മൂത്തോന് ടോറന്റോ രാജ്യാന്തര ഫെസ്റ്റിവല്ലില്‍ മികച്ച പ്രതികരണം!!

നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ‘മൂത്തോന് ടോറന്റോ രാജ്യാന്തര ഫെസ്റ്റിവല്ലില്‍ മികച്ച പ്രതികരണം. സിനിമയുടെ വേള്‍ഡ് പ്രീമിയര്‍ ആണ് ടൊറന്റോയില്‍ വച്ചു നടന്നത്.

ടൊറന്റോയില്‍ സ്‌പെഷ്യല്‍ റെപ്രസന്റേഷന്‍ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ചിത്രം മാസ്റ്റര്‍ ക്ലാസാണെന്നും നിവിന്റെ പ്രകടനം അസാധ്യമാണെന്നുമാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍.

ഓസ്‌കാര്‍ അവാര്‍ഡുകളില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി നേടിയ ‘ലയേഴ്സ് ഡയസിനു’ ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മൂത്തോന്‍.

  ജയറാമും കാളിദാസും വീണ്ടും ഒന്നിച്ച 'ആശകൾ ആയിരം' ഒടിടിയിലേക്ക്;

ഗീതു മോഹന്‍ദാസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഭര്‍ത്താവും സംവിധായകനുമായ രാജീവ് രവിയാണ്. ലക്ഷദ്വീപില്‍ നിന്നും തന്റെ ചേട്ടനെ തിരഞ്ഞ് മുംബൈയില്‍ പോകുന്ന ഒരു യുവാവിന്റെ കഥ പറയുന്ന ചിത്രം ഹിന്ദിയിലും മലയാളത്തിലുമായാണ് ഗീതു മോഹന്‍ദാസ് ഒരുക്കുന്നത്.

ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപാണ്. അനുരാഗ് ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളുമാണ്.മുംബൈയിലെ കാമാത്തിപുര, ലക്ഷദ്വീപ് തുടങ്ങിയ സ്ഥലത്താണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അതൊരു ആക്ഷൻ സീൻ പോലുമായിരുന്നില്ല, പക്ഷേ സംഭവിച്ചത്.. ; മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെക്കുറിച്ച് ടൊവിനോ തോമസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാജിനെയും രുക്മിണിയെയും അൺഫോളോ ചെയ്ത് ഋഷഭ് ഷെട്ടി; കന്നഡ സിനിമാലോകത്ത് അഭ്യൂഹങ്ങൾ ശക്തം
[masterslider id="10"]

Related posts

Click Here to Follow Us