എം.ജി.റോഡിൽ യുകോ ബാങ്ക് ബിൽഡിങ്ങിൽ വൻ അഗ്നിബാധ.

ബെംഗളൂരു : എംജി റോഡിൽ യു കോ ബാങ്ക് ബിൽഡിങ്ങിൽ വൻ അഗ്നിബാധ. ആളപായമില്ല. ഉച്ചക്ക് 2:45 ഓടെയാണ് അഗ്നിബാധ ശ്രദ്ധയിൽ പെട്ടതും അശോക് നഗർ അഗ്നിശമന യൂണിറ്റിനെ വിവരമറിയിക്കുന്നതും. തീ കണ്ടതോടെ താഴത്തെ നിലയിലുള്ള ബാങ്ക് ജീവനക്കാർ പുറത്തേക്ക് ഓടുകയായിരുന്നു. മുകളിലെ നിലകളിൽ പ്രവർത്തിച്ചിരുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തിൽ ക്ലാസുകൾ നടക്കുകയായിരുന്നു. എന്നാൽ ഒരു വിഭാഗം കുട്ടികളെ ഗോവണികൾ വഴി തറനിരപ്പിലെ നിലയിലേക്ക് മാറ്റുകയും മറ്റൊരു വിഭാഗം കുട്ടികൾ ടെറസ്സിന് മുകളിലേക്ക് നീങ്ങുകയും ചെയ്തു ,അതിനാൽ വൻ അപകടം ഒഴിവായി. അശോക് നഗർ…

Read More

അമിത് ഷായുടെ ‘ഹിന്ദി അജണ്ട’; പ്രതികരിച്ച് രജനികാന്ത്!!

ചെന്നൈ: ബിജെപി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുടെ ഹിന്ദി അജണ്ടയില്‍ പ്രതികരിച്ച് ചലച്ചിത്ര താരം രജനികാന്ത്!! ഒരു ഭാഷയും അടിച്ചേല്‍പ്പിക്കാനാവില്ലെന്നും ദക്ഷിണേന്ത്യയും ഉത്തരേന്ത്യയും പൊതുവായ ഒരു ഭാഷയെ അംഗീകരിക്കില്ലെന്നും രജനീകാന്ത്​ വ്യക്തമാക്കി. പൊതു ഭാഷ രാജ്യത്തെ വികസനത്തിന് ​ഗുണം ചെയ്യുമെന്ന് പറഞ്ഞ രജനികാന്ത് ഇന്ത്യയ്ക്ക്​ അത്തരത്തില്‍ ഏകീകൃതമായ ഭാഷയില്ലെന്നും വ്യക്തമാക്കി. ഹിന്ദി ദിനാചരണ വേളയിലാണ് ഹിന്ദി രാഷ്ട്രഭാഷയാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിർദേശിച്ചത്. ലോകത്തിന് മുന്നില്‍ രാജ്യത്തെ അടയാളപ്പെടുത്താന്‍  പൊതുവായ ഒരു ഭാഷയുണ്ടായിരിക്കണമെന്നും ഇന്ത്യയെ മുഴുവന്‍ ഒരുമിച്ച് നിര്‍ത്താനാവുക ഹിന്ദിക്കാണെന്നും…

Read More

പ്രതിസന്ധി ഘട്ടത്തില്‍ തങ്ങളുടെ ഒപ്പം നിന്നവര്‍ക്ക് നന്ദി അറിയിച്ച് ഐഎസ്ആര്‍ഒ

ബെംഗളൂരു: വിക്രം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടപ്പെട്ട സാഹചര്യത്തില്‍ പിന്തുണച്ച എല്ലാവര്‍ക്കുമാണ് ട്വിറ്ററിലൂടെ ഐഎസ്ആർഒ നന്ദി അറിയിച്ചിരിക്കുന്നത്. “ഞങ്ങളുടെ കൂടെ നിന്നതിന് നന്ദി. ഇനിയും ഞങ്ങള്‍ യാത്ര തുടരും. ലോകത്തമെമ്പാടുമുള്ള ഇന്ത്യക്കാരുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും ഞങ്ങളെ മുന്നോട്ട് നയിക്കും” എന്നാണ് ഐഎസ്ആര്‍ഒയുടെ ട്വീറ്റ്. Thank you for standing by us. We will continue to keep going forward — propelled by the hopes and dreams of Indians across the world! pic.twitter.com/vPgEWcwvIa — ISRO (@isro) September…

