അമിതമായ മൊബൈല്‍ ഉപയോഗം ചൂണ്ടി കാണിച്ച് പിതാവ് ശകാരിച്ചു;കൌമാരക്കാരന്‍ ജീവനൊടുക്കി.

ബെംഗളൂരു: അമിതമായ മൊബൈല്‍ ഉപയോഗത്തെ കുറിച്ച് പിതാവ് ശകാരിച്ചതിനെ തുടര്‍ന്ന് കൌമാരക്കാരന്‍ ആത്മഹത്യ ചെയ്തു. പാനത്തൂര്‍ മെയിന്‍ റോഡിന് സമീപം താമസിക്കുന്ന ഹരിസിങ്ങിന്റെ മകന്‍  ഗോപാല്‍ സിംഗ്(15) ആണ് തൂങ്ങി മരിച്ചത് ,ഏഴുവര്‍ഷം മുന്‍പ് നേപ്പാളില്‍ നിന്നും നഗരത്തില്‍ വന്ന ഹരിസിംഗ്  ഒരു പി ജി യില്‍ സെക്യൂരിറ്റി ഗാര്‍ഡ് ആയി ജോലി ചെയ്തു വരികയായിരുന്നു,തൊട്ടു പിന്നില്‍ ആയിരുന്നു അവര്‍ താമസിച്ചിരുന്നത്. തുടര്‍ച്ചയായി മൊബൈലില്‍ ഗെയിം കളിച്ചുകൊണ്ടിരുന്ന മകനോട് അത് നിര്‍ത്താന്‍ ആവശ്യപ്പെട്ടുകൊണ്ട് പിതാവ് മൊബൈല്‍ ഫോണ്‍ വാങ്ങി തന്റെ കയ്യില്‍ വച്ചു,ഏകദേശം ഉച്ചക്ക്…

Read More

ലോകകപ്പില്‍ ഇന്ത്യ ഇന്ന് കന്നിയങ്കത്തിനിറങ്ങുന്നു; ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍.

ഇംഗ്ലണ്ട് ലോകകപ്പിൽ ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു. സതാംപ്ടണിലെ റോസ് ബൗൾ സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരം വൈകീട്ട് മൂന്നിന് തുടങ്ങും. ഇന്ത്യ ആദ്യ പോരാട്ടത്തിനിറങ്ങുമ്പോള്‍ മുന്‍ വര്‍ഷങ്ങളിലെ ചരിത്രത്തിനൊപ്പം മഴയും പ്രധാന വില്ലനാണ്. എന്നാൽ ആദ്യ രണ്ട് കളിയിലും പരാജയം രുചിച്ചെത്തുന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഇത് ജീവന്മരണ പോരാട്ടം. ഐ.പി.എല്ലിനും അന്താരാഷ്ട്ര മത്സരങ്ങൾക്കുമിടയിൽ ഇടവേള വേണമെന്ന ലോധ സമിതി നിർദേശമനുസരിച്ചാണ് ഇന്ത്യയുടെ ആദ്യ മത്സരം ഇത്ര നീണ്ടത്. പരിക്കിലായിരുന്ന കേദാർ ജാദവും വിജയ് ശങ്കറുമെല്ലാം സുഖം പ്രാപിച്ചതോടെ ഇന്ത്യൻ ടീം പൂർണസജ്ജമായി. ഏതുതരത്തിലുള്ള ടീം കോമ്പിനേഷനും ഇന്ത്യ…

Read More

രണ്ട് മലയാളികളെ ചെന്നൈ വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു!

ചെന്നൈ: സ്വർണം കടത്താൻ ശ്രമിച്ച രണ്ടുമലയാളികൾ ചെന്നൈ വിമാനത്താവളത്തിൽ അറസ്റ്റിൽ. ബാങ്കോക്കിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിൽ തിങ്കളാഴ്ച ചെന്നൈയിലെത്തിയ ഇവരെ കസ്റ്റംസ് അധികൃതർ പരിശോധിച്ചപ്പോഴാണ് മലദ്വാരത്തിൽ ഒളിപ്പിച്ചനിലയിൽ സ്വർണം കണ്ടെടുത്തത്. കോഴിക്കോട് സ്വദേശികളായ മനാഫ് (31), ഷംസു (39) എന്നിവരാണ് 870 ഗ്രാം സ്വർണവുമായി പിടിയിലായത്. പിടിച്ചെടുത്ത സ്വർണത്തിന് 29 ലക്ഷം രൂപ വിലമതിക്കും.

