കേരള സമാജം നാടകോത്സവം 21ന് ഇന്ദിരാനഗറിൽ.

ബെംഗളൂരു : കേരള സമാജംസംഘടിപ്പിക്കുന്ന നാടകോത്സവം ഇന്ദിരാ നഗര്‍ 100 ഫീറ്റ്‌ റോഡി ലുള്ള ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഹാളില്‍ ജൂലെ 21ന് നടക്കും. രാവിലെ 10 മണിക്ക് കേരള സമാജം പ്രസിഡണ്ട് സി പി രാധാകൃഷ്ണന്‍റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ നാടകോത്സവം പ്രശസ്ത സിനിമാ-നാടക താരം പ്രകാശ്‌ ബാരെ ഉത്ഘാടനം ചെയ്യും. കേരള സംഗീത നാടക അക്കാദമി കലാശ്രീ പുരസ്കാര ജേതാക്കളായ കമനീധരന്‍, ശിവദാസന്‍ നായര്‍ , പി ദിവാകരന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. ചവറ കലാ വേദി അവതരിപ്പിക്കുന്ന ഉത്തരം കിട്ടാത്ത ചോദ്യം…

Read More

വിശ്വാസവോട്ടെടുപ്പ് നടന്നില്ല, നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു; സഭ വിട്ടുപോകില്ലെന്നും ഇവിടെ തന്നെ ഉറങ്ങുമെന്നും യെദ്യൂരപ്പ!!

ബെംഗളൂരു: വിശ്വാസവോട്ടെടുപ്പ് നടന്നില്ല, കർണാടക നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. വിശ്വാസ വോട്ടെടുപ്പ് ഇന്നു തന്നെ നടത്തുന്ന കാര്യം പരിഗണിക്കണമെന്ന് ഗവർണർ വാജുഭായി വാല സ്പീക്കറോട് അഭ്യർഥിച്ചിരുന്നെങ്കിലും ഭരണപക്ഷം ആവശ്യം തള്ളുകയായിരുന്നു. സഭ ഇന്നത്തേക്ക് പിരിഞ്ഞെങ്കിലും ബി ജെ പി അംഗങ്ങൾ ആരും സഭ വിട്ടുപോകില്ലെന്ന് ബി എസ് യെദ്യൂരപ്പ വ്യക്തമാക്കി. താനും മറ്റ് ബി ജെ പി എം എൽ എമാരും ഇവിടെത്തന്നെ ഉറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് സഭ വീണ്ടും ചേരുക.

Read More

സ്പീക്കറുടെ കാരുണ്യത്തിൽ ഒരു നാൾ കൂടി ജീവൻ നീട്ടിക്കിട്ടി കുമാരസ്വാമി സർക്കാർ;ഗവർണറുടെ നിർദ്ദേശമുണ്ടായിട്ടും സഭ നാളത്തേക്ക് നീട്ടി വച്ച് സ്പീക്കർ.

ബെംഗളൂരു : ഗവർണറുടെ കർശന നിർദ്ദേശമുണ്ടായിട്ടു വിശ്വാസ വോട്ടെടുപ്പ് നടത്താതെ സഭ പിരിഞ്ഞതായി സ്പീക്കർ അറിയിച്ചു, നാളെ 11 മണിക്ക് നിയമസഭ വീണ്ടും ചേരുമെന്ന് നിയമസഭാ സ്പീക്കർ കെ.ആർ. രമേഷ് കുമാർ അറിയിച്ചു. സ്പീക്കറുടെ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയിൽ ധർണയിരിക്കുമെന്ന് ബി.ജെ.പി അറിയിച്ചു. ബി ജെ പി നേതാക്കൾ ഗവർണറെ സന്ദർശിച്ചതിന് ശേഷം വിശ്വാസവോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്ന് ഗവർണർ ശുപാർശ നൽകിയിരുന്നു.

