ബെംഗളൂരു : ‘And They Call It Democracy’ എന്ന ഹ്രസ്വചിത്രം ഇസ്താംബുളില്‍ വച്ചു നടക്കുന്ന Humanitarian Film’s Day എന്ന അന്താരാഷ്ട്ര മേളയിലെ സെമി ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഒക്ടോബർ 16 നാണു ഈ ഹ്രസ്വചിത്രമേള നടക്കുന്നത്.
മലയാളികളായ ടോണി തോമസ്, ഷമീര്‍ N എന്നിവരാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്. ബാംഗളൂരിലെ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന ഇരുവരും ലോക സിനിമകളോട് കടുത്ത താല്‍പര്യം പുലര്‍ത്തുന്നവരാണ്. സുഹൃത്തുക്കളെയാണ് ഇവര്‍ അഭിനേതാക്കളായി ഉപയോഗിച്ചിരിക്കുന്നത്.
സീറോ ബജറ്റില്‍ നിര്‍മ്മിച്ച ഈ ചിത്രം, ഡയലോഗുകള്‍ ഒന്നുമില്ലാതെ ആശയ സംവഹനം നടത്തുന്നു. പൊളിറ്റിക്കല്‍ സറ്റയര്‍ വിഭാഗത്തില്‍ പെടുന്ന ഇത് പറയുന്നത് ജനാധിപത്യം അതിന്റെ ഉപഭോക്താക്കളോട് യഥാര്‍ഥത്തില്‍ എന്താണ് ചെയ്യുന്നത് എന്ന ആശയമാണ്.
രണ്ടു കഥാപാത്രങ്ങള്‍ മാത്രമുള്ള ഈ കഥ ലോകത്തെങ്ങുമുള്ള ജനാധിപത്യ രാഷ്ട്രീയത്തെ ഒരു കൊച്ചു മുറിയിലേക്ക് കൊണ്ടുവരുന്നു. അത് തന്നെയാവണം ഭാഷാ സംസ്കാര വ്യത്യാസങ്ങള്‍ ഇല്ലാതെ ഇതിനു സംവദിക്കാനാവുന്നത്.
First-Time Film-maker Sessions – USA, The Lift-Off Sessions – England എന്നീ ഹ്രസ്വചിത്ര മേളകളിലും ഇത് മുൻപ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഓൺലൈനിൽ ഇതുവരെ ചിത്രം റിലീസ് ചെയ്തിട്ടില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.