ബെംഗളൂരു: ഏതാനും മണിക്കൂറുകള്‍ മുന്‍പ് രാജിവച്ച കോണ്‍ഗ്രസ് എം എല്‍ എ ആനന്ദ് സിങ്ങിന് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം എല്‍ എ യും മുന്‍ മന്ത്രിയുമായ രമേഷ് ജാര്‍ക്കിഹോളിയും രാജിവച്ചു.മുംബൈയില്‍ ഉള്ള രമേഷ് രാജിക്കത്ത് സ്പീക്കര്‍ കെ ആര്‍ രമേഷിന് ഫാക്സ് ആയി അയക്കുകയായിരുന്നു. “മാധ്യമങ്ങളിലൂടെയാണ് എം എല്‍ എ മാരുടെ രാജിക്കാര്യം അറിഞ്ഞത് ,സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല,താഴെ വീഴുകയാണെങ്കില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യത തേടും,പെട്ടെന്ന് ഒരു തെരഞ്ഞെടുപ്പിന് ഉള്ള സാധ്യത ഇല്ല”പ്രതിപക്ഷ നേതാവും ബി ജെ പി അധ്യക്ഷനുമായ യെദിയൂരപ്പ…
Read MoreDay: 1 July 2019
ഒരു കോണ്‍ഗ്രസ് എം.എല്‍.എ കൂടി രാജിവച്ചു;വിമത നേതാവ് രമേശ് ജാര്‍ക്കിഹോളിയുടെ നേതൃത്വത്തില്‍ ഏഴ് എംഎല്‍എമാര്‍ രാജിവച്ചേക്കുമെന്ന് സൂചന;വീണ്ടും കര്‍”നാടകം” ദേശീയ ശ്രദ്ധയിലേക്ക്.
ബെംഗളൂരു: കോണ്‍ഗ്രസ് എംഎല്‍എ രാജിവച്ചു. ബെല്ലാരിയിലെ വിജയനഗരയിൽ നിന്നുള്ള എംഎല്‍എയായ ആനന്ദ് സിംഗ് ആണ് സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയത്. കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യസര്‍ക്കാരില്‍ പ്രതിസന്ധിയെന്ന് അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് ആനന്ദ് സിംഗിന്‍റെ രാജി. വിമതരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് പതിനെട്ടടവും പയറ്റുന്നതിനിടെ കൂടുതല്‍ എംഎല്‍എമാര്‍ രാജി വച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരില്‍ നിന്ന് രാജിവയ്ക്കുന്ന രണ്ടാമത്തെ എംഎല്‍എയാണ് ആനന്ദ് സിംഗ്. അതേസമയം, കോണ്‍ഗ്രസിന്‍റെ കൂടുതല്‍ എംഎല്‍എമാര്‍ രാജിവച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. വിമത നേതാവ് രമേശ് ജാര്‍ക്കോളിയുടെ നേതൃത്വത്തില്‍ ഏഴ് എംഎല്‍എമാര്‍ രാജിവച്ചേക്കുമെന്നാണ് സൂചന. വിമത പക്ഷത്തുള്ള മൂന്ന്…
Read Moreസാഹചര്യം അനുകൂലമല്ല എന്ന തിരിച്ചറിവില്‍ അന്തർസംസ്ഥാന ബസ് പണിമുടക്ക് പിൻവലിച്ചു തടിയൂരി സ്വകാര്യ ബസ് ഉടമകളുടെ സംഘടന;ബസുകളിൽ മോട്ടോർ വാഹനവകുപ്പിന്‍റെ പരിശോധനകൾ വരും ദിവസങ്ങളിലും തുടരും.
തിരുവനന്തപുരം: അന്തർസംസ്ഥാന സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു. ഗതാഗത സെക്രട്ടറിയുമായി നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്. ‘കല്ലട’ സംഭവത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡുകള്‍ക്കെതിരെയായിരുന്നു സമരം. ബസുകളിൽ മോട്ടോർ വാഹനവകുപ്പിന്‍റെ പരിശോധനകൾ വരും ദിവസങ്ങളിലും തുടരും. സർക്കാർ നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പാലിക്കുമെന്ന് ബസ്സുടമകൾ ചർച്ചയിൽ ഉറപ്പ് നൽകി. ശുചിമുറി അടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും ബസ്സുടമകൾ അറിയിച്ചു. ബസുകളിലെ നിയമലംഘനം കണ്ടെത്താനുള്ള മോട്ടോർ വാഹന വകുപ്പിന്റെ ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സിനെതിരെയാണ് നാനൂറോളം വരുന്ന അന്തർസംസ്ഥാന സ്വകാര്യ ബസുകള്‍ സർവീസ് മുടക്കി പ്രതിഷേധിച്ചത്. കഴിഞ്ഞ മാസം 24 നായിരുന്നു ഇന്റർ സ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ സമരം ആരംഭിച്ചത്.
