ബെംഗളൂരു: വൈറ്റ് ഫീൽഡിൽ താമസിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും ഇനി യാത്ര ചെയ്യാൻ ഒരു മാധ്യമം കൂടി. സിറ്റി റെയിൽവേ സ്‌റ്റേഷനും വൈറ്റ് ഫീൽഡ് സ്റ്റേഷനും ഇടയിൽ കൂടുതൽ തിരക്കുള്ള സമയങ്ങളിൽ സബർബൻ സർവ്വീസുകൾ നടത്താൻ റെയിൽവേ തയ്യാറെടുക്കുന്നു. റെയിൽവേയുടെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രി സുരേഷ് അംഗദിയുമായി ഇന്നലെ ബെംഗളൂരു റെയിൽവേ ആസ്ഥാനത്ത് വച്ച് നടന്ന ചർച്ചയിലാണ് തീരുമാനം. Suburban services between BLR & Whitefield wil begin shortly & will have increased frequency esp during peak hours.…
Read MoreMonth: August 2019
സംസ്ഥാനത്ത് റോഡപകട മരണനിരക്ക് കൂടുന്നു; കാരണങ്ങൾ ഇവയാണ്..
ബെംഗളൂരു: സംസ്ഥാനത്ത് റോഡപകടങ്ങളിലെ മരണനിരക്ക് കൂടുന്നു. ഗതാഗതവകുപ്പിന്റെ കണക്കനുസരിച്ച് 2018-ൽ ഉണ്ടായ 41,707 വാഹനാപകടങ്ങളിൽ 10,990 പേരാണ് കൊല്ലപ്പെട്ടത്. 21,277 പേർക്ക് ഗുരുതരമായും 30,285 പേർക്ക് നിസ്സാരമായും പരിക്കേറ്റു. അശ്രദ്ധമായ ഡ്രൈവിങ്, ഗതാഗതനിയമലംഘനം, റോഡുകളുടെ മോശം അവസ്ഥ തുടങ്ങിയവയാണ് പ്രധാനകാരണങ്ങളായി ഗതാഗതവകുപ്പ് പറയുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് 2018-ൽ അപകടങ്ങളുടെ എണ്ണം കുറഞ്ഞെങ്കിലും മരണം കൂടിയതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തുമകൂരു ജില്ലയിലാണ് കൂടുതൽ മരണം സംഭവിച്ചത്. തുമകൂരിൽ 2,265 അപകടങ്ങളിലായി 766 പേർ മരിക്കുകയും 2405 പേർക്ക് പരിക്കേൽക്കുകയുംചെയ്തു. ബെംഗളൂരു സിറ്റിയിൽ 686 പേർ മരിക്കുകയും 4129…
Read Moreഉച്ചയ്ക്ക് പ്രസവിച്ച ഭാര്യയ്ക്കൊപ്പം വൈകിട്ട് ടൂര്‍!! യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു
മൂന്നാര്‍: പ്രസവിച്ച് കിടക്കുന്ന ഭാര്യയെയും കുഞ്ഞിനേയും കൊണ്ട് ടൂര്‍ പോകണമെന്ന വിചിത്ര ആവശ്യവുമായി ബഹളം വച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉച്ചയ്ക്ക് പ്രസവിച്ച ഭാര്യയെയും പിഞ്ചു കുഞ്ഞിനെയും കൊണ്ട് വൈകിട്ട് കൊടൈക്കനാലിലേക്ക് ടൂർ പോകണമെന്നായിരുന്നു യുവാവിന്‍റെ ആവശ്യം. മൂന്നാർ ചെണ്ടുവരെ സ്വദേശിയായ നവീൻ തോമസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അടിമാലി താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. വെള്ളിയാഴ്ച ഉച്ചയോടെ ഭാര്യ പ്രസവിച്ചെന്നറിഞ്ഞ നവീന്‍ കൂട്ടുകാരനെയും കൂട്ടി അടുത്തുള്ള ബാറിൽ പോയി മദ്യപിക്കുകയായിരുന്നു. ലക്കുകെട്ട് തിരികെയെത്തിയ യുവാവും കൂട്ടൂകാരനും ലേബർ റൂമിൽ തള്ളിക്കയറാന്‍…
Read Moreഅപ്രതീക്ഷിതമായ നീക്കത്തിലൂടെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് 3 പുതുമുഖങ്ങൾ; ടീം യെദിയൂരപ്പക്ക് വകുപ്പുകളായി.
