ബെംഗളൂരു: 30 ലക്ഷം രൂപയുടെ സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രണ്ടു കാസര്‍കോട് സ്വദേശികള്‍ മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. പേസ്റ്റ് രൂപത്തിലാക്കിയാണ് മലദ്വാരത്തില്‍ ഒളിപ്പിച്ചുവച്ചത്. ദുബായില്‍ നിന്നുള്ള വിമാനത്തിലെ യാത്രക്കാരായിരുന്നു ഇവര്‍. കുമ്പള, കാസര്‍കോട് തളങ്കര സ്വദേശികളാണ് പിടിയിലായത്. കുമ്പള സ്വദേശിയില്‍ നിന്നും 22.82 ലക്ഷം രൂപ വിലവരുന്ന 652 ഗ്രാം സ്വര്‍ണവും, കാസര്‍കോട് തളങ്കര സ്വദേശിയില്‍ നിന്നും 11.17 ലക്ഷം രൂപ വിലവരുന്ന 422 ഗ്രാം സ്വര്‍ണവുമാണ് പിടിച്ചെടുത്തത്. വിമാനമിറങ്ങിയ ഇവരുടെ പെരുമാറ്റത്തില്‍ അധികൃതര്‍ക്ക് സംശയമുണ്ടായിരുന്നു. പിന്നീട് ദേഹ പരിശോധനയ്ക്ക്…
Read MoreDay: 29 July 2019
വസ്തു തർക്കത്തെ തുടർന്ന് സഹോദര ഭാര്യയെയും മകനെയും വെടിവച്ചു!
ബെംഗളൂരു: അംങ്കോള താലൂക്കിലെ മാത്തക്കേരി ഗ്രാമത്തിലാണു സംഭവം. വിമുക്തഭടൻ അജയ് പ്രഭുവാണ് സഹോദര ഭാര്യയെയും മകനെയും വെടിവച്ചത്. ഇതേതുടർന്ന് അജയ്നെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യത്തിനും ലഹരിക്കും അടിമയാണ് അജയ് എന്നു പൊലീസ് പറഞ്ഞു. അനുജ് അമിത് പ്രഭു ആണു മരിച്ചത്. അനുജിന്റെ മാതാവ് മേധ (40) യെ ഗുരുതര പരുക്കുകളോടെ കാർവാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അജയ് പ്രഭുവും ഇളയ സഹോദരൻ അമിതും തമ്മിൽ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചു തർക്കം നില നിന്നിരുന്നു. ഇതു ചോദ്യം ചെയ്യാൻ അമിത്തിന്റെ വീട്ടിൽ എത്തിയതായിരുന്ന അജയ്.…
Read Moreഏകദിന ലോകകപ്പിന് ശേഷം ടെസ്റ്റ് ക്രിക്കറ്റ് ലോകകപ്പുമായി ഐ.സി.സി.!!
ഏകദിന ലോകകപ്പിന് ശേഷം ടെസ്റ്റ് ക്രിക്കറ്റ് ലോകകപ്പുമായി ഐ.സി.സി. രണ്ടു വർഷം നീണ്ടു നിൽക്കുന്ന വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ആഷസ് പരമ്പരയോടെ ആരംഭിക്കും. ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ മത്സരം 2021-ൽ ലോർഡ്സിൽ നടക്കും. ടെസ്റ്റ് പരമ്പരകളായാണ് ലോക ചാമ്പ്യൻഷിപ്പിലെ മത്സരങ്ങൾ നടക്കുക. ഇതിൽ ആദ്യ പരമ്പര ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആഷസ് പരമ്പരയാണ്. ഓഗസ്റ്റ് ഒന്നിന് എഡ്ജ്ബാസ്റ്റണിലാണ് ആഷസിലെ ആദ്യ ടെസ്റ്റ്. ടെസ്റ്റ് റാങ്കിങ്ങിലെ ആദ്യ ഒമ്പത് സ്ഥാനക്കാരാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുക. ഇന്ത്യ, ന്യൂസീലൻഡ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, വെസ്റ്റിൻഡീസ്, ഓസ്ട്രേലിയ, ബംഗ്ലാദേശ്, പാകിസ്താൻ, ശ്രീലങ്ക ടീമുകളാണ്…
Read Moreവീണ്ടും ഹനീഫും കെ.എം.സി.സിയും വാർത്തകളിൽ!