Read More

മജസ്റ്റിക് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽനിന്നു ലഭിച്ച ഗ്രനേഡിനു സമാനമായ വസ്തു കരസേനയുടേത്!

ബെംഗളൂരു: മജസ്റ്റിക് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽനിന്നു ലഭിച്ച ഗ്രനേഡിനു സമാനമായ വസ്തു കരസേനയുടേത്. കരസേനയുടെ സ്ഫോടകവസ്തുപരിശീലനത്തിനുപയോഗിക്കുന്ന സാമഗ്രിയാണിതെന്നും ബെംഗളൂരുവിൽനിന്നു ഝാൻസിയിലേക്കു തീവണ്ടിയിൽ കൊണ്ടുപോകുന്നതിനിടെ പാളത്തിൽ വീണതാണെന്നും റെയിൽവേ എസ്.പി. ഭീമശങ്കർ പറഞ്ഞു. ഇതിൽ സ്ഫോടകവസ്തുസാന്നിധ്യമില്ലെന്നു സൈന്യവും വിശദീകരിച്ചു. സംഭവത്തിൽ ജാഗ്രതക്കുറവുണ്ടായിട്ടുണ്ടെന്നും സൈന്യത്തിൽനിന്നു റിപ്പോർട്ട് തേടിയതായും റെയിൽവേ എസ്.പി. പറഞ്ഞു. മേയ് 10-നു ബെംഗളൂരുവിൽനിന്നു ഝാൻസിയിലേക്കു പാഴ്‌സലായി അയച്ചതാണിതെന്നും എന്നാൽ അവിടെ എത്തിയിട്ടില്ലെന്നാണറിഞ്ഞതെന്നും കരസേനാ അധികൃതർ അറിയിച്ചു. പ്രശ്നം റെയിൽവേയുമായി ഒത്തുതീർപ്പാക്കിയതായും അവർ പറഞ്ഞു. മേയ് 31-ന് രാവിലെ 8.45-ന് ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിന്റെയും രണ്ടാം…

Read More

വിഭൂതിപുരയിൽ അമ്മയും മകനും മരിച്ച സംഭവം; കേസന്വേഷണം പുതിയ വഴിതിരിവിലേക്ക്!!

ബെംഗളൂരു: എച്ച്.എ.എല്ലിനുസമീപം വിഭൂതിപുരയിൽ കടബാധ്യതമൂലം ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തിലെ അമ്മയും മകനും മരിച്ച സംഭവത്തിൽ മൂന്നുസ്ത്രീകളുൾപ്പെടെ അഞ്ചു പണമിടപാടുകാരെ പോലീസ് അറസ്റ്റുചെയ്തു. ആത്മഹത്യാപ്രേരണയ്ക്കാണ് കേസെടുത്തത്. കുടുംബനാഥനായ സുരേഷ്ബാബു പലർക്കായി അഞ്ചുലക്ഷം രൂപ കൊടുക്കാനുണ്ടായിരുന്നു. ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിനുമുമ്പ് പ്രതികൾ വീട്ടിലെത്തി പണം ആവശ്യപ്പെട്ട് ഉപദ്രവിച്ചിരുന്നതായും പോലീസ് പറഞ്ഞു. പണം തിരിച്ചുകൊടുക്കാൻ കഴിയാത്തതിനാൽ ആത്മഹത്യചെയ്യാൻ തീരുമാനിക്കുകയായിരുന്നു. പ്രതികൾ ഭാര്യയെ ഉപദ്രവിക്കുന്നതിന്റെ വീഡിയോ സുരേഷ്ബാബു ചിത്രീകരിച്ചിരുന്നു. വിഭൂതിപുര സ്വദേശികളായ സുധാ ദേവരാജ്, ഡെയ്സി ഷണ്മുഖം, പ്രഭാവതി വെങ്കട്ദാസ്, രാം ബഹദൂർ, മഞ്ജുനാഥ് എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതി സുധയെ ചോദ്യംചെയ്തപ്പോഴാണ് മറ്റുള്ളവരുടെ…

Read More

ബൈക്കിലിടിച്ച് നിർത്താതെ പോയ കല്ലട ബസ് നാട്ടുകാർ അക്രമിച്ച് തകർത്തു;തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന ബസിന്റെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു.

