ജാഗ്രത: പശ്ചിമഘട്ടത്തിന്റെ ഭാഗമായ കേരള, തമിഴ്നാട്, കർണാടക പ്രദേശങ്ങളിൽ അടുത്ത മൂന്നു ദിവസം യാത്ര ഒഴിവാക്കാൻ മുന്നറിയിപ്പ്!!

ബെംഗളൂരു: കാലാവസ്ഥ പ്രവചനം നടത്തുന്നതിൽ കൃത്യതകൊണ്ട് ശ്രദ്ധേയനാണ് തമിഴ്നാട് വെതർമാൻ. വയനാട്ടിലും കൊടകിലും അടുത്ത രണ്ട് ദിവസവും ശക്തമായ മഴ പെയ്യുമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ കേരള, തമിഴ്നാട്, കർണാടക പ്രദേശങ്ങളിൽ അടുത്ത മൂന്നു ദിവസം യാത്ര ഒഴിവാക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. കർണാടകത്തിലെ ബെൽഗാമിലും കൃഷ്ണ നദീതടങ്ങളിലും അതിശക്തമായ മഴയാണ് പെയ്യുന്നത്. ഇതുണ്ടാക്കിയേക്കാവുന്ന നാശനഷ്ടങ്ങളും വെള്ളപ്പൊക്കവും വിവരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറയുന്നു. https://m.facebook.com/tamilnaduweatherman/posts/2591449247749010

Read More

നിക്ഷേപകരെ പറ്റിക്കാനായി ഉപയോഗിച്ചിരുന്ന 300 കിലോ വ്യാജ സ്വർണം സ്വിമ്മിങ്ങ് പൂളിൽ നിന്ന് കണ്ടെത്തി;ഐ.എം.എ സാമ്പത്തിക തട്ടിപ്പ് അന്വേഷണം തുടരുന്നു.

ബെംഗളൂരു: ഐഎംഎ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് നടത്താനായി ഉപയോഗിച്ച 300 കിലോയുടെ വ്യാജ സ്വര്‍ണ്ണം കണ്ടെത്തി. ഐഎംഎ ജ്വല്ലറി ഉടമ മുഹമ്മദ് മന്‍സൂര്‍ ഖാന്‍റെ ഉടമസ്ഥതയിലുള്ള ആറുനില കെട്ടിടത്തിലുള്ള സ്വിമ്മിംങ് പൂളില്‍ നിന്നാണ് വ്യാജ സ്വര്‍ണ്ണക്കട്ടികള്‍ കണ്ടെടുത്തത്. കമ്പനിയില്‍ നിക്ഷേപം നടത്താന്‍ ആളുകളെ പ്രേരിപ്പിക്കാനായി ഈ സ്വര്‍ണ്ണക്കട്ടികള്‍ ഉപയോഗിച്ചിരുന്നു. തട്ടിപ്പിന് ആധികാരികത വരുത്താന്‍  ഈ സ്വര്‍ണ്ണക്കട്ടികള്‍ നിക്ഷേപകരെ കാണിച്ച് മന്‍സൂര്‍ ഖാന്‍ ശ്രമിച്ചിരുന്നുവെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. രാജ്യം വിടുന്നതിന് മുമ്പായാണ് ഈ സ്വര്‍ണ്ണക്കട്ടികള്‍ സ്വിമ്മിംങ് പൂളിന് അടിയില്‍ ഒളിപ്പിച്ചതെന്നാണ് വിലയിരുത്തല്‍. 5880…

Read More

കന്നഡ ഗാനങ്ങൾ ആലപിച്ചില്ല; ബാൻഡ് അംഗങ്ങൾക്ക് ക്രൂര മർദ്ദനം!!

