ഭരണം കിട്ടിയാല്‍ യെദ്ദ്യൂരപ്പ ആദ്യം എത്തുന്നത് കണ്ണൂരിൽ!!

കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ വന്നാല്‍ യെദ്ദ്യൂരപ്പ ആദ്യം എത്തുന്നത് കണ്ണൂരിലെന്ന്‍ റിപ്പോര്‍ട്ട്. ഇന്ന്‍ വിശ്വാസ വോട്ട് നടക്കാനിരിക്കെ കണ്ണൂര്‍ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ബിജെപി നേതാവ് ബി.എസ്. യെദ്ദ്യൂരപ്പയുടെ പേരില്‍ പ്രത്യേക വഴിപാടുകള്‍ കഴിപ്പിച്ചു.

ഇന്നലെയാണ് അനിഴം നക്ഷത്രക്കാരനായ യെദ്ദ്യൂരപ്പയുടെ പേരില്‍ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പൊന്നിന്‍കുടം സമര്‍പ്പണം നടത്തിയത്. ഇന്നത്തെ വിശ്വാസ വോട്ടെടുപ്പില്‍ വിജയം നേടാനാണ് ഈ വഴിപാട് നടത്തിയതെന്നാണ് വിശ്വാസം.

  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!

വിശ്വാസ വോട്ടെടുപ്പില്‍ കുമാരസ്വാമി സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ ബിജെപി സര്‍ക്കാര്‍ ഉണ്ടാകുകയും ആ സര്‍ക്കാരിനെ യെദ്ദ്യൂരപ്പ നയിക്കുകയും ചെയ്യും. അങ്ങനെയായാല്‍ യെദ്ദ്യൂരപ്പ കണ്ണൂരില്‍ വരികയും ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ചെയ്യുമെന്ന കാര്യം തീര്‍ച്ചയാണ്.

മുന്‍പും യെദ്ദ്യൂരപ്പ രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിട്ടുണ്ട്. ഒരു വിശ്വസ്ത സുഹൃത്ത് വഴിയാണ് ക്ഷേത്രത്തില്‍ ഇപ്പോള്‍ വഴിപാടുകള്‍ നടത്തുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പട്ടം താലി സമര്‍പ്പണവും നെയ്‌വിളക്ക് സമര്‍പ്പണവും നടത്തുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പകുതി വിലയ്ക്ക് പിഴയടയ്ക്കാൻ വൻ തിരക്ക്; 14 ദിവസം കൊണ്ട് ബെംഗളൂരു ട്രാഫിക് പോലീസിന് 18 കോടി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഉൾപ്പടെ സംസ്ഥാന പല ഭാ​ഗങ്ങളിലും മൂന്ന് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത
[masterslider id="10"]

Related posts