ബെംഗളൂരു : മുംബൈ – ബെംഗളുരു ദേശീയ പാതയിൽ എസ്.ആർ.എസ് സ്വകാര്യ ബസ് നിർത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് ഡ്രൈവർ അടക്കം 6 പേർ മരിച്ചു.15 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 5 മണിയോടെ മഹാരാഷ്ട്രയിലെ സത്താറക്ക് സമീപമാണ് അപകടം നടന്നത്. ബെൽഗാമിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്നു സ്വകാര്യ ബസ്.
Read MoreDay: 12 September 2019
സന്തോഷ വാർത്ത! ഗുജറാത്തിനെ പിൻതുടർന്ന് ഉയർത്തിയ ഗതാഗത നിയമലംഘനത്തിന്റെ പിഴ കുറക്കാനൊരുങ്ങി കർണാടകയും.
ബെംഗളൂരു : ഗുജറാത്ത് സർക്കാറിന് പിന്നാലെ ഗതാഗത ലംഘനത്തിന്റെ ഉയർത്തിയ പിഴ കുറക്കാൻ കർണാടകയും തയ്യാറെടുക്കുന്നു. മുഖ്യമന്ത്രി യെദിയൂരപ്പ ഇന്നലെ മാധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം.പിഴത്തുക ഗുജറാത്ത് സർക്കാർ കുറച്ചതായി പത്രവാർത്തകളിലൂടെ അറിയാൻ കഴിഞ്ഞു, അതിന്റെ കൂടുതൽ വിവരങ്ങൾ അറിഞ്ഞ തിന് ശേഷം അതേ രീതിയിൽ പിഴത്തുക കുറക്കാനാണ് തന്റെ സർക്കാർ ആലോചിക്കുന്നത് എന്ന് യെദിയൂരപ്പ വ്യക്തമാക്കി.
Read Moreനഗരത്തിൽ ഏറ്റവും രൂക്ഷമായ വായു മലിനീകരണം ഈ സ്ഥലങ്ങളിലാണ്!
ബെംഗളൂരു: നഗരത്തിൽ ഏറ്റവും രൂക്ഷമായ വായു മലിനീകരണം രേഖപ്പെടുത്തിയത് ഔട്ടർ റിംഗ് റോഡിൽ. ബെൽജിയം ആസ്ഥാനമക്കി പ്രവർത്തിക്കുന്ന VITTO എന്ന സ്ഥാപനവും എൻസെൻ ഗ്ലോബൽ സൊലൂഷൻസും ചേർന്ന് നാത്തിയ പൈലറ്റ് സ്റ്റഡിയിലുടെ പുറത്ത് വന്ന ഫലമാണ് ഇത്. കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെയും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെയും കൈവശമുള്ള ലഭ്യമായ വിവരങ്ങൾ ചേർത്തു വച്ച് എത്തിച്ചേർന്ന നിഗമനമാണ് ഇത്. നിരവധി ഐ .ടി -.ബി ടി. കമ്പനികൾ പ്രവർത്തിക്കുന്ന സിൽക്ക് ബോർഡ് – കെ ആർ പുരം പാതയിൽ വായുമലിനീകരണം അതിന്റെ…
Read Moreമൂത്തോന് ടോറന്റോ രാജ്യാന്തര ഫെസ്റ്റിവല്ലില്‍ മികച്ച പ്രതികരണം!!
നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ‘മൂത്തോന് ടോറന്റോ രാജ്യാന്തര ഫെസ്റ്റിവല്ലില്‍ മികച്ച പ്രതികരണം. സിനിമയുടെ വേള്‍ഡ് പ്രീമിയര്‍ ആണ് ടൊറന്റോയില്‍ വച്ചു നടന്നത്. ടൊറന്റോയില്‍ സ്‌പെഷ്യല്‍ റെപ്രസന്റേഷന്‍ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ചിത്രം മാസ്റ്റര്‍ ക്ലാസാണെന്നും നിവിന്റെ പ്രകടനം അസാധ്യമാണെന്നുമാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍. ഓസ്‌കാര്‍ അവാര്‍ഡുകളില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി നേടിയ ‘ലയേഴ്സ് ഡയസിനു’ ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മൂത്തോന്‍. ഗീതു മോഹന്‍ദാസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഭര്‍ത്താവും സംവിധായകനുമായ രാജീവ് രവിയാണ്.…
Read Moreസർക്കാർ ആശുപത്രികളിൽ രാത്രികളിൽ തങ്ങി സ്ഥിതിഗതികൾ വിലയിരുത്താൻ ആരോഗ്യ മന്ത്രി.
ബെംഗളൂരു : സർക്കാർ ആശുപത്രികളുടെ സേവന സൗകര്യങ്ങൾ നേരിൽ കണ്ടു ബോധ്യപ്പെടുന്നതിനായി ഇവിടങ്ങളിൽ രാത്രി തങ്ങാൻ തീരുമാനിച്ച് ആരോഗ്യമന്ത്രി ശ്രീരാമുലു. രോഗികളെ നേരിൽക്കണ്ട് അവരുടെ അഭിപ്രായങ്ങൾ സ്വരൂപിക്കുന്നതിന് കൂടിയാണ് ഇത്. ആരോഗ്യ സേവനരംഗത്ത് സംസ്ഥാന സർക്കാർ ഒട്ടേറെ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട് എങ്കിലും സേവനം പൊതുജനത്തിന് കിട്ടുന്നില്ല. നിരവധി പരാതികളാണ് നിലവിലുള്ളത് ഇത് പരിഹരിക്കാനാണ് ആശുപത്രിയിൽ രാത്രി തങ്ങാൻ തീരുമാനിച്ചതെന്ന് ശ്രീരാമലു അറിയിച്ചു.
