ബെംഗളൂരു : മൈസൂരു മലയാളികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത,മൈസൂരുവില്‍ നിന്ന് തെക്കന്‍ കേരളത്തിലേക്കുള്ള നേരിട്ടുള്ള തീവണ്ടി എത്രയും വേഗം ഓടിത്തുടങ്ങും.കൊച്ചുവേളി-ബെംഗളൂരു എക്സ്പ്രസ്സ് (16315-16) മൈസൂരുവിലേക്ക് നീട്ടാന്‍ ദക്ഷിണ പശ്ചിമ റെയില്‍വേ തീരുമാനിച്ചു.മൈസൂരു-കുടഗ് എം.പി.പ്രതാപ് സിംഹയുടെ ഇടപെടലിനെ തുടര്‍ന്നാണ് ട്രെയിന്‍ നീട്ടാന്‍ റെയില്‍വേ തീരുമാനിച്ചത്. കൊച്ചുവേളി -ബെംഗളൂരു റൂട്ടിലെ സമയക്രമം മാറ്റാതെയാണ് ട്രെയിന്‍ മൈസൂരുവിലേക്ക് നീട്ടുന്നത്.വൈകീട്ട് 04:45 ന് കൊച്ചുവേളിയില്‍ നിന്ന് യാത്ര തിരിക്കുന്ന ട്രെയിന്‍ അടുത്ത ദിവസം രാവിലെ 08:35 ബെംഗളൂരുവിലെത്തും,08:45 ന് പുറപ്പെടുന്ന ട്രെയിന്‍ കെങ്കേരി,രാമനഗര,മണ്ട്യാ എന്നീ സ്റ്റേഷനുകളിലൂടെ സഞ്ചരിച്ച് 11:20 ക്ക് മൈസൂരുവില്‍ എത്തും. മടക്ക…
Read MoreMonth: July 2019
ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ മലയാളികളും!
സമുദ്ര നിയമം ലംഘിച്ചതിന്‍റെ പേരില്‍ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ മലയാളികളും ഉള്ളതായി റിപ്പോർട്ട്. കപ്പൽ ജീവനക്കാരായ 23 പേരിൽ 18 പേരും ഇന്ത്യക്കാരാണ്. ഇതിൽ മൂന്നു പേർ മലയാളികളാണെന്നാണ് ഒടുവിൽ കിട്ടുന്ന വിവരം. എറണാകുളം സ്വദേശികളായ മൂന്നു പേരാണ് കപ്പിലുള്ളത്. കളമശ്ശേരി സ്വദേശിയായ ഡിജോ പാപ്പച്ചനാണ് ഇതിൽ ഒരാൾ. ഡിജോയുടെ പിതാവിനെ കപ്പൽ കമ്പനി ഉദ്യോഗസ്ഥർ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പള്ളുരുത്തി, തൃപ്പൂണിത്തുറ സ്വദേശികളാണ് മറ്റ് രണ്ട് പേർ എന്നാണ് ഡിജോയുടെ വീട്ടുകാരിൽ നിന്ന് ലഭിക്കുന്ന വിവരം. രണ്ട് ദിവസം മുമ്പ് വരെ…
Read Moreഅച്ഛന്റെ അവിഹിത ബന്ധം പുറത്തുവന്നത് മകന് ഗെയിം കളിക്കാന്‍ മൊബൈല്‍ നല്‍കിയപ്പോൾ!!
ബെംഗളൂരു: അച്ഛന്റെ അവിഹിത ബന്ധം പുറത്തുവന്നത് മകന് ഗെയിം കളിക്കാന്‍ മൊബൈല്‍ നല്‍കിയപ്പോൾ. മകന് ഗെയിം കളിക്കാനാണ് പിതാവ് ഫോണ്‍ നല്‍കിയത്. എന്നാല്‍ പുറത്തുവന്നത് പിതാവിന്റെ അവിഹിത ബന്ധവും. പിതാവിന്റെ ഫോണില്‍ കാമുകിയുമായുള്ള ഫോണിലെ കോള്‍ റെക്കോര്‍ഡ് 14കാരനായ മകന്റെ കണ്ടെത്തിയതോടെയാണ് പിതാവ് വെട്ടിലായത്. ഇതോടെ പതിനഞ്ച് വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് ഇയാളുടെ ഭാര്യ. ജൂലൈ 11നാണ് നാഗരാജു തന്റെ മൊബൈല്‍ ഫോണ്‍ മകന് നല്‍കിയത്. ഗെയിം കളിക്കുകയായിരുന്ന കുട്ടി അബദ്ധത്തില്‍ പിതാവിന്റെ കോള്‍ റെക്കോര്‍ഡ് തുറക്കുകയും വാട്‌സ്‌ആപ്പ് ചാറ്റ് സന്ദേശങ്ങള്‍…
Read Moreആർ.ടി.ഒ.ഓഫീസ് സേവനങ്ങൾ ഇനി ബാംഗ്ലൂർ വൺ കൗണ്ടറുകൾ വഴിയും !
