ബെംഗളൂരു: സ്പീക്കറുടെ നടപടി ബി.ജെ.പി.യെ ആശയക്കുഴപ്പത്തിലാക്കി. ബാക്കിയുള്ള വിമത എം.എൽ.എ.മാർക്കെതിരെയുള്ള നടപടിയിൽ തീരുമാനം വൈകുന്നത് പുതിയ സർക്കാർ രൂപീകരണം വൈകിപ്പിച്ചേക്കും.
തീരുമാനം വൈകിയാൽ നിയമസഭ മരവിപ്പിച്ച് രാഷ്ട്രപതിഭരണം ഏർപ്പെടുത്തുന്ന കാര്യം ബി.ജെ.പി. കേന്ദ്രനേതൃത്വം ആലോചിക്കുന്നുണ്ട്. ഇതിലൂടെ ബി.ജെ.പി.ക്ക് കൂടുതൽ സുരക്ഷിതമായ അംഗബലം ഉറപ്പാക്കുന്നതിനുള്ള സമയവും ലഭിക്കും. സർക്കാർ വീണ സാഹചര്യത്തിൽ ധൃതിവേണ്ടെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിർദേശം.
അതെ സമയം ഒരാഴ്ചക്ക് അകം പുതിയ സര്‍ക്കാര്‍ വന്നില്ലെങ്കില്‍ ധനബില്‍ പാസാക്കാനായി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടത് ഭരണഘടനാപരമായ ആവശ്യമായി മാറും.ബില്ലുകള്‍ പാസാക്കേണ്ട അവസാന തീയതി ഈ മാസം 31 ആണ്.
സർക്കാർരൂപവത്കരണത്തെക്കുറിച്ച് ബി.ജെ.പി.യുടെ മുതിർന്ന നേതാക്കളായ ജഗദീഷ് ഷെട്ടാർ, അരവിന്ദ് ലിംബാവലി, ബസവരാജ് ബൊമ്മെ, സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദ്യൂരപ്പയുടെ മകൻ ബി.വൈ. വിജയേന്ദ്ര എന്നിവർ പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി ഡൽഹിയിൽ ചർച്ചനടത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.