ബെംഗളൂരു: കന്നഡ ഗാനങ്ങൾ പാടാത്തതിനെത്തുടർന്ന് ബെംഗളൂരുവിൽ സംഗീത ബാൻഡ് അംഗങ്ങൾക്കു നേരെ ആക്രമണം . വൈറ്റ് ഫീൽഡിലെ ഫീനിക്സ് സിറ്റി മാളിലാണ് സംഭവം. ബെംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ബാൻഡ് അംഗങ്ങളാണ് ആക്രമണത്തിന് ഇരയായത്. പരിപാടി കഴിഞ്ഞ് സംഗീതോപകരണങ്ങൾ വേദിയിൽനിന്ന് മാറ്റുന്നതിനിടെയാണ് പരിപാടിയിൽ കന്നഡ ഗാനങ്ങൾ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് രണ്ടുപേർ എത്തിയത്. കന്നഡ ഗാനങ്ങൾ പാടിയാലേ പോകാൻ കഴിയൂവെന്ന് ഇവർ ഭീഷണിപ്പെടുത്തി. ഇതോടെ ഉപകരണങ്ങളുപയോഗിക്കാതെ മ്യൂസിക് ബാൻഡ് കന്നഡ ഗാനമാലപിച്ചെങ്കിലും ഇവർ തൃപ്തരായില്ല. മാൾ അധികൃതർ സംഗീതോപകരണങ്ങൾ സ്പീക്കറുകളുമായി വീണ്ടും ബന്ധിപ്പിച്ചാൽ പാടാമെന്ന് ബാൻഡ് അംഗങ്ങൾ…

Read More

13 ജില്ലകളിൽ മഴ ദുരിതം വിതക്കുന്നു:ചിക്കമഗളൂരുവിൽ പാലം ഒലിച്ചുപോയി;ചാർമാടി ചുരം അടച്ചു;സഹായത്തിനായി നാവികസേനയും രംഗത്ത്.

ബെംഗളൂരു: കർണാടകയിലെ വിവിധ പ്രദേശങ്ങളിൽ മഴക്കെടുതികൾ തുടരുന്നു. വടക്കൻ കർണാടക മലനാട് തീരപ്രദേശ ജില്ലകളിൽ എന്നിവിടങ്ങളാണ് മഴക്കെടുതികൾ കൂടുതലായി അനുഭവപ്പെടുന്നത്. മിക്കയിടങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് .മണ്ണിടിച്ചിലിനെ തുടർന്ന് ചാർമാടി ചുരം ഇന്നും അടഞ്ഞു കിടക്കും. വിരാജ് പേട്ട -മാക്കൂട്ടം ചുരം അടഞ്ഞുകിടക്കുന്നത് പിന്നാലെ മടിക്കെെരി – ഗളീബീഡു പാതയലും വാഹനഗതാഗതം നിരോധിച്ചിട്ടുണ്ട്. കബനി അണക്കെട്ട് തുറന്നേക്കും അടുത്ത അഞ്ചു ദിവസത്തേക്ക് കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിലെ പ്രവചനം. മുംബൈ ബാംഗ്ലൂർ ദേശീയപാതയിൽ കോലാപൂർ – ബെളഗാവി ഭാഗം അടച്ചിട്ടിരിക്കുകയാണ്. വടക്കൻ കർണാടകയിൽ …

Read More

മണ്ണിടിച്ചിൽ; റോഡ് റെയിൽ ഗതാഗതം പൂർണമായും തടസപ്പെട്ടു, തീവണ്ടികൾ റദ്ദാക്കി, ബസ് സർവീസുകളും നിർത്തിവെച്ചു..

ബെംഗളൂരു: മടിക്കേരിയിലെ ഇന്ദിരാനഗറിൽ മണ്ണിടിച്ചിലുണ്ടായി. ബലിഹൊന്നൂർ- ജയപുര-ശൃംഗേരി റോഡിൽ മണ്ണിടിഞ്ഞുവീണ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. റോഡിലൂടെയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടു. ചാർമാടി, ശക്‌ലേഷ്‌പുർ തുടങ്ങിയ ചുരങ്ങളിൽ മണ്ണിടിഞ്ഞുവീണ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ചിക്കമഗളൂരുവിൽ കർണാടക ആർ.ടി.സി. ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് യാത്രക്കാർക്ക് പരിക്കേറ്റു. ദക്ഷിണ-പശ്ചിമ റെയിൽവേ വിവിധ പ്രദേശങ്ങളിലേക്കുള്ള എട്ടോളം തീവണ്ടികൾ റദ്ദുചെയ്തു. പുണെ- ബെംഗളൂരു ദേശീയപാതയിൽ ബെലഗാവിക്കടുത്ത് മണ്ണിടിഞ്ഞുവീണ് റോഡ് തടസ്സപ്പെട്ടതിനെത്തുടർന്ന് കർണാടക ആർ.ടി.സി.യുടെ ബസ് സർവീസ് നിർത്തിവെച്ചു. ശിവമോഗ, ബെലഗാവി, കുടക് തുടങ്ങിയ ജില്ലകളിലും ഭൂരിഭാഗം ബസ് സർവീസുകളും നിർത്തിവെച്ചു. വിനോദസഞ്ചാരികളെ പോലീസ്…