ബെംഗളൂരു: ആർടിഒ ഓഫീസ് സേവനങ്ങൾ ഇനി ബാംഗ്ലൂർ വൺ കർണാടക വൺ കൗണ്ടറുകൾ വഴിയും ലഭ്യമാകും. ലേണേഴ്സ് ലൈസൻസിനുള്ള അപേക്ഷ സ്വീകരിക്കൽ, ലൈസൻസിനുള്ള ഫീസ് അടയ്ക്കൽ, ലേണേഴ്സ് ലൈസൻസ് പ്രിൻറ് ഔട്ട് എടുക്കൽ എന്നീ സേവനങ്ങൾ ബാംഗ്ലൂർ വൺ സെൻററുകൾ ലഭിക്കും. ആർടിഒ ഓഫീസുകളിലെ തിരക്ക് കുറയ്ക്കുകയാണ് ഈ പരിഷ്കാരം കൊണ്ട് ഉദ്ദേശിക്കുന്നത്. അതേസമയം ലൈസൻസുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾക്ക് ആർ.ടി.ഒ.ഓഫീസിന് സമീപിക്കണം.
Read Moreപത്തിരട്ടി പിഴ ഈടാക്കുന്ന പുതിയ നിരക്കുകൾ നിലവിൽ വന്നു;പണി തുടങ്ങി ബെംഗളൂരു ട്രാഫിക് പോലീസ്.
ബെംഗളൂരു : ഗതാഗത നിയമങ്ങള്‍ ലംഗിച്ചാല്‍ ഈടാക്കുന്ന പുതിയ പിഴയുടെ നിരക്കുകള്‍ ഇന്നലെ മുതല്‍ നഗരത്തില്‍ ഈടാക്കി തുടങ്ങി. ഡ്രൈവിംഗിനിടെ മൊബൈല്‍ ഉപയോഗിച്ചാല്‍ മുന്‍പ് ഈടാക്കിയിരുന്നത് നൂറു രൂപയായിരുന്നു എങ്കില്‍ ഇപ്പള്‍ അത് ആയിരം രൂപയായി ഉയര്‍ത്തി.നോ പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ വണ്ടികള്‍ നിര്‍ത്തിയാല്‍ മുന്‍പ് നല്കെണ്ടിവന്നിരുന്ന പിഴ നൂറു രൂപ ആയിരുന്നു എങ്കില്‍ ഇപ്പോള്‍ അതും ആയിരമാക്കി,വണ്ടി മാറ്റിയിടാന്‍ വേണ്ട ചെലവും നല്‍കണം. അമിത വേഗത്തിന് പിഴ മുന്നൂറില്‍ നിന്നി ആയിരമാക്കി.ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇപ്പോള്‍ ഈടക്കിന്നത് ആയിരം രൂപയാണ്,മുന്‍പ് അത് വെറും മുന്നൂറു രൂപ…
Read Moreഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് അന്തരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ഷീല ദീക്ഷിത് അന്തരിച്ചു. 81 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മൂന്ന് തവണ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നു. മാത്രമല്ല മുന്‍ കേരള ഗവര്‍ണറുമായിരുന്നു.
Read Moreഅവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കി!!
ഗാന്ധിനഗര്‍: പ്രാചീനതയിലേയ്ക്ക് തിരിഞ്ഞു നടക്കുകയാണ് ഗുജറാത്തിലെ ബനസ്‌കാണ്ഡാ ജില്ലയിലെ ഠാക്കോര്‍ സമുദായം!! ബനസ്‌കാണ്ഡാ ജില്ലയിലെ ദന്തിവാഡ തഹസീലില്‍പ്പെട്ട 12 ഗ്രാമങ്ങളിലെ ഠാക്കോര്‍ സമുദായമാണ് പുതിയ നിരോധിത ‘നിയമങ്ങളുടെ’ ഒരു പട്ടിക പുറത്തുകൊണ്ടുവന്നിരിക്കുന്നത്. അതില്‍ ഏറ്റവും അതിശയിപ്പിക്കുന്ന നിയമമാണ് അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിയിരിക്കുന്നത്. ലോകം ശാസ്ത്ര സാങ്കേതിക വിദ്യയുടെ ഫലങ്ങള്‍ വിരല്‍തുമ്പില്‍ നേടിയെടുക്കുമ്പോഴാണ് ഠാക്കോര്‍ സമുദായം വിചിത്ര നിയമവുമായി മുന്നോട്ടു വന്നിരിക്കുന്നത്. നിയമം അവിടെയും തീരുന്നില്ല, അവിവാഹിതകളായ യുവതികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കരുതെന്നും ഇവരുടെ പക്കല്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയാല്‍ മാതാപിതാക്കളായിരിക്കും…