Read More

അവസാനം ഗവർണർ ഇടപെട്ടു;ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് കർശ്ശന നിർദ്ദേശം സ്പീക്കർക്ക്;എതിർപ്പുമായി കോൺഗ്രസ്;രാത്രി 12 വരെ സമയമുണ്ടല്ലോ എന്ന് ബി.ജെ.പി.

ബെംഗളൂരു :കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്ന് ഗവര്‍ണര്‍ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ബിജെപി നേതാക്കളുടെ ആവശ്യത്തെത്തുടര്‍ന്നാണ് ഗവര്‍ണര്‍ വിഷയത്തില്‍ ഇടപെട്ടത്. എന്നാല്‍, സഭാകാര്യങ്ങളില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. വിശ്വാസവോട്ടെടുപ്പിന്മേലുള്ള ചര്‍ച്ച ഇപ്പോഴും തുടരുകയാണ്. വോട്ടെടുപ്പ് നീട്ടിവയ്ക്കാന്‍ വേണ്ടിയാണ് ഭരണപക്ഷം ക്രമപ്രശ്നം ഉന്നയിച്ച് വിശ്വാസപ്രമേയത്തിന്മേലുള്ള ചര്‍ച്ച ദീര്‍ഘിപ്പിക്കുന്നതെന്നാരോപിച്ച് ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ടിരുന്നു. ഇതിനു പിന്നാലെ ഗവര്‍ണര്‍ സ്പീക്കര്‍ക്ക് അയച്ച സന്ദേശത്തിലാണ് വിശ്വാസവോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്ന് നിര്‍ദ്ദേശിച്ചത്. സഭാ നടപടികള്‍ നീരീക്ഷിക്കാന്‍ രാജ്സഭയിലെ ഉദ്യോഗസ്ഥനെ ഗവര്‍ണര്‍ അയയ്ക്കുകയും ചെയ്തു. ഗവര്‍ണറുടെ…

Read More

പുതിയ പരിശീലകന്‍: കോ​​ഹ്‌​ലിയുടെ അഭിപ്രായം വേണ്ട!!

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പുതിയ പരിശീലകനെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ക്യാപ്റ്റന്‍ വിരാട് കോ​​ഹ്‌​ലിയുടെ അഭിപ്രായം വേണ്ടെന്ന് ബിസിസിഐ. ക്യാപ്റ്റന്‍റെ അഭിപ്രായം ഈ വിഷയത്തില്‍ നിര്‍ണ്ണായാകമല്ലെന്നും ഇന്ത്യന്‍ ടീമിലെ ആരില്‍ നിന്നും അഭിപ്രായം സ്വീകരിക്കില്ലെന്നും ബിസിസിഐ വക്താവ് വ്യക്തമാക്കി. കപില്‍ ദേവിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാകും പരിശീലകനെ നിയമിക്കുക. അനില്‍ കുംബ്ലെയെ പരിശീലക സ്ഥാനത്ത് നിന്നും മാറ്റാനു൦ രവി ശാസ്ത്രിയെ നിയമിക്കാനും മുന്‍കൈയെടുത്തത് വിരാട് കോഹ്‌ലിയായിരുന്നു എന്ന വസ്തുത നിലനിര്‍ത്തിയാണ് ബിസിസിഐയുടെ നടപടി. മു​​ഖ്യ പ​​രി​​ശീ​​ല​​ക​​നായ ര​​വി ശാ​​സ്ത്രി​​യു​​ടെയും ക്യാ​​പ്റ്റ​​ന്‍ കോ​​ഹ്‌​ലി​​യു​​ടെ​​യും ഇ​​ഷ്ട​​ക്കാ​​ര്‍​​ക്ക് ടീ​​മി​​ല്‍ ഇ​​ടം ല​​ഭി​​ക്കു​​ന്ന…

Read More

ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്താം എന്ന വാക്കിൽ നിന്ന് സർക്കാർ പിന്നോട്ട് പോയി;ബി.ജെ.പി സുപ്രീം കോടതിയെ സമീപിക്കുന്നു.