ബെംഗളൂരു : അപ്രതീക്ഷിതമായ നീക്കത്തിലൂടെ 3 പുതുമുഖങ്ങളെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് നിയമിച്ചുകൊണ്ട് പുതിയ മന്ത്രിമാർക്ക് വകുപ്പുകൾ പ്രഖ്യാപിച്ച് യെദിയൂരപ്പ. പല സീനിയർ നേതാക്കളെയും ഉപമുഖ്യമന്ത്രി പദമോഹികൾക്കും പകരം താരതമ്യേന സീനിയോറിറ്റി കുറഞ്ഞ അശ്വത് നാരയണൻ, ഗോവിന്ദ കജോൾ, ലക്ഷ്മൺ സാവദി എന്നിവരെയാണ് ഉപമുഖ്യമന്ത്രിമാരായി നിയമിച്ചിരിക്കുന്നത്. മുൻ മുഖ്യമന്ത്രി എസ്.ആർ.ബൊമ്മെയുടെ മകൻ ബസവരാജ് ബൊമ്മെക്കാണ് ഏറ്റവും പ്രധാന്യമുള്ള ആഭ്യന്തര വകുപ്പ്, മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന് വൻകിട വ്യവസായം, മുൻ ഉപമുഖ്യമന്ത്രി കെ.എസ് ഈശ്വരപ്പക്ക് ഗ്രാമീണ വികസനവും പഞ്ചായത്ത് രാജും, മറ്റൊരു മുൻ ഉപമുഖ്യമന്ത്രിയായ ആർ…
Read Moreസംസ്ഥാനത്ത് ആദ്യമായി മൂന്ന് ഉപമുഖ്യമന്ത്രിമാരെ നിയമിച്ച് യെദ്യൂരപ്പ സർക്കാർ
ബെംഗളൂരു: ബി.എസ്. യെദ്യൂരപ്പ സർക്കാരിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ. ഗോവിന്ദ് എം. കർജോൾ, ഡോ. സി.എൻ. അശ്വന്ത് നാരായൺ, ലക്ഷ്മൺ സാവാദി എന്നിവരെയാണ് ഉപമന്ത്രിമാരാക്കിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ലക്ഷ്മൺ സാവാദിയെ ഉപമുഖ്യമന്ത്രിയാക്കിയെന്ന പ്രത്യേകതയുമുണ്ട്. ഗോവിന്ദ് കർജോളിന് പൊതുമരാമത്ത്, അശ്വന്ത് നാരായണിന് ഉന്നതവിദ്യാഭ്യാസം, ഐ.ടി., ബി.ടി., ലക്ഷ്മൺ സാവാദിക്ക് ഗതാഗതം എന്നീ വകുപ്പുകളാണ് നൽകിയത്. മന്ത്രിമാരായി സത്യപ്രതിജ്ഞചെയ്ത പല മുതിർന്ന നേതാക്കളെയും ഒഴിവാക്കിയാണ് ഉപമുഖ്യമന്ത്രിമാരെ തിരഞ്ഞെടുത്തത്. കഴിഞ്ഞ ബി.ജെ.പി. സർക്കാരിൽ ഉപമുഖ്യമന്ത്രിയായിരുന്ന ആർ. അശോക്, കെ.എസ്. ഈശ്വരപ്പ എന്നിവർക്ക് യഥാക്രമം റവന്യൂവും ഗ്രാമവികസന, പഞ്ചായത്ത് രാജും…
Read Moreമോദിയുടെത് മികച്ച ഇംഗ്ലീഷ്, വേണ്ടെന്നുവച്ചിട്ടാണ് സംസാരിക്കാത്തതെന്ന് ഡൊണാള്‍ഡ് ട്രംപ്!!
