍” എന്ന ആഹ്വാനവുമായായിരുന്നു ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. വന്‍ വിജയം നേടുകയും ചെയ്തു. അതേപോലെ തന്നെ “ഹൗഡി മോദി” പരിപാടിക്കിടെ “അബ് കി ബാര്‍ ട്രംപ് സര്‍ക്കാര്‍” എന്നാണ് നരേന്ദ്രമോദി പ്രസ്താവിച്ചത്.
എന്നാല്‍, നരേന്ദ്രമോദിയുടെ ഈ പ്രസ്താവന വന്‍ വിവാദത്തിന് വഴിതെളിച്ചു. മറ്റൊരു രാജ്യത്തിന്‍റെ തിരഞ്ഞെടുപ്പു നടപടിക്രമങ്ങളില്‍ ഇടപെട്ടത് നയതന്ത്ര കീഴ്വഴക്കങ്ങളുടെ ലംഘനമാണെന്നരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി.
കാലങ്ങളായി ഇന്ത്യ പിന്തുടരുന്ന വിദേശനയത്തിന്‍റെ ലംഘനമാണ് മോദി ഹൂസ്റ്റണില്‍ നടത്തിയതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോടോ ഡെമോക്രാറ്റുകളോടോ പക്ഷംപിടിക്കാത്ത നയമാണ് ഇതുവരെ ഇന്ത്യ കൈക്കൊണ്ടിരുന്നതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
അതിനിടെ, അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇന്ത്യയ്ക്ക് പ്രത്യേക പക്ഷമില്ലെന്ന് വിശദീകരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി ജയ്ശങ്കര്‍ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈയവസരത്തിലാണ് നയതന്ത്ര കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഴിവില്ലായ്മ പരിഹരിച്ചതിന് വിദേശകാര്യ മന്ത്രി ജയ്ശങ്കറിന് നന്ദി അറിയിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ രംഗപ്രവേശം. ട്വീറ്ററിലൂടെയായിരുന്നു രാഹുല്‍ഗാന്ധിയുടെ പ്രതികരണം.
Thank you Mr Jaishankar for covering up our PM’s incompetence. His fawning endorsement caused serious problems with the Democrats for India. I hope it gets ironed out with your intervention. While you’re at it, do teach him a little bit about diplomacy.https://t.co/LfHIQGT4Ds
— Rahul Gandhi (@RahulGandhi) October 1, 2019
“നമ്മുടെ പ്രധാനമന്ത്രിക്ക് നയതന്ത്രത്തിലുള്ള കഴിവില്ലായ്മ മൂടിവെച്ചതിന് താങ്കളോടുള്ള നന്ദി അറിയിക്കുന്നു. പക്ഷംപിടിച്ച് ട്രംപിന് മുഖസ്ഥുതി നടത്തിയ മോദിയുടെ പ്രകടനം ഇന്ത്യയും ഡെമോക്രാറ്റുകളും തമ്മില്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. നിങ്ങളുടെ ഇടപെടലിലൂടെ അത് പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ നയതന്ത്രപരമായ കാര്യങ്ങളെക്കുറിച്ച് താങ്കള്‍ അദ്ദേഹത്തിന് കുറച്ച് പാഠം പകര്‍ന്നുനല്‍കണ൦”, ഇതായിരുന്നു രാഹുല്‍ ട്വീറ്ററിലൂടെ നല്‍കിയ പ്രതികരണം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.