ബംഗളൂരു: കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പ് വേഗത്തില്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി സുപ്രീംകോടതിയെ സമീപിച്ചേക്കും. വിശ്വാസപ്രമേയത്തിന്മേലുള്ള ചര്‍ച്ച ദീര്‍ഘിപ്പിച്ച് വോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോകാനാണ് സര്‍ക്കാരിന്‍റെ ശ്രമമെന്നാണ് ബിജെപി ആരോപിക്കുന്നത്. ഇന്ന് വിശ്വാസവോട്ടെടുപ്പ് നടത്താമെന്നാണ് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, വിമതരടക്കം 20 എംഎല്‍എമാര്‍ സഭയില്‍ നിന്ന് വിട്ടുനിന്നതോടെ മുഖ്യമന്ത്രി വ്യത്യസ്തനിലപാട് സ്വീകരിച്ചെന്നാണ് സൂചന. സാഹചര്യങ്ങള്‍ അനുകൂലമല്ലാത്തതിനാല്‍ വോട്ടെടുപ്പ് തിങ്കളാഴ്ച വരെ നീട്ടിക്കൊണ്ടുപോകാനാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിന്‍റെ ശ്രമം. വിശ്വാസപ്രമേയത്തിന്മേല്‍ ചര്‍ച്ച ആരംഭിച്ച ഉടന്‍ ഭരണപക്ഷത്തുനിന്നുള്ളവര്‍ ക്രമപ്രശ്നം ഉന്നയിച്ചത് ഈ നീക്കത്തിന്‍റെ ഭാഗമാണെന്നാണ് ബിജെപി ആരോപിക്കുന്നത്. “സിദ്ധരാമയ്യ,…

Read More

ഭരണം കിട്ടിയാല്‍ യെദ്ദ്യൂരപ്പ ആദ്യം എത്തുന്നത് കണ്ണൂരിൽ!!

കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ വന്നാല്‍ യെദ്ദ്യൂരപ്പ ആദ്യം എത്തുന്നത് കണ്ണൂരിലെന്ന്‍ റിപ്പോര്‍ട്ട്. ഇന്ന്‍ വിശ്വാസ വോട്ട് നടക്കാനിരിക്കെ കണ്ണൂര്‍ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ബിജെപി നേതാവ് ബി.എസ്. യെദ്ദ്യൂരപ്പയുടെ പേരില്‍ പ്രത്യേക വഴിപാടുകള്‍ കഴിപ്പിച്ചു. ഇന്നലെയാണ് അനിഴം നക്ഷത്രക്കാരനായ യെദ്ദ്യൂരപ്പയുടെ പേരില്‍ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പൊന്നിന്‍കുടം സമര്‍പ്പണം നടത്തിയത്. ഇന്നത്തെ വിശ്വാസ വോട്ടെടുപ്പില്‍ വിജയം നേടാനാണ് ഈ വഴിപാട് നടത്തിയതെന്നാണ് വിശ്വാസം. വിശ്വാസ വോട്ടെടുപ്പില്‍ കുമാരസ്വാമി സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ ബിജെപി സര്‍ക്കാര്‍ ഉണ്ടാകുകയും ആ സര്‍ക്കാരിനെ യെദ്ദ്യൂരപ്പ നയിക്കുകയും ചെയ്യും. അങ്ങനെയായാല്‍ യെദ്ദ്യൂരപ്പ…

Read More

ജീവനക്കാരന്റെ ഭർതൃമതിയായ മകളെ വിവാഹം ചെയ്യാൻ ഭർത്താവിന് വധിച്ച് ജയിലഴിക്കുള്ളിലായ ശരവണ ഭവൻ ഉടമ രാജഗോപാൽ മരിച്ചു.

