ബെംഗളൂരു: കര്‍ണാടക നിയമസഭ സ്പീക്കര്‍ രാജിവച്ചു,ഇന്ന് നിയമസഭ ചേര്‍ന്നതിന് ശേഷം യെദിയൂരപ്പ വിശ്വാസവോട്ട് തേടുകയായിരുന്നു.അതിനു ശേഷം വോട്ട് ഓണ്‍ അക്കൗണ്ട് അവതരിപ്പിക്കുകയും പിന്നീട് കെ.ആര്‍.രമേഷ് കുമാര്‍ നീണ്ട പ്രസംഗത്തിന് ശേഷം രാജി പ്രഖ്യാപിക്കുകയായിരുന്നു. ഇന്നലെ തന്നെ രാജിക്കത്ത് നല്‍കിയതായും വാര്‍ത്ത പുറത്ത് വന്നു.
Read MoreMonth: July 2019
നിയമസഭയിൽ വിശ്വാസ വോട്ട് നേടി ബി.എസ്.യെദിയൂരപ്പ;ഇനി കുറഞ്ഞത് 6 മാസം കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ തന്നെ.
ബെംഗളൂരു: കർണാടക നിയമസഭയിൽ വിശ്വാസ വോട്ട് നേടി ബിഎസ് യെദിയൂരപ്പ. മുഖ്യമന്ത്രി അവതരിപ്പിച്ച വിശ്വാസ പ്രമേയം ശബ്ദവോട്ടോടെയാണ് നിയമസഭ പാസാക്കിയത്. പതിനേഴ് വിമത എംഎൽഎമാര്‍ അയോഗ്യരായതോടെ കേവല ഭൂരിപക്ഷത്തിൽ എത്താൻ ബിജെപിക്ക് വെല്ലുവിളിയുണ്ടായില്ല. കേവലഭൂരിപക്ഷത്തിന് വേണ്ട 105 അംഗങ്ങളുടെ പിന്തുണ ബിജെപി ഉറപ്പാക്കിയതിന് പുറമെ സ്വതന്ത്രൻ എച്ച് നാഗേഷും യെദിയൂരപ്പയെ പിന്തുണച്ചു. ഒരാഴ്ച്ചക്കിടെ രണ്ടാമത്തെ വിശ്വാസ വോട്ടെടുപ്പിനാണ് കര്‍ണാടക നിയമസഭ സാക്ഷ്യം വഹിക്കുന്നത്. ആറ് മാസത്തേക്ക് വെല്ലുവിളികളില്ലാത്ത വിധം യെദിയൂരപ്പ സര്‍ക്കാരിന് മുന്നോട്ട് പോകാവുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഉപതെരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങളിൽ ഇനി തീരുമാനം ഉണ്ടാകേണ്ടതുണ്ട്. കോൺഗ്രസാകട്ടെ 99 അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കിയാണ് മുന്നോട്ട്…
Read Moreനമ്മ മെട്രോ രണ്ടാംഘട്ട നിർമാണത്തിന് ഇനി ചൈന റെയിൽവേ..
ബെംഗളൂരു: നമ്മ മെട്രോ രണ്ടാംഘട്ട നിർമാണത്തിന് ഇനി ചൈന റെയിൽവേ. രണ്ടാംഘട്ടത്തിലെ ഭൂഗർഭപാത നിർമാണത്തിന് ചൈന റെയിൽവേ കൺസ്ട്രക്ഷൻ ഹെവി ഇൻഡസ്ട്രി കോർപ്പറേഷൻ ലിമിറ്റഡിന് (സി.ആർ.സി.എച്ച്.ഐ.) ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) ഉടൻ കൈമാറും. വെള്ളാറ ജങ്ഷൻ മുതൽ പോട്ടറി ടൗൺവരെയുള്ള ഭൂഗർഭപാതയുടെ നിർമാണത്തിനായി നാല് ടി.ബി.എമ്മുകൾക്കുള്ള കരാറാണ് കൈമാറുന്നത്. ഭൂഗർഭപാതയുടെ നിർമാണത്തിനായി ചൈനയുടെ ടണൽ ബോറിങ് മെഷീൻ (ടി.ബി.എം.) ഉപയോഗിക്കും. 13 കിലോമീറ്റർ ഭൂഗർഭപാത വരുന്ന നാഗവാര-ഗൊട്ടിഗരെ പാതയിലുൾപ്പെടുന്നതാണ് 5.5 കിലോമീറ്റർ വരുന്ന വെള്ളാറ ജങ്ഷൻ-പോട്ടറി ടൗൺ ഭാഗം. ഒന്നാംഘട്ടത്തിനുവേണ്ടി ജപ്പാൻ,…
Read More17-കാരി തൂങ്ങി മരിച്ചു;പ്രതിഭാഗത്ത് പബ്ജി!
