ബെംഗളൂരു : ബൗദ്ധിക സ്വത്തവകാശ നിയമ മേഖലയിലെ പ്രഗൽഭനും ഐ.ഡി.ഐ.എ (ഇൻക്രീസിങ് ഡൈവേഴ്സിറ്റി ബൈ ഇൻക്രീസിങ് ആക്സസ് ടു ലീഗൽ എഡ്യൂകേഷൻ) യുടെ സ്ഥാപകനുമായ ഡോ: ഷംനാദ് ബഷീർ (43)നെ ചിക്കമഗളൂരുവിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
ഉറങ്ങുന്നതിനിടെ കാറിലെ ഹീറ്റർ പൊട്ടിത്തെറിച്ചാണ് മരണമെന്നാണ് പോലീസ് ഭാഷ്യം.
ചിക്കമഗളൂരുവിലെ തീർത്ഥാടന കേന്ദ്രമായ ബാബാ ബുധൻ ഗിരി യിലേക്ക് നഗരത്തിലെ ഫ്രേസർ ടൗണിലെ ഫ്ലാറ്റിൽ നിന്ന് മൂന്നു ദിവസം മുൻപാണ് യാത്ര തിരിച്ചത് തിരിച്ചെത്താത്തതിനെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് മരിച്ചതായി കണ്ടെത്തിയത്.
രക്താർബുദം ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് ആവശ്യമായ മരുന്ന് ഇന്ത്യയിൽ തന്നെ നിർമ്മിക്കാം എന്നും ഇതിന് ആഗോള പേറ്റൻറ് നിയമം ബാധകമല്ലെന്നും വാദിച്ചത് ഡോക്ടർ ഷംനാദ് ആണ്.
ഇതാണ് കാൻസർ മരുന്ന് ചുരുങ്ങിയ ചെലവിൽ രാജ്യത്ത് ഉത്പാദിപ്പിക്കാൻ വഴിതുറന്നത്.
ആഗോള കുത്തക കമ്പനികൾ ബൗദ്ധിക സ്വത്തവകാശ അതിൻറെ പേരിൽ ഔഷധ മേഖലയിൽ നടത്തിയ ചൂഷണത്തിനെതിരെ ഒട്ടേറെ നിയമപോരാട്ടങ്ങളിൽ അദ്ദേഹം നടത്തി.
പിന്നോക്ക വിഭാഗങ്ങൾ നിർധനരായ കുട്ടികളെ പഠിപ്പിച്ചു മുഖ്യധാരയിൽ എത്തിക്കാൻ ലക്ഷ്യമിട്ട് 2010 അദ്ദേഹം ഐ.ഡി.ഐ.എ ക്ക് കൊൽക്കത്തയിൽ തുടക്കമിട്ടു.
അതാണ് ഇപ്പോഴത്തെ ആസ്ഥാനം ബംഗളൂരു ആണ്.
ബെംഗളൂരു നാഷണൽ സ്കൂളിൽ നിന്ന് നിയമപഠനം പൂർത്തിയാക്കിയ ഡോക്ടർ ഷംനാദ് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ഉപരിപഠനം നടത്തി.
ലോകത്തിലെ പല സർവകലാശാലയിൽ വിസിറ്റിങ് പ്രൊഫസർ ആയിരുന്നു .ബൗദ്ധിക സ്വത്തവകാശ ഇടപെടലുകള് ആദ്യമായി ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ 2014ലെ ഹ്യൂമാനിറ്റീസ് പുരസ്കാരം സമ്മാനിച്ചു.
ലോകത്തെ 50 ഇന്റലക്ച്വൽ പ്രോപ്പർട്ടി ലീഡർമാരിൽ ഒരാളായും തെരഞ്ഞെടുക്കപ്പെട്ടു.
2016 സൊസൈറ്റി ഓഫ് ഇന്ത്യൻ ലോ അവാർഡ് നേടി.
കൊല്ലം കുളത്തൂപ്പുഴ നെല്ലിമൂട് നിഹാദ് മൻസിലിൽ എം എം ബഷീറിന്റെയും പരേതനായ സീനത്ത് ബീവിയുടേയും മകനാണ്.
അവിവാഹിതനാണ്, നിഹാദ്, നിഹാസ്, നിഷ എന്നിവരാണ് സഹോദരങ്ങൾ.കബറടക്കം ഇന്ന് കുളത്തൂപുഴ ജുമാ മസ്ജിദിൽ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.