Read More

“യെദിയൂരപ്പാ എല്ലിദിയപ്പാ :”

ബെംഗളൂരു : കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തെ കർണാടകയിൽ ശ്രദ്ധിക്കപ്പെട്ട ഒരു വാചകമാണ് “നിഖിൽ എല്ലിദിയിപ്പ”. മണ്ഡ്യയിൽ ജെ.ഡി.എസിനായി മത്സരിച്ച മകൻ നിഖിൽ അവിടെ പ്രചാരണ വേദിയിലേക്ക് ക്ഷണിക്കാൻ കുമാരസ്വാമി നിഖിലിനെ വിളിച്ചു ചോദിച്ചിരുന്നു” നിഖിൽ എല്ലിദിയപ്പാ ” അത് പിന്നീട് പ്രശസ്തമാക്കുകയും. ബിജെപി പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച് പരാജയപ്പെട്ട നിഖിലിനെ പ്രചാരണ വാക്യം ഉയർത്തി ബിജെപി സമൂഹമാധ്യമങ്ങളിൽ ട്രോൾ ചെയ്തിരുന്നു. സംസ്ഥാനം പ്രളയത്തിൽ മുങ്ങിയ സാഹചര്യത്തിൽ മുഖ്യമന്ത്രി യെദ്യൂരപ്പ എവിടെ പോയി എന്ന അർത്ഥത്തിലാണ് യെദ്യൂരപ്പ എല്ലിദിയപ്പാ എന്ന് കുമാരസ്വാമി ചോദിച്ചത്. പ്രളയ ദുരിതത്തിൽ…

Read More

മഴ അതിശക്തം, മഴക്കെടുതിയിൽ വ്യാപക നാശനഷ്ടം, 8 മരണം, 21000 പേർ ദുരിതാശ്വാസ ക്യാമ്പിൽ, 6 ജില്ലകളിൽ റെഡ് അലർട്ട്..

ബെംഗളൂരു: ബെലഗാവി, വിജയപുര, ബാഗൽകോട്ട്, ഹുബ്ബള്ളി-ധാർവാഡ്, റായ്ച്ചൂരു തുടങ്ങിയ വടക്കൻ ജില്ലകളിൽ നാലുദിവസമായി കനത്തമഴ തുടരുകയാണ്. ഉത്തരകന്നഡ, കുടക്, ചിക്കമഗളൂരു എന്നിവിടങ്ങളിലും വൻ നാശനഷ്ടമാണുണ്ടായത്. കൃഷ്ണനദിയിൽ ഒഴുക്കിൽപ്പെട്ട്‌ വിദ്യാർഥിയെ കാണാതായി. കുട്ടിക്കുവേണ്ടിയുള്ള തിരച്ചിൽ രാത്രി വൈകിയും തുടരുകയാണ്. മഴക്കെടുതിയെത്തുടർന്ന് ബുധനാഴ്ചവരെ സംസ്ഥാനത്ത് എട്ടുപേരാണ് മരിച്ചത്. നാലു ദിവസങ്ങളായി വിദ്യഭ്യാസസ്ഥാപനങ്ങൾ അടഞ്ഞുകിടക്കുകയാണ്. ദക്ഷിണ കന്നഡ, ഉത്തരകന്നഡ, ചിക്കമഗളൂരു, ശിവമോഗ, കുടക്, ഉഡുപ്പി ജില്ലകളിൽ വ്യാഴാഴ്ച വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിനിടെ ദക്ഷിണ കന്നഡ ജില്ലയിൽമാത്രം 100 മില്ലീമീറ്റർ മഴ പെയ്തു. സ്ഥിതിഗതികൾ സംബന്ധിച്ച…

Read More

നൈസ് റോഡിൽ അർദ്ധരാത്രിയിൽ ബൈക്ക് വീലി പ്രകടനം;ബൈക്കുകൾ കത്തിച്ച് നാട്ടുകാർ.