Read More

കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ ‘ഓള്’ തീയറ്ററുകളിലേയ്ക്ക്

കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് ‘ഓള്’ തീയറ്ററുകളിലേയ്ക്ക്. സെപ്റ്റംബര്‍ ഇരുപതിനാണ് തീയറ്ററുകളിലെത്തുന്നത്. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ഷാജി എന്‍ കരുണ്‍ ഷെയിന്‍ നിഗം കൂട്ടുകെട്ടിലാണ് ഒരുങ്ങുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ എസ്തര്‍ അനിലും അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ കനി കുസൃതി, കാദംബരി ശിവായ, കാഞ്ചന, ഇന്ദ്രന്‍സ്, മായ മേനോന്‍, പി. ശ്രീകുമാര്‍, എസ്. രാധിക, ഗോപാലകൃഷ്ണന്‍ തുടങ്ങിവരും അഭിനയിക്കുന്നുണ്ട്. പ്രായപൂര്‍ത്തിയാകും മുന്‍പ് കൂട്ട ബലാത്സംഗത്തിനിരയാക്കി കായലില്‍ ഉപേക്ഷിക്കപ്പെട്ട മായ എന്ന പെണ്‍കുട്ടിയുടെ കഥയാണ്. ഇതില്‍ വാസു എന്ന ചിത്രകാരനെയാണ് ഷെയിന്‍ അവതരിപ്പിക്കുന്നത്. ഇവര്‍ രണ്ടുപേരും തമ്മിലുള്ള…

Read More

കോഫി ഡേയുടെ ഗ്ലോബല്‍ വില്ലേജ് ടെക് പാര്‍ക്ക് വിറ്റുപോയി!

ബെംഗളൂരു : കോഫി ഡേ എന്‍റര്‍പ്രൈസസിന്‍റെ നഗരത്തിലെ ഗ്ലോബല്‍ വില്ലേജ് ടെക് പാര്‍ക്ക് വില്‍പ്പന നടത്തി. കഫേ കോഫി ഡേ ശൃംഖലയുടെ ഉടമകളാണ് കോഫി ഡേ എന്‍റര്‍പ്രൈസസ്. നിക്ഷേപ സ്ഥാപനമായ ബ്ലാക്സ്റ്റോണിനും റിയല്‍ എസ്റ്റേറ്റ് കമ്പനിയായ സലാര്‍പൂരിയ സത്വയ്ക്കുമായി 2,700 കോടി രൂപയ്ക്കാണ് ഗ്ലോബല്‍ വില്ലേജ് വിറ്റത്. 5,000 കോടി രൂപ കടബാധ്യതയാണ് കഫേ കോഫി ഡേയ്ക്കുളളത്. കഫേ കോഫി ഡേയുടെ സ്ഥാപകന്‍ വി ജി സിദ്ധാര്‍ത്ഥയുടെ മരണത്തെ തുടര്‍ന്നാണ് ആസ്തികള്‍ വിറ്റ് കടബാധ്യത തീര്‍ക്കാന്‍ കമ്പനി തീരുമാനമെടുത്തത്.

Read More

17 എം.എൽ.എ.മാരെ അയോഗ്യരാക്കിയ നടപടി; ജസ്റ്റിസ് ശാന്തനഗൗഡർ വാദം കേൾക്കുന്നതിൽനിന്ന് പിന്മാറി