Read Moreസംസ്ഥാനത്ത് പേയിങ് ഗസ്റ്റ് സൗകര്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും
ബെംഗളൂരു: സംസ്ഥാനത്ത് പേയിങ് ഗസ്റ്റ് (പി.ജി.) താമസസൗകര്യങ്ങൾക്ക് സർക്കാർ നിയന്ത്രണം കൊണ്ടുവരുന്നു. ഇതിനായി അർബൻ ഡെവലപ്പ്‌മെന്റ് വകുപ്പ് കരട് നിർദേശം പുറത്തിറക്കി. നഗരമേഖലകളിലാണ് പി.ജി. താമസസൗകര്യങ്ങൾ കൂടുതലായി ഉള്ളത്. ബെംഗളൂരുവിൽ മാത്രം നൂറുകണക്കിന് പി.ജി.കളാണുള്ളത്. അനുമതിയില്ലാതെ നടത്തുന്ന പി.ജി.കളും ഉണ്ട്. അനധികൃതമായി പ്രവർത്തിക്കുന്ന പി.ജി.കൾ സ്ത്രീകളുടെയും വിദ്യാർഥികളുടെയും സുരക്ഷയ്ക്ക് ഭീഷണിയുള്ളതായി പരാതി ഉയർന്നിരുന്നു. നിയന്ത്രണം കൊണ്ടുവന്നാൽ അനധികൃത പി.ജി.കൾ നിർത്തലാക്കാൻ സാധിക്കും. പി.ജി. താമസസൗകര്യങ്ങൾ ഒരുക്കുന്നതിൽ പാലിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽനിന്ന് അഭിപ്രായങ്ങളും തേടിയിട്ടുണ്ട്. സംസ്ഥാനത്ത് അനധികൃതമായി പ്രവർത്തിക്കുന്ന പി.ജി.കൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് നിയന്ത്രണമേർപ്പെടുത്തുന്നത്.…
Read Moreനമ്മ മെട്രോ: നഷ്ടപ്പെട്ടത് 50 ലക്ഷം രൂപയുടെ ടോക്കണുകൾ!!
ബെംഗളൂരു: നമ്മ മെട്രോയിൽ ഇതുവരെ 50 ലക്ഷം രൂപയുടെ ടോക്കണുകളാണ് നഷ്ടപ്പെട്ടിട്ടുള്ളത്. 2011 ഒക്ടോബർ 20 മുതൽ 2019 ഏപ്രിൽ ഒന്നു വരെ 2,33,207 ടോക്കണുകളാണ് നഷ്ടപ്പെട്ടത്. യാത്രയ്ക്കിടെ ടോക്കൺ നഷ്ടപ്പെടുന്നതു മൂലവും ചില യാത്രക്കാർ ടോക്കൺ തിരിച്ച് നൽകാതെ പുറത്തു കടക്കുന്നതു മൂലവുമാണ് ഇത്രയും നഷ്ടപ്പെട്ടത്. 2018-19 വർഷം മാത്രം 58,142 ടോക്കണുകൾ നഷ്ടപ്പെട്ടു. ദിവസേന നാലു ലക്ഷത്തോളം യാത്രക്കാർ മെട്രോ ഉപയോഗിക്കുന്നതിൽ 59 ശതമാനം പേരും സ്മാർട്ട്കാർഡ് ഉപഭോക്താക്കളാണ്. പുറത്തേക്ക് കടക്കാൻ നേരം ടിക്കറ്റ് കാണിക്കാത്തതിനാൽ 2014-15-നും 2018-19-നുമിടയിൽ യാത്രക്കാരിൽനിന്ന് പിഴയിനത്തിൽ…
Read Moreകേരളത്തിൽ മഴ കനക്കുന്നു; 3 മരണം, നിരവധി നാശനഷ്ടങ്ങള്‍, നാല് ഡാമുകൾ തുറന്നു
തിരുവനന്തപുരം: കനത്ത മഴയില്‍ സംസ്ഥാനത്ത് പരക്കെ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഴയെതുടര്‍ന്ന് ഇതുവരെ 3 പേരുടെ ജീവന്‍ നഷ്ടമായി. നാലുപേരെ കാണാനില്ല. മഴക്കെടുതിയില്‍ കണ്ണൂര്‍, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് ഓരോരുത്തര്‍വീതം മരിച്ചത്. തലശ്ശേരിയില്‍ വിദ്യാര്‍ഥിയായ ചിറക്കര മോറക്കുന്ന് മോറാല്‍ക്കാവിനു സമീപം സീനോത്ത് മനത്താനത്ത് ബദറുല്‍ അദ്നാന്‍ കുളത്തില്‍ മുങ്ങിമരിച്ചു. പത്തനംതിട്ടയില്‍ മീന്‍ പിടിക്കാന്‍ പോയ തിരുവല്ല വള്ളംകുളം നന്നൂര്‍ സ്വദേശി ടി.വി.കോശി മണിമലയാറ്റില്‍ വീണുമരിച്ചു. കൊല്ലത്ത് കാറ്റില്‍ തെങ്ങുവീണ് പനയം ചോനംചിറ സ്വദേശി കുന്നില്‍തൊടിയില്‍ ദിലീപ്കുമാര്‍ മരിച്ചു. ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ്…
Read More