Read Moreമത്സരം ഇന്ത്യ മനപ്പൂർവം തോറ്റുകൊടുത്തത്; പാക് ആരാധകര്‍
പാകിസ്താന്റെ വഴി അടയ്ക്കാൻ ഇന്ത്യ മനപ്പൂർവം ഇംഗ്ലണ്ടിനോട് തോറ്റ് കൊടുത്തു എന്ന തരത്തിലാണ് പ്രചാരണം. ക്രിക്കറ്റ് താരങ്ങളും രാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരും ഉൾപ്പെടെ പാക് ആരാധകർ ഈ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. മത്സരത്തിനു പിന്നാലെ ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ ഇന്ത്യക്കെതിരെ ആരോപണങ്ങൾ ഉയർന്നുകഴിഞ്ഞു. എം.എസ് ധോനിയെ വെറുക്കുന്നു എന്നാണ് ഒരു പാക് ആരാധിക ട്വിറ്ററിൽ കുറിച്ചത്. നിങ്ങൾ നിങ്ങളുടെ ദേശസ്നേഹം കാണിച്ചു. ഞങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും അവർ ട്വിറ്ററിൽ എഴുതി. ഇന്ത്യ മത്സരത്തിൽ വിജയിക്കാൻ ശ്രമിച്ചില്ലെന്നാണ് മറ്റൊരു ആരാധകൻ കുറ്റപ്പെടുത്തിയത്. ഒരു മത്സരം മാത്രം അവശേഷിക്കെ നാലു…
Read Moreകാവേരി നദീതട പ്രദേശങ്ങൾ വരൾച്ചയിൽ; ജൂൺ മഴയിൽ 56% കുറവ്!!
ബെംഗളൂരു: കാവേരി നദീതട പ്രദേശങ്ങൾ വരൾച്ചയിലേക്ക്. കാവേരി നദിയിലെ കെ.ആർ.എസ്., കബനി അണക്കെട്ടുകളിൽ ജലവിതാനം കുറഞ്ഞതിനാൽ കാർഷിക ആവശ്യങ്ങൾക്കുള്ള വെള്ള വിതരണം നിർത്തിയിരിക്കുകയാണ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതും കാലവർഷം മോശമായതുമാണ് ഈ അവസ്ഥയ്ക്ക്കാരണം. ഇത്തണ ജൂണിൽ ലഭിച്ചത് കഴിഞ്ഞ വർഷത്തെക്കാൾ 56 ശതമാനം കുറഞ്ഞ മഴയാണ്. ജൂൺ മുതൽ ഓഗസ്റ്റ് വരെയാണ് കാവേരിനദീതട ജില്ലകളിൽ കൂടുതലായി മഴ ലഭിക്കാറുള്ളത്. വരുംദിവസങ്ങളിലും മഴ ലഭിച്ചില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും. മഴ ലഭിച്ചില്ലെങ്കിൽ ജൂലായ് രണ്ടാംവാരത്തിൽ കൃത്രിമ മഴയ്ക്കുള്ള പദ്ധതി സർക്കാർ ആലോചിക്കുന്നുണ്ട്. ബെംഗളൂരുവിലേക്ക് കുടിവെള്ളമെത്തിക്കുന്നത് കെ.ആർ.എസ് അണക്കെട്ടിൽ…
Read Moreവ്യാജ മിലിട്ടറി ഇന്റലിജന്‍സ് ഉദ്യോഗസ്‌ഥന്‍ കേരള പോലീസിന്റെ പിടിയിൽ!