പാരിസ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇംഗ്ലിഷ് മികച്ചതെന്നും അദ്ദേഹം വേണ്ടെന്നുവച്ചിട്ടാണ് ഇംഗ്ലീഷില്‍ സംസാരിക്കാത്തതെന്നും യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്!! ജി 7 ഉച്ചകോടിക്കിടെ മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴായിരുന്നു ട്രംപിന്‍റെ തമാശയില്‍ പൊതിഞ്ഞ പരാമര്‍ശം. എന്നാല്‍ ട്രംപ് മോദിയെ ട്രോളിയതാണെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം!! ട്രംപുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ ഹിന്ദിയിലാണ് മോദി സംസാരിച്ചത്. ഇതിനെക്കുറിച്ചു ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഇടപെട്ടുകൊണ്ടാണ്, ട്രംപ് മോദിയുടെ ഇംഗ്ലീഷിന് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ”സത്യത്തില്‍ അദ്ദേഹത്തിന്‍റെ ഇംഗ്ലീഷ് മികച്ചതാണ്, വേണ്ടെന്നു വച്ചിട്ടാണ് അദ്ദേഹം ഇംഗ്ലീഷില്‍ സംസാരിക്കാത്തത്” -ട്രംപ് പറഞ്ഞു. എന്നാല്‍ ട്രംപ്…
Read Moreബൈക്കിലെത്തി മാല പൊട്ടിക്കുന്ന സംഘം പിടിയിൽ; സംഘത്തിൽ 3 പേർ പ്രായപൂർത്തിയാകാത്തവർ!
ബെംഗളൂരു: ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘത്തിലെ എട്ടുപേരെ പുലികേശി നഗർ പോലീസ് പിടികൂടി. 3 പേർ 18 വയസ്സിന് താഴെയുള്ളവരാണ് .ഇവരിൽ നിന്ന് 12 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ കണ്ടെടുത്തു. രാവിലെയും വൈകിട്ടും തിരക്ക് കുറവുള്ള റോഡിലൂടെ നടക്കുന്ന സ്ത്രീകളെ ആണ് ഇവർ ലക്ഷ്യമിട്ടിരുന്നത്.
Read Moreജൻമദിനമാഘോഷിക്കാൻ നന്ദി ഹിൽസിലേക്ക് പോയ നാല് സുഹൃത്തുക്കൾ അപകടത്തിൽ മരിച്ചു;5 പേർക്ക് ഗുരുതരമായി പരിക്കേറ്റു.