റിയാദ്: സൗദിയില്‍ 17-കാരി ആത്മഹത്യ ചെയ്ത സംഭവം പബ്ജി കാരണമെന്ന് മാതാപിതാക്കള്‍. ബിഷ സിറ്റിയിലാണ് പെണ്‍കുട്ടിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അമിതമായ പബ്ജി കളിയാണ് പെണ്‍കുട്ടിയുടെ ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് മാതാപിതാക്കളുടെ ആരോപണം. പെണ്‍കുട്ടിയുടെ ഇളയസഹോദരിയാണ് മൃതദേഹം ആദ്യം കണ്ടത്. ഫാനില്‍ തൂങ്ങിയ നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിക്ക് ആരോഗ്യപരമായും മാനസികമായും പ്രശ്നങ്ങള്‍ ഇല്ലായിരുന്നെന്ന് പറഞ്ഞ മാതാപിതാക്കള്‍ അമിതമായി പബ്ജി കളിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആരോപിച്ചു. കമ്പ്യൂട്ടര്‍ ഗെയിമുകളില്‍ തത്പരരായ കുട്ടികളെ ശ്രദ്ധിക്കണമെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.
Read Moreഇന്ന് യെദിയൂരപ്പ വിശ്വാസ വോട്ട് തേടും;സ്പീക്കറെ നീക്കുന്നതിനായുള്ള പ്രമേയം കൊണ്ടുവരാന്‍ സാധ്യത.
ബെംഗളൂരു: കർണാടകത്തിൽ യെദിയൂരപ്പ സർക്കാർ ഇന്ന് വിശ്വാസവോട്ട് തേടും. രാവിലെ പതിനൊന്ന് മണിക്ക് മുഖ്യമന്ത്രി വിശ്വാസ പ്രമേയം അവതരിപ്പിക്കും. പതിനേഴ് വിമത എംഎൽഎമാരും അയോഗ്യരായതോടെ കേവല ഭൂരിപക്ഷത്തിൽ എത്താൻ ബിജെപിക്ക് വെല്ലുവിളിയുണ്ടാകില്ല. കേവലഭൂരിപക്ഷത്തിന് വേണ്ട 105 അംഗങ്ങളുടെ പിന്തുണ ബിജെപിക്ക് ഉറപ്പാണ്. സ്വതന്ത്രൻ എച്ച് നാഗേഷും പ്രമേയത്തെ പിന്തുണച്ചേക്കും. ധനകാര്യ ബില്ലും ഇന്ന് മേശപ്പുറത്ത് വെക്കും. സ്പീക്കർ കെ ആർ രമേഷ് കുമാറിനെ നീക്കാൻ ബിജെപി പ്രമേയം കൊണ്ടുവരാൻ സാധ്യതയുണ്ട്. ധനകാര്യ ബില്ലിൻമേലുളള നടപടിക്രമങ്ങൾ പൂർത്തിയായിക്കഴിഞ്ഞാൽ രാജിവക്കുമെന്ന സൂചന കെ ആർ രമേഷ് കുമാർ…
Read Moreമന്ത്രിസഭയിൽ ഉള്ളത് 34 സ്ഥാനങ്ങൾ; ബി.ജെ.പി.യിലെ 56 നേതാക്കൾ സമ്മർദം ശക്തമാക്കി!