ബെംഗളൂരു: അർദ്ധരാത്രിയിൽ ബൈക്കുകളിൽ വീലി പ്രകടനം നടത്തുകയും അപകടമുണ്ടാക്കി നിർത്താതെ പോവുകയും ചെയ്ത് 5 പേരടങ്ങുന്ന സംഘത്തെ നാട്ടുകാർ കൈകാര്യം ചെയ്തു. നൈസ് റോഡിൽ ഹെമിംഗപുരയിൽ ആണ് അർദ്ധരാത്രിയിൽ അമിതവേഗതയിൽ യുവാക്കൾ അഭ്യാസപ്രകടനങ്ങൾ നടത്തിയത്. പ്രദേശ വാസികളിലൊരാളെ ഇടിച്ചിട്ടതിന് ശേഷം ഇവർ നിർത്താതെ പോകുകയായിരുന്നു, രോഷാകുലരായ നാട്ടുകാർ ഇവരെ പിൻ തുടർന്ന് പിടിച്ച് ബൈക്കുകൾക്ക് തീയിടുകയായിരുന്നു.

Read More

കന്നഡ ചാനലിന്റെ സംഗീത റിയാലിറ്റി ഷോയിൽ രണ്ടാം സ്ഥാനം നേടി മലയാളിപ്പെൺകുട്ടി.

ബെംഗളൂരു : കളേഴ്സ് കന്നഡ ചാനലിലെ സംഗീത റിയാലിറ്റി ഷോയായ “കന്നഡ കോഗിലെ 2″ൽ റണ്ണർ അപ്പായി മലയാളി പെൺകുട്ടി.നഗരത്തിൽ തന്നെ ജനിച്ച് വളർന്ന നീതു സുബ്രഹ്മണ്യമാണ് ഈ പരിപാടിയിൽ രണ്ടാം സ്ഥാനത്ത് എത്തിയത്. ജൂലൈ 27 ന് ചിത്രീകരിച്ച പരിപാടി 3 ദിവസങ്ങൾക്ക് മുൻപാണ് ചാനൽ ബ്രോഡ്കാസ്റ്റ് ചെയ്തത്. അവസാന ഘട്ടമായ ഗ്രാന്റ് ഫിനാലേയിലെത്തിയത് ആറു പേർ ആണ്. ആലാപ് ,അർജുൻ, കലാവതി ദയാനന്ദ്, കാസിം, നീതു, പാർത്ഥ. എന്നിവരിൽ കാസിം ഒന്നാം സ്ഥാനം നേടി. സാധു കോകില, ചന്ദൻ ഷെട്ടി, അർച്ചന…

Read More

രാജധാനി എക്‌സ്പ്രസില്‍ വിദ്യാര്‍ഥിനിയെ ടിക്കറ്റ് എക്സാമിനറും പാൻട്രി ജീവനക്കാരും ചേർന്ന് ലൈംഗികമായി ഉപദ്രവിച്ചുവെന്ന് പരാതി!!

ന്യൂഡൽഹി: രാജധാനി എക്‌സ്പ്രസില്‍ വിദ്യാര്‍ഥിനിയെ ടിക്കറ്റ് എക്സാമിനറും പാൻട്രി ജീവനക്കാരും ചേർന്ന് ലൈംഗികമായി ഉപദ്രവിച്ചുവെന്ന് പരാതി. ഡൽഹി – റാഞ്ചി രാജധാനി എക്സ്പ്രസിലാണ് സംഭവം. ടിക്കറ്റ് എക്സാമിനറെ സസ്പെൻഡ് ചെയ്തുവെന്നും പാൻട്രി ജീവനക്കാരനെ ജോലിയിൽനിന്ന് മാറ്റി നിർത്തിയതായും റെയിൽവെ വൃത്തങ്ങൾ വാർത്താ ഏജൻസിയോട് പറഞ്ഞു. സംഭവത്തെപ്പറ്റി റെയിൽവെ അന്വേഷണം തുടങ്ങി. മയക്കുമരുന്ന് നൽകിയ ശേഷമാണ് ഉപദ്രവിച്ചതെന്ന് വിദ്യാർഥിനിയുടെ പരിചയക്കാരി ട്വീറ്റ് ചെയ്തു. മയക്കുമരുന്ന് കലർത്തിയ ഐസ്ക്രീം നൽകി വിദ്യാർഥിനിയെ ബോധരഹിതയാക്കിയശേഷം ഉപദ്രവിച്ചുവെന്നാണ് സൂചന. വിദ്യാർഥിനി ഭയന്ന് കഴിയുകയാണെന്നും നിയമ നടപടികളുമായി മുന്നോട്ടുപോയാൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടി…

Read More
Click Here to Follow Us