ബെംഗളൂരു / കൊല്ലം : നഗരത്തിലേക്ക് തിരുവനന്തപുരത്തു നിന്ന് വരികയായിരുന്ന കല്ലട ബസ് നാട്ടുകാർ അക്രമിച്ച് തകർത്തു, മുൻ വശത്തെ ചില്ലുകൾ തകർന്നു. കൊല്ലത്തിനടുത്ത് കൊട്ടിയത്ത് കൊല്ലൂർ വിള പള്ളിമുക്കിൽ ദേശീയ പാതയിലാണ് സംഭവം. ഇന്നലെ രാത്രി പത്തരയോടെയാണ് അക്രമണമുണ്ടായത്. പള്ളിമുക്ക് പെട്രോൾ പമ്പിന് സമീപത്ത് വച്ച് ബൈക്കിൽ ബസ് ഉരസുകയും നിർത്താതെ പോവുകയുമായിരുന്നു. ബൈക്ക് യാത്രികരെ ബസ് ജീവനക്കാർ അസഭ്യം പറഞ്ഞതായും പോലീസ് പറയുന്നു. നാട്ടുകാർ നിരവധി വാഹനങ്ങളിൽ ബസിനെ പിൻതുടർന്നു, ഇതിൽ ഒരു ബൈക്കിനെ ബസ് തട്ടിത്താഴെയിട്ടതോടെ നാട്ടുകാർ ബസിന് കല്ലെറിഞ്ഞു,…

Read More

സോഫ്റ്റ് വെയർ എഞ്ചിനീയറെ കത്തികൊണ്ട് കുത്തി പണം കവർന്ന റൗഡിയെ വെടിവച്ച് വീഴ്ത്തി ബെംഗളൂരു സിറ്റി പോലീസ്.

ബെംഗളൂരു : ഒരാഴ്ച മുന്‍പാണ് അതിബെലെക്ക് സമീപം ഒരു ടെക്കിയെ കത്തികൊണ്ട് കുത്തുകയും പണം കവരുകയും ചെയ്ത ലോക്കല്‍ ക്രിമിനലിനെ പോലീസ് വെടിവച്ച് വീഴ്ത്തി. ശശാങ്ക് (24) നെ അതിബെലെയില്‍ ഉള്ള ടി വി എസ് റോഡില്‍ വച്ച് അറെസ്റ്റ്‌ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ പോലീസ് കോന്‍സ്ടബിളിനെ ബ്ലേഡ് കൊണ്ട് മുറിപ്പെടുത്തുകയായിരുന്നു.ഈ പ്രതിക്കെതിരെ നാല് കൊലപാതകം അടക്കം നിലവില്‍ 5 കേസുകള്‍ ഉണ്ട്. ബനശങ്കരിയിലെ താമസക്കാരനായ ഇയാള്‍ തന്റെ കൂട്ടാളികള്‍ ആയ രാഖി,രേവന്ത്,സല്‍മാന്‍ എന്നിവരുടെ സഹായത്തോടെ ആണ് കഴിഞ്ഞ ആഴ്ച യുവാവിനെ ക്രൂരമായി മുറിപ്പെടുത്തുകയും കൊള്ളയടിക്കുകയും…

Read More

കേരളത്തിലേക്കുള്ള രണ്ട് തീവണ്ടികൾ സിറ്റി സ്‌റ്റേഷനിൽനിന്നും ബൈയ്യപ്പനഹള്ളിയിലേക്ക് മാറ്റാനൊരുങ്ങുന്നു!!

ബെംഗളൂരു: കേരളത്തിലേക്കുള്ള രണ്ട് തീവണ്ടികൾ സിറ്റി സ്‌റ്റേഷനിൽനിന്നും ബൈയ്യപ്പനഹള്ളിയിലേക്ക് മാറ്റാനൊരുങ്ങുന്നു. ബൈയ്യപ്പനഹള്ളിയിലെ മൂന്നാം കോച്ചിങ് ടെർമിനൽ പ്രവർത്തനം തുടങ്ങിയാലുടൻ കേരളത്തിലേക്കുള്ള രണ്ടെണ്ണമുൾപ്പെടെ ബെംഗളൂരു റെയിൽവേ ഡിവിഷനിലെ അഞ്ചു സ്റ്റേഷനുകളിൽനിന്നു പുറപ്പെടുന്ന 32 തീവണ്ടികൾ ബൈയ്യപ്പനഹള്ളിയിലേക്കു മാറ്റാനാണ് നീക്കം. എറണാകുളം എക്സ്പ്രസ്, കൊച്ചുവേളി എക്സ്പ്രസ് എന്നിവയാണ് കേരളത്തിലേക്കുള്ളവ. ഇവ രണ്ടും ഇപ്പോൾ സിറ്റി സ്റ്റേഷനിൽനിന്നാണു പുറപ്പെടുന്നത്. കേരളത്തിലേക്കുള്ള തീവണ്ടികൾ ബൈയ്യപ്പനഹള്ളിയിലേക്കു മാറ്റുന്നത് യാത്രക്കാർക്കു വലിയ ബുദ്ധിമുട്ടുണ്ടാക്കില്ല എന്നാണ് നിഗമനം. സിറ്റിയിൽനിന്നുള്ള ദൂരംമാത്രമാണു പ്രശ്നം. സിറ്റിയിൽനിന്നു ബൈയ്യപ്പനഹള്ളിയിലേക്കു മെട്രോയുള്ളതിനാൽ എത്തിച്ചേരാൻ ബുദ്ധിമുട്ടുണ്ടാവില്ല. ജൂൺ അവസാനത്തോടെ ബൈയ്യപ്പനഹള്ളിയിലെ മൂന്നാം കോച്ചിങ്…

