വാഷി൦ഗ്ടണ്‍: ഇന്ത്യ നടത്തിയ ചന്ദ്രയാന്‍-2 എന്ന ബഹിരാകാശ ദൗത്യം ലോക ശ്രദ്ധ നേടിയിരുന്നു. അവസാന നിമിഷത്തില്‍ പരാജയം ഏറ്റുവാങ്ങി എങ്കിലും ഇന്ത്യന്‍ ബഹിരാകാശ ശാസ്‌ത്രജ്ഞര്‍ കാട്ടിയ മികവ് ലോകം അംഗീകരിച്ചിരുന്നു. വിക്രം ലാന്‍ഡറിലെ ബാറ്ററിയുടെ പ്രവര്‍ത്തസമയം ഏകദേശം അവസനിച്ചിരിയ്ക്കുകയാണ്.
ആ അവസരത്തിലാണ് ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാൻ-2 വിലെ വിക്രം ലാൻഡറിനെ കണ്ടോയെന്ന് തിരക്കി നടനും നിർമാതാവുമായ ബ്രാഡ് പിറ്റ് എത്തിയിരിക്കുന്നത്!! അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ താമസക്കാരനായ അമേരിക്കൻ ബഹിരാകാശ യാത്രികൻ നിക്ക് ഹേഗിനോടാണ് ബ്രാഡ് പിറ്റ് വിക്രം ലാൻഡറിനെ കുറിച്ച് അന്വേഷിച്ചത്.
ബ്രാഡ് പിറ്റ് അഭിനയിക്കുന്ന അഡ് അസ്ട്ര എന്ന സിനിമയുടെ നിര്‍മ്മാണത്തിന്‍റെ ഭാഗമായാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ താമസക്കാരുമായി സംവദിച്ചത്. ചിത്രത്തിൽ ബഹിരാകാശ യാത്രികനായാണ് ബ്രാഡ് പിറ്റ് അഭിനയിക്കുന്നത്.
ബഹിരാകാശത്ത് താഴ്ന്ന ഭ്രമണപഥത്തിൽ സഞ്ചരിക്കുന്ന മനുഷ്യനിർമിത പേടകമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. ഇവിടുത്തെ ജീവിതത്തെകുറിച്ചും ഭാരമില്ലായ്മയെക്കുറിച്ചുമൊക്കെ ഫോണ്‍ സംഭാഷണത്തില്‍ ബ്രാഡ് പിറ്റ് ചോദിക്കുന്നുണ്ട്. അതിനിടെയാണ് ഇന്ത്യയുടെ ചന്ദ്രയാന്‍ കണ്ടോ എന്ന് അദ്ദേഹം ചോദിച്ചത്. ഇല്ല എന്നായിരുന്നു ഹേഗ് നല്‍കിയ മറുപടി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.