ഇന്ത്യയിലും വാട്സ് ആപ്പ് പേമെന്റ് വരുന്നു!

വാട്സ് ആപ്പ് പേമെന്റ് ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ന്യൂഡല്‍ഹിയില്‍ വാട്സ് ആപ്പ് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ വാട്സാപ്പ് ഗ്ലോബല്‍ ഹെഡ് വില്‍ കാത്കാര്‍ട്ടാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെ എല്ലാ ബാങ്കുകളുമായി സഹകരിച്ച് യുപിഐ അധിഷ്ഠിതമായിട്ടായിരിക്കും വാട്സ്ആപ്പ് പേമെന്റ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതുവഴി അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയിലേക്ക് കൂടുതല്‍ ആളുകളെ കൊണ്ടുവരാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കളുടെ വിവരങ്ങള്‍ പൂര്‍ണ്ണമായും ഇന്ത്യയില്‍ തന്നെ സൂക്ഷിക്കണമെന്ന ഐടി മന്ത്രാലയത്തിന്‍റെ നിബന്ധനകള്‍ പാലിക്കേണ്ടതിനാലാണ് വാട്സ്ആപ്പ് പേമെന്റ് വൈകുന്നത്. വനിതാ സംരഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി വാട്സ്…

Read More

കൂടുതല്‍ പണി വരുന്നതിന് മുന്‍പ്,സ്പീക്കര്‍ക്ക് പണികൊടുക്കാന്‍ ബി.ജെ.പി!

ബെംഗളൂരു: കർണാടകത്തിൽ സ്പീക്കർ കെ ആർ രമേഷ് കുമാറിനെതിരെ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കും. യെദ്യൂരപ്പ സർക്കാർ വിശ്വാസ വോട്ട് തേടുന്ന തിങ്കളാഴ്ച തന്നെ പ്രമേയം അവതരിപ്പിക്കാനാണ് സാധ്യത നിലവിലെ സാഹചര്യത്തിൽ പ്രമേയം പാസാക്കിയെടുക്കാൻ ബിജെപിക്ക് ബുദ്ധിമുട്ടില്ല. സ്പീക്കറെ മാറ്റി ബാക്കിയുള്ള വിമത എംഎൽഎമാർക്കെതിരെയുള്ള അയോഗ്യത നടപടി ഒഴിവാക്കുകയാണ് ലക്ഷ്യം. ഇത് മുന്നിൽ കണ്ട് 14 വിമതരുടെ രാജിയിലും അയോഗ്യതയിലും രമേഷ് കുമാർ  ഇന്ന് തന്നെ തീരുമാനം പ്രഖ്യാപിച്ചേക്കും. രണ്ട് കോൺഗ്രസ്‌ എംഎൽഎമാരെയും കെപിജെപി അംഗത്തെയും അദ്ദേഹം നേരത്തെ അയോഗ്യരാക്കിയിരുന്നു. ഇതിനെതിരെ മൂവരും സുപീം…

Read More

ട്രാക്കില്‍ വെള്ളം കയറി;കോലാപൂരിൽ നിന്നും മുംബൈയിലേക്ക് പോവുകയായിരുന്ന മഹാലക്ഷ്മി എക്സ്പ്രസ്സ്‌ വഴിയില്‍ കുടുങ്ങി;രക്ഷാപ്രവര്‍ത്തനം തുടരുന്നു.

മുംബൈ: ട്രാക്കിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുങ്ങിയ മഹാലക്ഷ്മി എക്സ്പ്രസിലെ യാത്രക്കാരെ ഹെലികോപ്റ്ററിലൂടെ രക്ഷപ്പെടുത്താനുള്ള ശ്രമം വ്യോമസേന തുടരുകയാണ്. ഇതുവരെ നൂറ്റിപതിനേഴ‍് പേരെ രക്ഷപ്പെടുത്താൻ കഴി‌‍ഞ്ഞതായി ദേശീയ ദുരന്തനിവാരണ സേന അറിയിച്ചു. കോലാപൂരിൽ നിന്നും മുംബൈയിലേക്ക് പോവുകയായിരുന്ന മഹാലക്ഷ്മി എക്സ്പ്രസാണ് ബദലാപുരിന് സമീപം വങ്കാനി ഗ്രാമത്തിൽ ട്രാക്കിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുങ്ങിയത്. ട്രെയിനിലുള്ള എഴുനൂറോളം പേരെ ബോട്ടുകളിലും ഹെലികോപ്റ്ററുകളിലുമായി രക്ഷിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ദേശീയ ദുരന്തനിവാരണസേനയും സൈന്യവും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. God! This is how badly the Mahalaxmi Express…

Read More

ഹരിത ഷാള്‍ ധരിച്ച് സത്യപ്രതിജ്ഞ ചൊല്ലിയ”മണ്ണിന്റെ മകന്‍”യെദിയൂരപ്പയുടെ ആദ്യ മധുരം കര്‍ഷകര്‍ക്ക്.