Read Moreപ്ലാസ്റ്റിക് കുപ്പികള്‍ പൊടിച്ചു കളയുന്നവര്‍ക്ക് ഫ്രീ മൊബൈല്‍ റീചാര്‍ജ്ജ്!!
ന്യൂഡല്‍ഹി: പ്ലാസ്റ്റിക് കുപ്പികള്‍ പൊടിച്ചു കളയുന്നവര്‍ക്ക് ഫ്രീ മൊബൈല്‍ റീചാര്‍ജ്ജ് ചെയ്യാനൊരുങ്ങി റെയില്‍വേ. സ്റ്റേഷനുകള്‍ പ്ലാസ്റ്റിക് മുക്തമാക്കുന്നതിന്‍റെ ഭാഗമായി സ്ഥാപിക്കുന്ന യന്ത്രങ്ങളിലിട്ട് പ്ലാസ്റ്റിക് കുപ്പികള്‍ പൊടിച്ചു കളയുന്നവര്‍ക്കാണ് റീചാര്‍ജ്ജ് ചെയ്തു നല്‍കുക. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കന്‍ ഒക്ടോബര്‍ രണ്ടിനാണ് റെയില്‍വേ തീരുമാനിച്ചത്. ആദ്യഘട്ടത്തില്‍ പ്ലാസ്റ്റിക് പൊടിക്കുന്ന 400 യന്ത്രങ്ങളാണ് സ്ഥാപിക്കുകയെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ. യാദവ് പറഞ്ഞു. യാത്രക്കാര്‍ക്ക് പ്ലാസ്റ്റിക് പൊടിച്ചുകളയണമെങ്കില്‍ യന്ത്രത്തില്‍ അവരുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ അടിച്ച ശേഷം കുപ്പികള്‍ ഇട്ടാല്‍ മതി. ഈ മൊബൈല്‍ നമ്പറുകള്‍…
Read Moreനഗരത്തിൽ ഇന്ന് വൈദ്യുതി തടസപ്പെടുന്ന സ്ഥലങ്ങൾ ഇവയാണ്..
ബെംഗളൂരു : അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ താഴെ കൊടുത്തിരിക്കുന്ന സ്ഥലങ്ങളിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി തടസപ്പെടുമെന്ന് ബെസ് കോം (ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലെ കമ്പനി) അറിയിച്ചു. ഇലക്ട്രോണിക് സിറ്റി, സിൽക്ക് ബോർഡ് ജംഗ്ഷൻ, ബൊമ്മനഹള്ളി ,ജി.ബി. പാളയ, ലക്ഷ്മി ലേഔട്ട്, രാഘവേന്ദ്ര ലേ ഔട്ട്, ബി എച്ച് ഇ എൽ, വിനായക ലേ ഔട്ട് എന്നിവിടങ്ങളിലാണ് ഇന്ന് വൈദ്യുതി മുടങ്ങുക.
Read Moreഡി.കെ.ശിവകുമാറിന്റെ മകളെ ഇ.ഡി.ഇന്ന് ചോദ്യം ചെയ്യും.
ബെംഗളൂരു : കള്ളപ്പണക്കേസില്‍ അറസ്റ്റിലായ കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്‍റെ മകള്‍ ഐശ്വര്യ ശിവകുമാറിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഐശ്വര്യയ്ക്ക് ഇഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. എട്ട് കോടി രൂപ ദില്ലിയിലെ വസതിയില്‍ നിന്നും കണ്ടെടുത്ത കേസില്‍ ഡി കെ ശിവകുമാര്‍ എന്‍ഫോഴ്സ്മെന്‍റിന്‍റെ കസ്റ്റഡിയിലാണ്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ആരായാനാണ് ശിവകുമാറിന്‍റെ മകളെയും ചോദ്യം ചെയ്യുന്നത്. 2017 ഓഗസ്റ്റിൽ അന്ന് കർണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിന്‍റെ ദില്ലിയിലെ വസതിയിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച…
Read Moreനല്ല റോഡുകള്‍ കാരണമാണ് അപകടങ്ങള്‍ വര്‍ധിക്കുന്നതെന്ന് ഉപമുഖ്യമന്ത്രി
ബെംഗളൂരു: മോശം റോഡുകൾ കാരണം അപകടം സംഭവിക്കുന്നില്ലെന്നും, എന്നാൽ മികച്ചതും സുരക്ഷിതവുമായ റോഡുകൾ കാരണമാണ് അപകടങ്ങൾ സംഭവിക്കുന്നതെന്നും കർണാടക ഉപമുഖ്യമന്ത്രി ഗോവിന്ദ് കജ്റോൾ. കർണാടകയിലെ ചിത്രദുർഗയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഉപമുഖ്യമന്ത്രി. റോഡുകൾ മികച്ച നിലവാരത്തിലായതാണ് അപകടനിരക്ക് വർധിക്കാൻ കാരണം. നമ്മുടെ റോഡുകളിൽ ഇപ്പോൾ മണിക്കൂറിൽ നൂറു കിലോമീറ്ററിലേറെ വേഗതയിൽ വാഹനമോടിക്കാൻ കഴിയും. അതുകൊണ്ടുതന്നെയാണ് അപകടങ്ങളുടെ എണ്ണവും കൂടുന്നത്- അദ്ദേഹം വിശദീകരിച്ചു. അതേസമയം, മോട്ടോർ വാഹന നിയമത്തിലെ പിഴത്തുക കുറയ്ക്കുന്ന കാര്യത്തിൽ രണ്ടുദിവസത്തിനകം തീരുമാനമെടുക്കുമെന്ന് കർണാടക ഗതാഗത മന്ത്രി ലക്ഷ്മൺ സാവഡി പറഞ്ഞു. മോട്ടോർ വാഹന…
Read More