Read More

ചെറിയപെരുന്നാളിനൊരുങ്ങി വിശ്വാസികൾ; പെരുന്നാൾ നിസ്കാരത്തിന് വിപുലമായ സൗകര്യങ്ങളൊരുക്കി നഗരം..

ബെംഗളൂരു: പെരുന്നാൾ നിസ്കാരത്തിന് വിപുലമായ സൗകര്യമാണ് നഗരത്തിലെ വിവിധ പള്ളികളിൽ ഒരുക്കിയിരിക്കുന്നത്. നഗരത്തിലെ ആർ.സി. പുരം ഖുവ്വത്തുൽ ഇസ്‌ലാം മസ്ജിദിൽ രാവിലെ 8.30 നടക്കുന്ന നിസ്കാരത്തിന് ഇസ്മയിൽ ഹുദവി ചെറൂണി നേതൃത്വം നൽകും. ഹിറ സെന്റർ ബെംഗളൂരുവിന്റെകീഴിലുള്ള മസ്ജിദ് റഹ്‌മയുടെ ആഭിമുഖ്യത്തിൽ കോൾസ്പാർക് മില്ലേഴ്സ് റോഡിലുള്ള എം.ആർ. സഫീന ഗാർഡനിൽ ഈദ് ഗാഹ് ഒരുക്കും. നമസ്കാരവും പെരുന്നാൾ പ്രഭാഷണവും രാവിലെ 8:30-ന് തുടങ്ങും. മുജീബ് ആലുവ നേതൃത്വം നൽകും.സ്ത്രീകൾക്കും കുട്ടികൾക്കും സൗകര്യമൊരുക്കും. ഡബിൾ റോഡ് ഖാദർ ശരീഫ് ഗാർഡനിലെ ശാഫി മസ്ജിദിലും മോത്തി നഗർ മഹ്മുദിയ മസ്ജിദിലും…

Read More

രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് മുന്‍ അഭ്യന്തര മന്ത്രി;ലോക്സഭ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം കേന്ദ്രവും സംസ്ഥാന നേതാക്കളും തമ്മിലുള്ള പൊരുത്തക്കേട്:രാമലിംഗ റെഡ്ഡി.

ബെംഗളൂരു : ലോകസഭ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം ഓരോ സംസ്ഥാനത്തും കോണ്‍ഗ്രസില്‍ പൊട്ടിത്തെറികള്‍ തുടരുകയാണ്,രാജസ്ഥാനില്‍ അശോക്‌ ഘെലോട്ടും സച്ചിന്‍ പൈലെറ്റും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ നില നില്‍ക്കുമ്പോള്‍ തന്നെ മഹാരാഷ്ട്രയിലെ മുന്‍ പ്രതിപക്ഷ നേതാവ് പാര്‍ട്ടി വിട്ടു. കര്‍ണാടകയിലും സ്ഥിതി വ്യത്യസ്തമല്ല,ശിവാജി നഗര്‍ എം എല്‍ എ യും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ റോഷന്‍ ബൈഗ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി മുന്നോട്ടു പോകുകയാണ്,ഏറ്റവും അവസാനമായി മുന്‍ ഗതാഗത മന്ത്രിയും അഭ്യന്തര മന്ത്രിയും എല്ലാം ആയിരുന്ന ആര്‍.രാമലിംഗ റെഡ്ഡി യാണ് നേതൃത്വത്തിന് എതിരെ കടുത്ത വിമര്‍ശനവുമായി മുന്നോട്ടു വന്നിരിക്കുന്നത്.…

Read More
Click Here to Follow Us