ബെംഗളൂരു : ആദ്യ മധുരം കര്‍ഷകര്‍ക്ക്,അതെ മണ്ണിന്റെ മകനായ വിശേഷിപ്പിക്കപ്പെടുന്ന യെദിയൂരപ്പയുടെ ആദ്യ പ്രഖ്യാപനം കര്‍ഷക ക്ഷേമം മുന്‍നിര്‍ത്തി ഉള്ളത്,പ്രധാനമന്ത്രി കിസാന്‍ യോജനയ്ക്ക് പുറമേ 4000 രൂപ വീതം കര്‍ഷകരുടെ അക്കൗണ്ടിലേക്ക് തുല്യ ഗഡുക്കളായി നിക്ഷേപിക്കുമെന്ന് വിധാന്‍ സൌധയില്‍ വച്ച് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചു. ഇത് സംബന്ധിച്ച് ഇന്ന് ഡല്‍ഹിയില്‍ ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ചര്‍ച്ച നടത്തും.ജെ ഡി എസ് -കോണ്‍ഗ്രസ്‌ സഖ്യസര്‍ക്കാറും ബി .ജെ.പി സര്‍ക്കാറും തമ്മിലുള്ള വ്യത്യാസം ജനത്തിന് 4-5 മാസത്തിനകം ബോധ്യമാകും.…

Read More

ഇനി യെദ്യുരപ്പയല്ല! “യെദിയൂരപ്പ”..

ബെംഗളൂരു : കർണാടക രാഷ്ട്രീയത്തെ കഴിഞ്ഞ ഒരു മാസത്തോളമായി മഥിച്ചുകൊണ്ടിരുന്ന പ്രശ്നമെന്തെന്ന് അജ്ഞാതനായ ഏതോ ഒരു ന്യൂമറോളജിസ്റ്റ് കണ്ടെത്തിക്കഴിഞ്ഞു. പിടിച്ച പിടിക്ക് പ്രശ്നത്തിന് പരിഹാരം നിർദ്ദേശിക്കുകയും അത് നടപ്പിലാക്കുകയും ഒക്കെ ചെയ്തു കഴിഞ്ഞ സ്ഥിതിക്ക് ഇനി മന്ത്രിസഭയുടെ ശകടം സുഗമമായി മുന്നോട്ടു പൊയ്‍ക്കോളുമത്രെ. എല്ലാറ്റിനും കാരണം ഒരു ‘ഡി’ ആണത്രേ. ‘ഐ’ ഇരിക്കേണ്ടിടത്ത് ‘ഡി’ വന്നിരുന്നതാണ് പ്രശ്നം. മറ്റെവിടെയുമല്ല, ഇന്നലെ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബി എസ് യെദിയൂരപ്പയുടെ പേരിലാണ് സംസ്ഥാനത്ത് പുകഞ്ഞുകൊണ്ടിരുന്ന രാഷ്ട്രീയ പ്രതിസന്ധിയുടെ മൂലകാരണം ഒളിച്ചിരുന്നത്. ഡി. ഇംഗ്ലീഷ് അക്ഷരമാലയിലെ നാലാമത്തെ…

Read More

കർണാടകയുടെ 22 മത് മുഖ്യമന്ത്രിയായി ബി.എസ്.യെദിയൂരപ്പ സത്യവാചകം ചൊല്ലി അധികാരമേറ്റു.

ബെംഗളൂരു : കർണാടകയുടെ 22 മത് മുഖ്യമന്ത്രിയായി ബി.എസ്.യെദിയൂരപ്പ അധികാരമേറ്റു. ഇന്ന് രാജ്ഭവനിൽ വച്ച് നടന്ന ലളിതമായ ചടങ്ങിൽ ഗവർണർ വാജുബായി വാല സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി മാത്രമാണ് ഇന്ന് അധികാരമേറ്റെടുത്തത്, ഈ മാസം 31 ന് ഉള്ളിൽ സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ യെദിയൂരപ്പയോട് ആവശ്യപ്പെട്ടു. മുൻ കർണാടക മുഖ്യമന്ത്രിയും മുൻ വിദേശകാര്യ മന്ത്രിയുമായിരുന്ന എസ് എം കൃഷ്ണയും ശിവാജി നഗർ എംഎൽഎയും കോൺഗ്രസ് നേതാവുമായ റോഷൻ ബെയ്ഗ്, മറ്റൊരു മുതിർന്ന കോൺഗ്രസ് നേതാവായ രാജണ്ണ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കേന്ദ്രമന്ത്രി ഡി.വി.സദാനന്ദ…

Read More

ഇനി ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ ജേഴ്സിയില്‍ തെളിയുക ഈ ബെംഗളൂരു മലയാളിയുടെ പേര്.