ബെംഗളൂരു : ജന്മദിനാഘോഷത്തോടനുബന്ധിച്ച് നന്ദി ഹിൽസിൽ സൂര്യോദയം കാണാൻ പോയ 4 യുവാക്കൾ ദേവനഹള്ളി ഹന്ദരഹളളി ക്രോസിലുണ്ടായ കാറപകടത്തിൽ മരിച്ചു. 5 പേർക്ക് ഗുരുതര പരിക്കേറ്റു. നിയന്ത്രണം വിട്ട കാർ റോഡിൽ 3 തവണ മലക്കം മറിയുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു. സുന്ദർ (25), നാഗരാജു (25), അശോക് റെഡ്ഡി (25), മല്ലികാർജുന റെഡ്ഡി (26) എന്നിവരാണ് മരിച്ചത്. മല്ലികാർജുനയുടെ ജൻമദിനം ആഘോഷിക്കാനാണ് എം എസ് പാളയയിലെ വീട്ടിൽ നിന്ന് തിരിച്ചത്. ശനിയാഴ്ച പുലർച്ചെ 5 മണിയോടെയാണ് അപകടം നടന്നത്, അശോക് റെഡ്ഡിയാണ് കാർ…
Read Moreപ്രളയത്തിൽ സംസ്ഥാനത്തൊട്ടാകെ 35,000 കിലോമീറ്റർ റോഡും 2828 പാലങ്ങളും നശിച്ചു
ബെംഗളൂരു: പ്രളയത്തിൽ സംസ്ഥാനത്തൊട്ടാകെ 35,000 കിലോമീറ്റർ റോഡും 2828 പാലങ്ങളും നശിച്ചു. ബെലഗാവി, ധാർവാഡ്, ബാഗൽകോട്ട്, ഗദക്, മടിക്കേരി തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതൽ നാശമുണ്ടായത്. ഈ പ്രദേശങ്ങളിലെ റോഡും പാലങ്ങളുമെല്ലാം പുനർനിർമിക്കേണ്ട സാഹചര്യമാണ്. വടക്കൻ കർണാടകയിലും കുടകിലും പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ ഇപ്പോഴും ഒട്ടേറെപ്പേരാണുള്ളത്. വീടുതകർന്നതും അപകടസാധ്യത നിലനിൽക്കുന്നതുമാണ് ഇവർക്ക് തിരികെപ്പോകാൻ വിഘാതമാകുന്നത്. ഇതുവരെ സംസ്ഥാനസർക്കാർ 309 കോടിരൂപയാണ് ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചത്. നശിച്ച വീടുകളുടെ അറ്റകുറ്റപ്പണിക്കും തുകയനുവദിക്കും. റോഡുകളും പാലങ്ങളും പുനർനിർമിക്കുന്നതിന് കോടിക്കണക്കിനുരൂപ കണ്ടെത്തേണ്ടിവരുമെന്നും അധികൃതർ വ്യക്തമാക്കുന്നു. കനത്തമഴയിൽ സംസ്ഥാനത്ത് 30,000 കോടി രൂപയുടെ…
Read Moreപുത്തുമലയിലെ തെരച്ചിൽ ഇന്ന് അവസാനിപ്പിക്കും; കവളപ്പാറയില്‍ 11 പേർക്കായുള്ള തെരച്ചില്‍ ഇന്നും തുടരും
മലപ്പുറം: പതിനെട്ട് ദിവസം നീണ്ട് നിന്ന തെരച്ചിലിനൊടുവില്‍ പുത്തുമലയിലെ രക്ഷാദൗത്യം ഇന്ന് അവസാനിപ്പിക്കും. പുത്തുമലയില്‍ നിന്ന് കഴിഞ്ഞ ദിവസം ദേശീയ ദുരന്തനിവാരണ സേന മടങ്ങിയിരുന്നു. കാണാതായവരുടെ ബന്ധുക്കളുമായി നടത്തിയ ചർച്ചയിലാണ് തെരച്ചിൽ അവസാനിപ്പിക്കാൻ തീരുമാനിച്ചത്. അതേസമയം പതിനൊന്ന് പേരെ കൂടി കണ്ടെത്താനുള്ള മലപ്പുറം കവളപ്പാറയില്‍ ഇന്നും തെരച്ചില്‍ തുടരും. ഹംസ എന്നയാളെ കണ്ടെത്താനുള്ള തെരച്ചിലാണ് ഇന്ന് പുത്തുമലയില്‍ നടക്കുക. ബന്ധുക്കളുടെ അഭ്യർത്ഥന മാനിച്ചാണ് നേരത്തെ തെരച്ചിൽ നടത്തിയ പച്ചക്കാട് മേഖലയിൽ ഒരിക്കൽ കൂടെ തെരച്ചിൽ നടത്തുന്നത്. കാണാതായ 17 പേരിൽ 12 പേരുടെ മൃതദേഹമാണ്…
Read More