ബെംഗളൂരു : നഗരത്തിൽ മലയാളികൾക്കിടയിൽ ഒരു അഭിപ്രായ വോട്ടെടുപ്പ് നടത്തിയാൽ സാമൂഹിക സേവന രംഗത്ത് അവരെ സ്വാധീനിച്ച സംഘടന എന്നത് കെ.എം.സി.സി ആകാനേ വഴിയുള്ളൂ. നഗരത്തിലെ മലയാളികൾക്കും അല്ലാത്തവർക്കും ഈ സംഘടനയുടെ സാമൂഹ്യ സേവന പ്രവർത്തനങ്ങളും പദ്ധതികളും മരുഭൂമിയിൽ കാരുണ്യ മഴയായി പെയ്തിറങ്ങിയ ഇറങ്ങിയ അനുഭവങ്ങളാണ് എല്ലാവർക്കും പറയാനുണ്ടാക്കുക. അത് റിലീഫ് വിതരണമായിക്കോട്ടെ, ആംബുലൻസ്, സർവ്വീസ് ആയിക്കോട്ടെ, സി.എച്ച് സെന്റർ എന്ന കെട്ടിടമായ്ക്കോടെ അത് തുടർന്നു കൊണ്ടേ ഇരിക്കുന്നു. അതേ സമയം കെ.എം.സി.സിയുടെ ആംബുലൻസ് ഡ്രൈവർ വീണ്ടും വാർത്തകളിൽ നിറയുകയാണ്, വെറും നാലര മണിക്കൂർ…
Read Moreഎസ്.ബി.ഐ. വീണ്ടും പലിശ നിരക്കുകൾ കുറച്ചു!!
എല്ലാ കാലാവധിയിലുമുള്ള സ്ഥിര നിക്ഷേപങ്ങളുടെയും പലിശ എസ്ബിഐ കുറച്ചു. പലിശ നിരക്കുകൾ താഴുന്നതിനാലും ആവശ്യത്തിലധികം പണലഭ്യതയുള്ളതിനാലുമാണ് എസ്ബിഐ പലിശ നിരക്കുകൾ കുറച്ചത്. പുതുക്കിയ പലിശ നിരക്കുകൾ: – 180 ദിവസം മുതൽ 210 ദിവസംവരെ-6.25 ശതമാനം – 211 ദിവസം മുതൽ ഒരു വർഷംവരെ-6.25 ശതമാനം – ഒരുവർഷം മുതൽ രണ്ടുവർഷംവരെ-6.8 ശതമാനം – രണ്ടുവർഷം മുതൽ മൂന്നുവർഷംവരെ-6.7 ശതമാനം – മൂന്നുവർഷം മുതൽ അഞ്ചുവർഷം വരെ-6.6 ശതമാനം – അഞ്ചുവർഷത്തിനുമുകളിൽ-6.5 ശതമാനം. (മുതിർന്ന പൗരന്മാർക്ക് അരശതമാനം അധിക പലിശ ലഭിക്കും.) ദീർഘകാലവധിയുള്ള നിക്ഷേപങ്ങളുടെ(രണ്ടുകോടി…
Read Moreകര്‍ണാടക നിയമസഭ സ്പീക്കര്‍ പദവി രാജിവച്ച് കെ.ആര്.രമേഷ് കുമാര്‍.