ബെംഗളൂരു : സെപ്റ്റംബര്‍ മുതല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ജേഴ്സിയില്‍ തെളിയുക ഓപ്പോ ഇന്ത്യയെന്നാകില്ല പകരം ബൈജൂസ് ഇന്ത്യയെന്നാകും. ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോയ്ക്ക് പകരം ഇനി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഔദ്യോഗിക ജേഴ്സി സ്പോണ്‍സര്‍ ചെയ്യുക എഡ്യൂടെക് സ്റ്റാര്‍ട്ടപ്പായ ബൈജൂസ് ലേണിങ് ആപ്പായിരിക്കും. മലയാളിയായ ബൈജു രവീന്ദ്രന്‍റെ നേതൃത്വത്തിലുളള കമ്പനിയാണ് ബൈജൂസ് ലേണിങ് ആപ്പ്. 2017 ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോണ്‍ ബോര്‍ഡും ഓപ്പോയും തമ്മില്‍ ഒപ്പുവച്ച കരാറില്‍ നിന്ന് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കള്‍ പിന്‍മാറിയതോടെയാണ് ബൈജൂസിന് അവസരം ലഭിച്ചത്. ബെംഗളൂരു…

Read More

സ്വാതന്ത്ര്യദിന പുഷ്പമേള ഓഗസ്റ്റ്‌ 9 മുതല്‍ ലാല്‍ബാഗില്‍.

ബെംഗളൂരു: സ്വാതന്ത്ര്യദിന പുഷ്പമേള ഓഗസ്റ്റ്‌ 9 മുതല്‍ 18 വരെ ലാല്‍ബാഗില്‍ നടക്കും.മൈസൂരു രാജാവായിരുന്ന ജയചാമരാജേന്ദ്ര വോഡയാറിന്റെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായുള്ള പുഷപാലങ്കാരമാണ് ഇപ്രാവശ്യം ഗ്ലാസ് ഹൌസിനുള്ളില്‍ ഒരുക്കുന്നത്. മൈസുരുവിലെ ജയചാമരാജേന്ദ്ര സര്‍ക്കിള്‍,കൊട്ടാരത്തിലെ ദര്‍ബാര്‍ ഹാള്‍,രാജാവ്‌ ഉപയോഗിച്ചിരുന്ന സംഗീത ഉപകരണങ്ങള്‍ എന്നിവയുടെ മാതൃകയാണ് പൂക്കള്‍ കൊണ്ട് നിര്‍മിക്കുക. അഞ്ച് ലക്ഷം പേരെയാണ് ഇത്തവണ പുഷ പ്രദര്‍ശനത്തിന് പ്രതീക്ഷിക്കുന്നത്.

Read More

ബെംഗളൂരുവിലെ ബറ്റാലിയന്‍ ആസ്ഥാനത്ത് ധോണിയുടെ പരിശീലനം..

ബെംഗളൂരു: ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണലായ ധോണി ഇപ്പോൾ ബെംഗളൂരുവിലെ ബറ്റാലിയന്‍ ആസ്ഥാനത്ത് പരിശീലനം നടത്തുകയാണ്. വിൻഡീസ് പര്യടനം ഒഴിവാക്കി സൈനിക സേവനത്തിനിറങ്ങിയ ധോണിക്ക് കശ്മീർ യൂണിറ്റിൽ പട്രോളിങ് ചുമതല നൽകി. ധോണി 106 പാരാ ബറ്റാലിയനില്‍ പട്രോളിങ്, ഗാര്‍ഡ്, ഔട്ട്പോസ്റ്റ് ചുമതലകള്‍ നിര്‍വഹിക്കും. സൈനികര്‍ക്കൊപ്പമായിരിക്കും ധോണിയുടെ താമസം. ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 15 വരെയാണ് ധോണി കശ്മീരില്‍ സേവനമനുഷ്ഠിക്കുക. 2011-ലാണ് ധോണിക്ക് ലെഫ്റ്റനന്‍റ് കേണല്‍ പദവി നല്‍കി രാജ്യം ആദരിച്ചത്.

Read More

ബി.എസ്.യെദ്യൂരപ്പ ഇന്ന് വൈകുന്നേരം 6 മണിക്ക് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

ബെംഗളൂരു: കര്‍ണാടകത്തില്‍ ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. അദ്ദേഹം രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് വൈകുന്നേരം ആറുമണിക്കാണ് സത്യപ്രതിജ്ഞ . ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ ക്ഷണിക്കണമെന്ന്  ഗവര്‍ണറോട് ആവശ്യപ്പെടുമെന്ന് നേരത്തെ യെദ്യൂരപ്പ മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഇതുപ്രകാരമുള്ള ചര്‍ച്ചകളാണ് കൂടിക്കാഴ്ചയില്‍ ഉണ്ടായത്.  തിങ്കളാഴ്ച യെദ്യൂരപ്പ വിശ്വാസവോട്ട് തേടുമെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം കര്‍ണാടകയിലെ മുതിര്‍ന്ന ബിജെപി നേതാവ് ജഗദീഷ് ഷെട്ടാര്‍ ദില്ലിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത്…

Read More
Click Here to Follow Us