ബെംഗളൂരു: യെദ്യൂരപ്പയുടെ ബെംഗളൂരു ഡോളേഴ്‌സ് കോളനിയിലെ വീട്ടിൽ രാവിലെമുതൽ നേതാക്കളുടെ തിരക്കായിരുന്നു. മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ വിശ്വാസവോട്ട് നേടുന്നതിനുമുമ്പേ മന്ത്രിസ്ഥാനത്തിനായി ബി.ജെ.പി. നേതാക്കൾ സമ്മർദം ശക്തമാക്കി. മന്ത്രിസഭയിലെ 34 സ്ഥാനങ്ങൾക്കായി ബി.ജെ.പി.യിൽനിന്നുമാത്രം 56 പേർ രംഗത്തുണ്ട്. കോൺഗ്രസ്, ജനതാദൾ(എസ്) വിമത എം.എൽ.എ.മാരെ അയോഗ്യരാക്കിയതിനാൽ തത്കാലം ഭരണകക്ഷിക്ക് ആശ്വസിക്കാം. എന്നാൽ, വിമത എം.എൽ.എ.മാർ സുപ്രീംകോടതിയിൽനിന്ന് അനുകൂല ഉത്തരവ് കരസ്ഥമാക്കിയാൽ അവർക്ക് മന്ത്രിസ്ഥാനം നൽകേണ്ടിവരും. വിമതരിൽ 12 പേർക്ക് മന്ത്രിസ്ഥാനം വാഗ്ദാനംചെയ്തിട്ടുണ്ട്. കഴിഞ്ഞ ബി.ജെ.പി. സർക്കാരിൽ അംഗമായിരുന്നവരിൽ ഭൂരിഭാഗംപേരെയും ഇത്തവണയും ഉൾപ്പെടുത്തിയേക്കും. എന്നാൽ, ഉപമുഖ്യമന്ത്രിസ്ഥാനമാവും പ്രധാന വെല്ലുവിളി.…
Read Moreസ്പീക്കറുടെ നടപടി രാഷ്ട്രീയ പ്രേരിതം;അയോഗ്യരാക്കപ്പെട്ട എല്ലാ എം.എല്‍.എ മാരും സുപ്രീം കോടതിയെ സമീപിച്ചു.
ബെംഗളുരു: അയോഗ്യരാക്കിയ സ്പീക്കർ കെ ആർ രമേശ് കുമാറിന്‍റെ നടപടിക്കെതിരെ എല്ലാ വിമതരും സുപ്രീംകോടതിയെ സമീപിച്ചു. ഇന്ന് സ്പീക്കർ അയോഗ്യരാക്കിയ 13 വിമത എംഎൽഎമാരാണ് ഹർജിയുമായി സുപ്രീംകോടതിയിലെത്തിയിരിക്കുന്നത്. വിമത കോൺഗ്രസ് എംഎൽഎമാരായ രമേശ് ജാർക്കിഹോളി, മഹേഷ് കുമ്‍ടഹള്ളി, സ്വതന്ത്രനായ ആർ ശങ്കർ എന്നിവർ നേരത്തേ അയോഗ്യത ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വ്യാഴാഴ്ചയാണ് ഇവരെ സ്പീക്കർ അയോഗ്യരാക്കിയത്. 16 പേരെ കൂട്ടത്തോടെ അയോഗ്യരാക്കിയതോടെ, നാളെ നടക്കുന്ന വിശ്വാസവോട്ടെടുപ്പിൽ യെദിയൂരപ്പ സർക്കാർ വിജയിക്കുമെന്ന് ഉറപ്പായി. 224 അംഗ നിയമസഭയിൽ 105 അംഗങ്ങൾ മാത്രമേ ഇപ്പോഴും ബിജെപിക്കുള്ളൂ.…
Read More‘സ്പീക്കറുടെ നടപടി സമ്മർദ്ദങ്ങൾക്ക് വഴങ്ങി’; വിമതര്‍ സുപ്രീം കോടതിയെ സമീപിക്കും
ബെംഗളൂരു: സ്പീക്കറുടെ നടപടി സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണെന്ന് വിമതർ ആരോപിക്കുന്നു. അയോഗ്യരാക്കപ്പെട്ട വിമത എം.എൽ.എമാർ സ്പീക്കർ കെ.ആർ രമേഷ് കുമാറിന്റെ നടപടിക്കെതിരെ സുപ്രീം കോടതിയിലേക്ക്. യെദ്യൂരപ്പ സർക്കാർ തിങ്കളാഴ്ച വിശ്വാസവോട്ട് തേടാനിരിക്കെ തിങ്കളാഴ്ച വിമതർ സുപ്രീം കോടതിയെ സമീപിക്കും. അയോഗ്യരാക്കിയ എം.