സിദ്ധാര്‍ത്ഥയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കി

ബെംഗളൂരു: കാണാതായ സിദ്ധാര്‍ത്ഥയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമായി തുടരുന്നു. സംഭവം നടന്ന് പതിനഞ്ച് മണിക്കൂറുകൾക്ക് ശേഷവും ഒരു തുമ്പും കിട്ടാതെ പോലീസ്. 200ൽ അധികം പോലീസുകാരും മൽസ്യ തൊഴിലാളികളുമാണ് തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുന്നത്.

25ൽ അധികം ബോട്ടുകളും മൂന്ന് ടീമുകളിലായി ഡൈവർമാരും ഇപ്പോൾ മംഗലാപുരത്തിനടുത്തുള്ള നേത്രാവതി നദിയിൽ തിരച്ചിൽ തുടരുന്നു. കോസ്റ്റ് ഗാർഡും തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.

ഇന്നലെ ബംഗളൂരുവില്‍ നിന്നും കാറില്‍ മംഗലൂരുവിലേക്ക് പുറപ്പെട്ട സിദ്ധാര്‍ത്ഥ, നേത്രാവതി പുഴയുടെ മുകളിലെത്തിയപ്പോള്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയും പുറത്തിറങ്ങുകയുമായിരുന്നു എന്നാണ ഡ്രൈവര്‍ പറയുന്നത്. ഏറെ സമയം കഴിഞ്ഞിട്ടും ഇയാള്‍ തിരിച്ചു വന്നില്ലെന്നും തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായില്ലെന്നും ഡ്രൈവര്‍ മൊഴിനല്‍കി.

പ്രദേശത്ത് നല്ല മഴ പെയ്തിരുന്നതിനാല്‍ പുഴയില്‍ നല്ല അടിയൊഴുക്കുണ്ട്. പല സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ തുടരുന്നത്. തിരച്ചിലിന് സർക്കാർ കേന്ദ്ര സഹായം തേടി.

കഫേ കോഫി ഡേ ഇടപാടുകളില്‍ അഴിമതി നടന്നെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം സിദ്ധാര്‍ത്ഥയുടെ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു.

കഫേ കോഫി ഡേ സ്ഥാപകന്‍ വി ജി സിദ്ധാര്‍ത്ഥയെ കാണാനില്ലെന്ന വാര്‍ത്ത പരന്നതോടെ കമ്പനിയുടെ ഓഹരികളില്‍ ഇടിവ്. സ്റ്റാര്‍ബക്‌സിന്റെ ഇന്ത്യന്‍ എതിരാളികളെന്ന് വിശേഷിപ്പിക്കപ്പെടുന്ന കഫേ കോഫി ഡേ എന്റര്‍ പ്രൈസസിന്റെ ഓഹരി വില 20 ശതമാനം ഇടിഞ്ഞ് 153.40 രൂപയിലെത്തി. ഇതുവരെയുള്ള ഓഹരിയുടെ ഏറ്റവും താഴ്ന്ന വിലയാണിത്.

സിദ്ധാര്‍ത്ഥയുടെ കോഫി എസ്റ്റേറ്റിലെ ജീവനക്കാരെ പോലീസ് ചോദ്യം ചെയ്തു. അദ്ദേഹത്തിന്റെ കാറോടിച്ചിരുന്ന ഡ്രൈവറെ കുറിച്ചുള്ള വിവരങ്ങളും പോലീസ് അന്വേഷിച്ചു വരുന്നു.

രാജ്യത്തെ കാപ്പിക്കുരു കയറ്റുമതിക്കാരില്‍ പ്രമുഖനാണ് ‘കോഫി കിംഗ്‌’ എന്നറിയപ്പെടുന്ന സിദ്ധാര്‍ത്ഥ. 130 വര്‍ഷത്തോളമായി കാപ്പിക്കുരു ഉത്പാദനരംഗത്തു പ്രവര്‍ത്തിക്കുന്ന കുടുംബമാണ് സിദ്ധാര്‍ത്ഥയുടേത്.

1996 ല്‍ ബംഗളൂരുവിലെ ബ്രിഗേഡ് റോഡിലാണ് അദ്ദേഹം ആദ്യമായി കഫേ കോഫി ഡേ എന്ന സ്ഥാപനം തുടങ്ങിയത്. അതിവേഗം രാജ്യമെമ്പാടും വ്യാപിച്ച കഫേ കോഫി ഡേ ശൃംഖല ഇന്ന് രാജ്യാന്തര ബ്രാന്‍ഡാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us