ബെംഗളൂരു: കര്‍ണാടക നിയമസഭ സ്പീക്കര്‍ രാജിവച്ചു,ഇന്ന് നിയമസഭ ചേര്‍ന്നതിന് ശേഷം യെദിയൂരപ്പ വിശ്വാസവോട്ട് തേടുകയായിരുന്നു.അതിനു ശേഷം വോട്ട് ഓണ്‍ അക്കൗണ്ട് അവതരിപ്പിക്കുകയും പിന്നീട് കെ.ആര്.രമേഷ് കുമാര്‍ നീണ്ട പ്രസംഗത്തിന് ശേഷം രാജി പ്രഖ്യാപിക്കുകയായിരുന്നു. ഇന്നലെ തന്നെ രാജിക്കത്ത് നല്‍കിയതായും വാര്‍ത്ത പുറത്ത് വന്നു.
Read Moreനിയമസഭയിൽ വിശ്വാസ വോട്ട് നേടി ബി.എസ്.യെദിയൂരപ്പ;ഇനി കുറഞ്ഞത് 6 മാസം കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ തന്നെ.
ബെംഗളൂരു: കർണാടക നിയമസഭയിൽ വിശ്വാസ വോട്ട് നേടി ബിഎസ് യെദിയൂരപ്പ. മുഖ്യമന്ത്രി അവതരിപ്പിച്ച വിശ്വാസ പ്രമേയം ശബ്ദവോട്ടോടെയാണ് നിയമസഭ പാസാക്കിയത്. പതിനേഴ് വിമത എംഎൽഎമാര്‍ അയോഗ്യരായതോടെ കേവല ഭൂരിപക്ഷത്തിൽ എത്താൻ ബിജെപിക്ക് വെല്ലുവിളിയുണ്ടായില്ല. കേവലഭൂരിപക്ഷത്തിന് വേണ്ട 105 അംഗങ്ങളുടെ പിന്തുണ ബിജെപി ഉറപ്പാക്കിയതിന് പുറമെ സ്വതന്ത്രൻ എച്ച് നാഗേഷും യെദിയൂരപ്പയെ പിന്തുണച്ചു. ഒരാഴ്ച്ചക്കിടെ രണ്ടാമത്തെ വിശ്വാസ വോട്ടെടുപ്പിനാണ് കര്‍ണാടക നിയമസഭ സാക്ഷ്യം വഹിക്കുന്നത്. ആറ് മാസത്തേക്ക് വെല്ലുവിളികളില്ലാത്ത വിധം യെദിയൂരപ്പ സര്‍ക്കാരിന് മുന്നോട്ട് പോകാവുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഉപതെരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങളിൽ ഇനി തീരുമാനം ഉണ്ടാകേണ്ടതുണ്ട്. കോൺഗ്രസാകട്ടെ 99 അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കിയാണ് മുന്നോട്ട്…
Read Moreനമ്മ മെട്രോ രണ്ടാംഘട്ട നിർമാണത്തിന് ഇനി ചൈന റെയിൽവേ..
ബെംഗളൂരു: നമ്മ മെട്രോ രണ്ടാംഘട്ട നിർമാണത്തിന് ഇനി ചൈന റെയിൽവേ. രണ്ടാംഘട്ടത്തിലെ ഭൂഗർഭപാത നിർമാണത്തിന് ചൈന റെയിൽവേ കൺസ്ട്രക്ഷൻ ഹെവി ഇൻഡസ്ട്രി കോർപ്പറേഷൻ ലിമിറ്റഡിന് (സി.ആർ.സി.എച്ച്.ഐ.) ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) ഉടൻ കൈമാറും. വെള്ളാറ ജങ്ഷൻ മുതൽ പോട്ടറി ടൗൺവരെയുള്ള ഭൂഗർഭപാതയുടെ നിർമാണത്തിനായി നാല് ടി.ബി.എമ്മുകൾക്കുള്ള കരാറാണ് കൈമാറുന്നത്. ഭൂഗർഭപാതയുടെ നിർമാണത്തിനായി ചൈനയുടെ ടണൽ ബോറിങ് മെഷീൻ (ടി.ബി.എം.) ഉപയോഗിക്കും. 13 കിലോമീറ്റർ ഭൂഗർഭപാത വരുന്ന നാഗവാര-ഗൊട്ടിഗരെ പാതയിലുൾപ്പെടുന്നതാണ് 5.5 കിലോമീറ്റർ വരുന്ന വെള്ളാറ ജങ്ഷൻ-പോട്ടറി ടൗൺ ഭാഗം. ഒന്നാംഘട്ടത്തിനുവേണ്ടി ജപ്പാൻ,…
Read More17-കാരി തൂങ്ങി മരിച്ചു;പ്രതിഭാഗത്ത് പബ്ജി!