ചെന്നൈ: ശരവണ ഭവന്‍ ഹോട്ടല്‍ ശൃംഖലയുടെ ഉടമയും കുപ്രസിദ്ധമായ ശാന്തകുമാര്‍ കൊലക്കേസ് പ്രതിയുമായിരുന്ന പി.രാജഗോപാല്‍ അന്തരിച്ചു. പുഴൽ സെൻട്രല്‍ ജയിലിലായിരുന്ന രാജഗോപാലിനെ അസുഖം കൂടിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പിന്നീട് ഇദ്ദേഹത്തിന്‍റെ മകന്‍ ശരവണന്‍ നല്‍കിയ ഹര്‍ജി പരിഗണച്ച മദ്രാസ് ഹൈക്കോടതി രാജഗോപാലിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ അനുമതി നല്‍കി. ഇതേ തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ച ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച രാജഗോപാലിന് അവിടെ വച്ച് ഹൃദയാഘാതമുണ്ടായി. തുടര്‍ന്ന് വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് അദ്ദേഹത്തിന്‍റെ ജീവന്‍ നിലനിര്‍ത്തിയത്. എന്നാല്‍ ഇന്ന് രാവിലെയോടെ രാജഗോപാല്‍ മരണപ്പെടുകയായിരുന്നു. വെജിറ്റേറിയന്‍…

Read More

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിൽ കനത്ത മഴ, മരണം 111 കവിഞ്ഞു

ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുമുണ്ടായ കനത്ത മഴയിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം 111 കവിഞ്ഞു. ബീഹാറിലും അസമിലും കനത്ത മഴ ഇപ്പോഴും തുടരുകയാണ്. കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ബീഹാറില്‍ നിന്നാണ്. ഔദ്യോഗിക റിപ്പോര്‍ട്ട് അനുസരിച്ച് ബീഹാറില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഇതുവരെ മരണമടഞ്ഞവരുടെ എണ്ണം 83 ആണ്. ബീഹാറില്‍ മാത്രം 48 ലക്ഷം പേരെ പ്രളയം ബാധിച്ചിട്ടുണ്ടെന്നാണു ഔദ്യോഗിക കണക്ക്. ഇവിടെമാത്രം ഒന്നര ലക്ഷം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. 831 ഗ്രാമങ്ങളെ പ്രളയം പൂര്‍ണമായും ബാധിച്ചിട്ടുണ്ട്. ആയിരക്കണക്കിനു കുടുംബങ്ങള്‍ക്കാണ് വീടുകള്‍…

Read More

എം.എ.എ.മാര്‍ വിധാന്‍ സൌധയില്‍ എത്തി;ഉടന്‍ വിശ്വാസ വോട്ടെടുപ്പ്!

ബെംഗളുരു: കർണാടകത്തിൽ കുമാരസ്വാമി സർക്കാർ ഇന്ന് വിശ്വാസവോട്ട് തേടും. രാവിലെ 11 മണിക്ക് നിയമസഭയിൽ മുഖ്യമന്ത്രി വിശ്വാസപ്രമേയം അവതരിപ്പിക്കും. 16 വിമത എം എൽ എമാർ രാജിവെക്കുകയും രണ്ട് സ്വതന്ത്ര എം എൽ എമാർ പിന്തുണ പിൻവലിക്കുകയും ചെയ്തതോടെ ഉണ്ടായ പ്രതിസന്ധിയാണ് വിശ്വാസവോട്ടിലേക്ക് എത്തിയത്. രാജിവച്ച 12 എംഎൽഎമാരും നിലവില്‍ മുംബൈയിൽ തുടരുകയാണ്. സഭയിൽ എത്തില്ലെന്ന് ഇവർ വ്യക്തമാക്കിയിട്ടുണ്ട്. കെ സുധാകർ, ആനന്ദ് സിംഗ്, റോഷൻ ബെയ്‌ഗ്‌ എന്നിവരും വിശ്വാസവോട്ടെടുപ്പിൽ പങ്കെടുത്തേക്കില്ല. കോൺഗ്രസിനൊപ്പം തന്നെ നിൽക്കുമെന്ന് രാമലിംഗ റെഡ്ഢി വ്യക്തമാക്കിയിട്ടുണ്ട്. LIVE UPDATES…  ബിജെപി…

Read More
Click Here to Follow Us