എൽ.എമാർക്ക് തിങ്കളാഴ്ച നടക്കുന്ന വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കാനാകില്ല. ഇവർക്ക് 15-ാം നിയമസഭയുടെ കാലാവധി അവസാനിക്കുന്നത് വരെ തിരഞ്ഞെടുപ്പുകളിലും മത്സരിക്കാനാകില്ല. മുഴുവൻ വിമത എം.എൽ.എമാരും അയോഗ്യരായതോടെ കർണാടക നിയമസഭയിലെ അംഗസംഖ്യ 207 ആയി ചുരുങ്ങി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന പരാതിയെ തുടർന്നും ചട്ടപ്രകാരമല്ലാതെ രാജി സമർപ്പിച്ചതിനാലുമാണ്…
Read Moreസിരി ഉപയോക്താക്കളുടെ ശബ്ദ ശകലങ്ങള്‍ ചോരുന്നു!
ആപ്പിള്‍ ഉപകരണങ്ങളിലെ വോയ്സ് അസിസ്റ്റന്റ് സേവനമായ സിരി ഉപയോക്താക്കള്‍ ഇനി ശ്രദ്ധിക്കുക. നിങ്ങള്‍ പറയുന്നത് മൂന്നാമതൊരാള്‍ കേള്‍ക്കുന്നുണ്ട്. സിരി ഉപയോക്താക്കളുടെ ശബ്ദ ശകലങ്ങള്‍ മൂന്നാം കക്ഷി കരാറുകാരിലേക്ക് എത്തിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആരോഗ്യ വിവരങ്ങള്‍, ലൈംഗിക സംഭാഷണങ്ങള്‍ ഉള്‍പ്പെടെയുള്ള രഹസ്യവിവരങ്ങള്‍ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുമെന്ന് ആപ്പിളിന്‍റെ കരാറുകാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരാള്‍ വെളിപ്പെടുത്തിയെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ആപ്പിളും ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. ഉപയോക്താക്കളുടെ സംസാരത്തിനിടെ ആക്ടിവേഷന്‍ വാക്ക് തെറ്റിദ്ധരിച്ച് സിരി അബദ്ധത്തില്‍ ആക്റ്റിവേറ്റ് ആവാറുണ്ടെന്നും ഈ സമയങ്ങളില്‍ പല സംഭാഷണങ്ങളും സിരി കേള്‍ക്കുന്നുണ്ടെന്നും വിവരം പുറത്തുവിട്ട…
Read Moreപത്ത് ലക്ഷത്തോളം കാഴ്ചക്കാരുമായി ‘ഞാന്‍ ജാക്സണ്‍ അല്ലെടാ’ എന്ന ഗാനം
ജോണ്‍പോള്‍ ജോര്‍ജ്ജ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന അമ്പിളി എന്ന ചിത്രത്തിലെ ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സംസാര വിഷയം. ചിത്രത്തിലെ ‘ഞാന്‍ ജാക്സണ്‍ അല്ലെടാ’ എന്ന ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി പ്രേക്ഷക ശ്രദ്ധ നേടികൊണ്ടിരിക്കുന്നത്. ഒന്നും രണ്ടുമല്ല പത്ത് ലക്ഷത്തോളം പേരാണ് യുട്യൂബില്‍ ഈ ഗാനം കണ്ടിരിക്കുന്നത്. വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് വിഷ്ണു വിജയ് ആണ്. ഗാനം ആലപിച്ചിരിക്കുന്നത് ആന്റണി ദാസനാണ്.
Read More