റിയാദ്: സൗദിയില്‍ 17-കാരി ആത്മഹത്യ ചെയ്ത സംഭവം പബ്ജി കാരണമെന്ന് മാതാപിതാക്കള്‍. ബിഷ സിറ്റിയിലാണ് പെണ്‍കുട്ടിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അമിതമായ പബ്ജി കളിയാണ് പെണ്‍കുട്ടിയുടെ ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് മാതാപിതാക്കളുടെ ആരോപണം. പെണ്‍കുട്ടിയുടെ ഇളയസഹോദരിയാണ് മൃതദേഹം ആദ്യം കണ്ടത്. ഫാനില്‍ തൂങ്ങിയ നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിക്ക് ആരോഗ്യപരമായും മാനസികമായും പ്രശ്നങ്ങള്‍ ഇല്ലായിരുന്നെന്ന് പറഞ്ഞ മാതാപിതാക്കള്‍ അമിതമായി പബ്ജി കളിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആരോപിച്ചു. കമ്പ്യൂട്ടര്‍ ഗെയിമുകളില്‍ തത്പരരായ കുട്ടികളെ ശ്രദ്ധിക്കണമെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.
Read Moreഇന്ന് യെദിയൂരപ്പ വിശ്വാസ വോട്ട് തേടും;സ്പീക്കറെ നീക്കുന്നതിനായുള്ള പ്രമേയം കൊണ്ടുവരാന്‍ സാധ്യത.
ബെംഗളൂരു: കർണാടകത്തിൽ യെദിയൂരപ്പ സർക്കാർ ഇന്ന് വിശ്വാസവോട്ട് തേടും. രാവിലെ പതിനൊന്ന് മണിക്ക് മുഖ്യമന്ത്രി വിശ്വാസ പ്രമേയം അവതരിപ്പിക്കും. പതിനേഴ് വിമത എംഎൽഎമാരും അയോഗ്യരായതോടെ കേവല ഭൂരിപക്ഷത്തിൽ എത്താൻ ബിജെപിക്ക് വെല്ലുവിളിയുണ്ടാകില്ല. കേവലഭൂരിപക്ഷത്തിന് വേണ്ട 105 അംഗങ്ങളുടെ പിന്തുണ ബിജെപിക്ക് ഉറപ്പാണ്. സ്വതന്ത്രൻ എച്ച് നാഗേഷും പ്രമേയത്തെ പിന്തുണച്ചേക്കും. ധനകാര്യ ബില്ലും ഇന്ന് മേശപ്പുറത്ത് വെക്കും. സ്പീക്കർ കെ ആർ രമേഷ് കുമാറിനെ നീക്കാൻ ബിജെപി പ്രമേയം കൊണ്ടുവരാൻ സാധ്യതയുണ്ട്. ധനകാര്യ ബില്ലിൻമേലുളള നടപടിക്രമങ്ങൾ പൂർത്തിയായിക്കഴിഞ്ഞാൽ രാജിവക്കുമെന്ന സൂചന കെ ആർ രമേഷ് കുമാർ…
Read More