പാകിസ്താന്റെ വഴി അടയ്ക്കാൻ ഇന്ത്യ മനപ്പൂർവം ഇംഗ്ലണ്ടിനോട് തോറ്റ് കൊടുത്തു എന്ന തരത്തിലാണ് പ്രചാരണം. ക്രിക്കറ്റ് താരങ്ങളും രാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരും ഉൾപ്പെടെ പാക് ആരാധകർ ഈ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.
മത്സരത്തിനു പിന്നാലെ ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ ഇന്ത്യക്കെതിരെ ആരോപണങ്ങൾ ഉയർന്നുകഴിഞ്ഞു. എം.എസ് ധോനിയെ വെറുക്കുന്നു എന്നാണ് ഒരു പാക് ആരാധിക ട്വിറ്ററിൽ കുറിച്ചത്. നിങ്ങൾ നിങ്ങളുടെ ദേശസ്നേഹം കാണിച്ചു. ഞങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും അവർ ട്വിറ്ററിൽ എഴുതി. ഇന്ത്യ മത്സരത്തിൽ വിജയിക്കാൻ ശ്രമിച്ചില്ലെന്നാണ് മറ്റൊരു ആരാധകൻ കുറ്റപ്പെടുത്തിയത്.
ഒരു മത്സരം മാത്രം അവശേഷിക്കെ നാലു കളികൾ ജയിച്ച പാകിസ്താന് ഒൻപത് പോയിന്റുണ്ട്. എന്നാൽ ഇംഗ്ലണ്ടിനെതിരായ മത്സരം ഇന്ത്യ തോറ്റതോടെ പാകിസ്താന്റെ പ്രതീക്ഷ മങ്ങി. ഇനി അവർക്ക് സെമിയിൽ എത്തണമെങ്കിൽ അടുത്ത മത്സരത്തിൽ ബംഗ്ലാദേശിനെ തോൽപ്പിക്കുകയും ഇംഗ്ലണ്ട് ന്യൂസീലൻഡിനോട് തോൽക്കുകയും വേണം.
മത്സരം ഇന്ത്യ ജയിച്ചിരുന്നെങ്കിൽ സെമിയിലെത്താൻ ഏറ്റവും സാധ്യതയുള്ള ടീമായി പാകിസ്താൻ മാറുമായിരുന്നു. അതോടെ ബംഗ്ലാദേശിനെ തോൽപിക്കാൻ സാധിച്ചാൽ 11 പോയിന്റുമായി പാകിസ്താന് അനായാസം സെമിയിലെത്താൻ സാധിക്കുമായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.