ബെംഗളൂരു: സംസ്ഥാത്തെ 17 എം.എൽ.എ.മാരെ അയോഗ്യരാക്കിയ നടപടി; ജസ്റ്റിസ് ശാന്തനഗൗഡർ വാദം കേൾക്കുന്നതിൽനിന്ന് പിന്മാറി. നിയമസഭാംഗത്വത്തിൽനിന്ന് തങ്ങളെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കർണാടകത്തിലെ 17 എം.എൽ.എ.മാർ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ വാദംകേൾക്കുന്നതിൽനിന്നാണ് ജസ്റ്റിസ് എം.എം. ശാന്തനഗൗഡർ പിൻമാറിയത്. കർണാടകസ്വദേശിയായതിനാലാണ് പിന്മാറിയത്. എച്ച്.ഡി. കുമാരസ്വാമിസർക്കാരിന് പിന്തുണ പിൻവലിച്ച 17 കോൺഗ്രസ്, ജനതാദൾ (എസ്) എം.എൽ.എ.മാരെയാണ് സ്പീക്കർ അയോഗ്യരാക്കിയത്. ഈ നടപടിക്കെതിരേയാണ് ഇവർ സുപ്രീംകോടതിയിൽ ഹർജി നൽകിയത്. 2017-ലാണ് ജസ്റ്റിസ് ശാന്തനഗൗഡർ സുപ്രീംകോടതി ജഡ്ജിയായി നിയമിതനായത്. കർണാടകത്തിൽ പബ്ലിക് പ്രോസിക്യൂട്ടറായും ബാർ കൗൺസിൽ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.…

Read More

ബെംഗളൂരു മലയാളികൾ ഒരുക്കിയ ഹ്രസ്വ ചിത്രം അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ സെമിഫൈനലില്‍!

ബെംഗളൂരു : ‘And They Call It Democracy’ എന്ന ഹ്രസ്വചിത്രം ഇസ്താംബുളില്‍ വച്ചു നടക്കുന്ന Humanitarian Film’s Day എന്ന അന്താരാഷ്ട്ര മേളയിലെ സെമി ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഒക്ടോബർ 16 നാണു ഈ ഹ്രസ്വചിത്രമേള നടക്കുന്നത്. മലയാളികളായ ടോണി തോമസ്‌, ഷമീര്‍ N എന്നിവരാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്. ബാംഗളൂരിലെ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന ഇരുവരും ലോക സിനിമകളോട് കടുത്ത താല്‍പര്യം പുലര്‍ത്തുന്നവരാണ്. സുഹൃത്തുക്കളെയാണ് ഇവര്‍ അഭിനേതാക്കളായി ഉപയോഗിച്ചിരിക്കുന്നത്. സീറോ ബജറ്റില്‍ നിര്‍മ്മിച്ച ഈ ചിത്രം, ഡയലോഗുകള്‍ ഒന്നുമില്ലാതെ ആശയ സംവഹനം…

Read More

ബെംഗളൂരുവില്‍ ജോലി തയ്യാറായിട്ടുണ്ട് എന്ന് അറിഞ്ഞ് വണ്ടി കയറുന്നതിന് മുന്‍പ് ഈ വാര്‍ത്ത‍ വായിക്കുക;അത്തിബെലെയിലെ ജോലി തട്ടിപ്പില്‍ നിന്ന് ഇതുവരെ”ബെംഗളൂരുവാര്‍ത്ത‍”രക്ഷിച്ചത്‌ 20ല്‍ അധികം മലയാളികളെ!

ബെംഗളൂരു: ഇങ്ങനെ ഒരു ന്യൂസ്‌ പോര്‍ട്ടല്‍ തുടങ്ങുമ്പോള്‍ നഗരത്തിലെ മലയാളികള്‍ കേള്‍ക്കാന്‍ താല്പര്യം ഉള്ള വാര്‍ത്തകള്‍ അവരില്‍ വേഗത്തില്‍ എത്തിക്കുക എന്നതില്‍ കൂടുതല്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ക്ക് വേറെ ലക്ഷ്യങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല,മറ്റു പല വന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെ അപേക്ഷിച്ച് വളരെ ചെറിയ രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് ,പല വാര്‍ത്തകളും ചുറ്റുമുള്ള ആളുകള്‍ക്ക് ഉപകാരപ്രദമാകുന്നുണ്ട് എന്ന് അറിയുമ്പോള്‍ തികഞ്ഞ ചാരിതാര്‍ത്ഥ്യമുണ്ട്.ആ ഗണത്തില്‍ പ്പെടുന്ന ഒരു വാര്‍ത്തയെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. മലയാളത്തിലെയോ കന്നടയിലെയോ ദൃശ്യമാധ്യമങ്ങളും ഓണ്‍ലൈന്‍ മാധ്യമങ്ങളും എന്തോ അറിയപ്പെടാത്ത കാരണങ്ങളാല്‍…

Read More
Click Here to Follow Us