അടിമാലി: മിലിട്ടറി ഇന്റലിജന്‍സ് ഉദ്യോഗസ്‌ഥന്‍ ചമഞ്ഞു തട്ടിപ്പ് നടത്തിയ ചിക്‌മംഗ്ലൂര്‍ സിങ്കേരി ഗൗരീകൃഷ്‌ണയില്‍ നാഗനാഥ ശാസ്‌ത്രിയുടെ മകന്‍ ജയരാമന്‍ (37) ആണു കേരള പോലീസിന്റെ പിടിയിലായത്. സൈന്യത്തില്‍ ചേര്‍ക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് യുവാക്കളില്‍നിന്നു പണം തട്ടിയെടുത്ത ജയരാമന്‍ കഴിഞ്ഞ 14 മുതല്‍ അടിമാലിയിലെ ടൂറിസ്‌റ്റ് ഹോമില്‍ മുറിയെടുത്ത് താമസിച്ചു വരികയാണ്. മിലിട്ടറി ഇന്റലിജന്‍സ് ഉദ്യോഗസ്‌ഥന്‍ രണ്ടാഴ്‌ചയായി താമസിച്ചു വരികയാണെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ ഞായറാഴ്‌ച ഇവിടെ പരിശോധന നടത്തി. താന്‍ സൈനിക ഉദ്യോഗസ്‌ഥനാണെന്നു പോലീസിനെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പുകള്‍ കാണിച്ചു. മേലുദ്യോഗസ്‌ഥനായ ബ്രിഗേഡിയറുടെ നമ്പരും നല്‍കി.…
Read Moreനീണ്ടകാലത്തെ തിരക്കിട്ട രാഷ്ട്രീയ ജീവിതത്തിന് ശേഷം അഭിഭാഷക ജോലിയിലേക്ക് തിരിച്ചെത്തി വീരപ്പ മൊയ്ലി;വീടിന് മുന്നിൽ”സുപ്രീം കോടതി അഭിഭാഷകൻ”എന്ന ബോർഡ് സ്ഥാപിച്ച് മുൻ മുഖ്യമന്ത്രി.
ബെംഗളൂരു :ഇക്കാര്യത്തിൽ ബിജെപി യോട് നന്ദി പറഞ്ഞേ മതിയാവൂ, പ്രമുഖനായ ഒരു സുപ്രീം കോടതി അഭിഭാഷകനെ കോടതി മുറിയിലേക്ക് തിരിച്ചു കൊണ്ട് വരാൻ സഹായിച്ചിരിക്കുകയാണ് അവർ. ചിക്കബല്ലാ പുരയിലെ പരാജയത്തെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വീരപ്പ മൊയ്ലി വീണ്ടും അഭിഭാഷകനായി പ്രവർത്തിക്കാൻ ഒരുങ്ങുന്നു. എംപി സ്ഥാനം നഷ്ടപ്പെട്ടതോടെ ദേശീയ രാഷ്ട്രീയത്തിൽ പ്രാധാന്യം നഷ്ട്ടപ്പെട്ടു അതേ സമയം സംസ്ഥാന കോൺഗ്രസ് പാർട്ടിയിൽ വേറെ നേതാക്കൾ ഉദയം ചെയ്യുകയും ചെയ്തതോടെ യാണ് മൊയ്ലി തന്റെ ജോലിയിലേക്ക് തിരിച്ചെത്തുന്നത്.വീടിന് മുന്നിൽ ബോർഡും സ്ഥാപിച്ച് കഴിഞ്ഞു.…
Read Moreനഗരത്തിൽ ഡാൻസ് ബാറുകൾ സജീവം; 74 യുവതികളെ ഡൊംലൂരിലെ ഡാൻസ് ബാറിലെ റെയ്ഡിൽ രക്ഷപ്പെടുത്തി!!
ബെംഗളൂരു: നഗരത്തിൽ ഡാൻസ് ബാറുകൾ സജീവം; ഡൊംലൂരിലെ ഡാൻസ് ബാറിലെ റെയ്ഡിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 74 യുവതികളെ രക്ഷപ്പെടുത്തി. നഗരത്തിലെ ബാറുകളിൽ ജൂൺ ആദ്യവാരം നടത്തിയ റെയ്ഡിൽ 266 യുവതികളെയാണ് പോലീസ് രക്ഷപ്പെടുത്തിയത്. സംഭവത്തിൽ 237 പേരെ അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു. സിറ്റി പോലീസ് കമ്മിഷണർ അലോക് കുമാറിന്റെ നേതൃത്വത്തിലാണ് ഡൊംലൂരിലെ ഡാൻസ് ബാറിലെ റെയ്ഡ് നടന്നത്. ബാർ മാനേജരടക്കം 53 പേരെ അറസ്റ്റുചെയ്തു. ഒന്നരലക്ഷം രൂപയും കണ്ടെടുത്തു. യുവതികളെ നിർബന്ധിച്ച് നൃത്തം ചെയ്യിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൂടുതൽ പണം നൽകുന്നവർക്ക് യുവതികളോടൊപ്പം നൃത്തം ചെയ്യാനുള്ള അവസരവും…
Read More