നഗരത്തിൽ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം കൂടുന്നു!

ബെംഗളൂരു: നഗരത്തിൽ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം കൂടുന്നു. സ്ഥാനത്ത് ഈ വർഷം ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 1,130 ആയി. ഇതിൽ 729 പേരും ബൃഹത് ബെംഗളൂരു മഹാനഗര പാലികെയുടെ (ബി.ബി.എം.പി.) പരിധിയിലാണെന്ന് ആരോഗ്യമന്ത്രി ശിവാനന്ദ് എസ്. പാട്ടീൽ പറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ ഈ വർഷം 26.5 ശതമാനം വർധനയാണുണ്ടായിരിക്കുന്നത്. ജനുവരി മുതൽ മേയ് വരെയുള്ള കണക്കനുസരിച്ചാണ് 1,130 പേർക്ക് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത്. അതേസമയം, ഡെങ്കിപ്പനി ബാധിച്ചുള്ള മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും പടരാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന്…

Read More

ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ ഇമ്രാന്‍ ഖാനെ കണ്ടഭാവം നടിക്കാതെ പ്രധാനമന്ത്രി;ഹസ്തദാനത്തിന് പോലും തയ്യാറായില്ല;ഭീകരവാദികളെ സഹായിക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് മോദി ഉച്ചകോടിയില്‍.

ബിഷ്കെക്: ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ തള്ളി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ചർച്ചയാവാമെന്ന ഇമ്രാന്‍റെ നിർദ്ദേശം അംഗീകരിക്കാത്ത മോദി ഹസ്തദാനത്തിന് പോലും തയ്യാറിയില്ല. ഭീകരവാദികളെ സഹായിക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് മോദി ഉച്ചകോടിയിൽ ആവശ്യപ്പെട്ടു. ഭീകരരെ സഹായിക്കുന്നവരെയും പ്രോത്സാഹനം നല്കുന്നവരെയും ഉത്തരവാദികളായി കാണണം. ഇന്ത്യ ഭീകരവാദത്തിനെതിരെ രാജ്യാന്തര സമ്മേളനം എന്ന നിർദ്ദേശം മുന്നോട്ടു വയ്ക്കുന്നുവെന്നും മോദി പറഞ്ഞു. ഒരു യുദ്ധത്തിന്‍റെ വക്കോളമെത്തിച്ച ബാലാകോട്ട് മിന്നലാക്രമണത്തിനും വിംഗ് കമാൻഡ്ർ അഭിനന്ദനെ തിരിച്ചയയ്ക്കാനുള്ള ഇമ്രാൻ ഖാൻറെ തിരുമാനത്തിനും ശേഷം ആദ്യമായി ഇമ്രാൻഖാനുമായി ഒരേ വേദിയിൽ…

Read More

അഭ്യുഹങ്ങള്‍ക്കൊടുവില്‍ കുമാരസ്വാമി മന്ത്രിസഭ വികസിപ്പിച്ചു;കെ.ജെ.പി എം.എല്‍.എ ആര്‍.ശങ്കറും സ്വതന്ത്രന്‍ എച്ച് നാഗേഷും പുതിയ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു;കോണ്‍ഗ്രസില്‍ നിന്ന് മന്ത്രിമാര്‍ ഇല്ല.

ബെംഗളൂരു: കുമാരസ്വാമി മന്ത്രിസഭ വികസിപ്പിച്ചു. ആർ ശങ്കറും സ്വതന്ത്രൻ എച്ച് നാഗേഷും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. കെപിജെപി അംഗമായി ജയിച്ച ആർ ശങ്കർ സത്യപ്രതിജ്ഞക്ക് തൊട്ടുമുൻപാണ് കോൺഗ്രസിൽ ചേർന്നത്. കോൺഗ്രസ് നേതൃത്വവുമായി ഉണ്ടാക്കിയ ധാരണയനുസരിച്ചാണ് നടപടി. ഇതോടെ സഭയിൽ കോൺഗ്രസ് അംഗങ്ങളുടെ എണ്ണം 80 ആയി. ഇരുവരുടെയും പിന്തുണ ഉറപ്പാക്കുന്നതിലൂടെ പ്രതിസന്ധി ഒഴിവാക്കാമെന്നാണ് കോൺഗ്രസ് ജെഡിഎസ് സഖ്യത്തിന്‍റെ പ്രതീക്ഷ. വിമത എംഎൽഎമാരെ ഉൾപ്പെടുത്തി വിപുലമായ മന്ത്രിസഭാ പുനഃസംഘടന നിയമസഭയുടെ വർഷകാല സമ്മേളനത്തിന് ശേഷം ഉണ്ടാകും. സ്വതന്ത്രരുടെ പിന്തുണ ഉറപ്പാക്കുന്നതോടെ 224 അംഗ സഭയിൽ 119…

Read More

താജ് മഹൽ കണ്ട് മൂന്ന് മണിക്കൂറിനുള്ളിൽ പരിസരം വിട്ടില്ലെങ്കിൽ ഇനി പിഴ കൊടുക്കേണ്ടി വരും!

ആഗ്ര: താജ് മഹൽ കണ്ട് മൂന്ന് മണിക്കൂറിനുള്ളിൽ പരിസരം വിട്ടില്ലെങ്കിൽ ഇനി പിഴ കൊടുക്കേണ്ടി വരും. നേരത്തെ രാവിലെയെത്തുന്ന സന്ദർശകരെ വൈകുന്നേരംവരെ താജ്മഹൽ പരിസരത്ത് തങ്ങാൻ അനുവദിച്ചിരുന്നു. സർക്കാരിന്റെ പുതിയ നീക്കത്തിനെതിരെ വിനോദ സഞ്ചാരികൾ രംഗത്തെത്തിക്കഴിഞ്ഞു. സമയ പരിധി നീട്ടണമെന്നാണ് ഇവരുടെ ആവശ്യം. ഇപ്പോൾ മുന്നുമണിക്കൂർ മാത്രം തങ്ങാൻ അനുവദിക്കുന്ന ടോക്കണുകളാണ് നൽകുക. അതിൽകൂടുതൽ സമയം ചെലവഴിച്ചാൽ പുറത്തേയ്ക്കുപോകുന്ന ഗേറ്റിലെത്തി റീച്ചാർജ് ചെയ്യണം. അനധികൃത പ്രവേശനം തടയാൻ പുതിയതായി ഗേറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. അതിലൂടെവേണം താജ്മഹലിലേയ്ക്ക് കടക്കാൻ. ഇത്തരത്തിൽ ഏഴ് ഗേറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. പുറത്തേയ്ക്ക് പോകുന്നതിനാണ്…

Read More

വായ്പ തിരിച്ചടയ്ക്കാത്തതിനാല്‍ രാമനഗരയിൽ യുവതിയെ പോസ്റ്റില്‍ കെട്ടിയിട്ടു ശിക്ഷിച്ചു!!

ബെംഗളൂരു: രാമനഗരയിലെ കൊഡിഗെഹള്ളിയില്‍ ഇന്നലെയായിരുന്നു സംഭവം. ചാമരാജനഗര്‍ ജില്ലയിലെ കൊല്ലേഗല്‍ സ്വദേശിനിയായ 36-കാരി രാജമ്മയെയാണ് കെട്ടിയിട്ടത്. തുടര്‍ന്ന് ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നു. #WATCH A woman was tied to a pole in Kodigehalli, Bengaluru, yesterday, allegedly for not repaying a loan she took. Police have arrested 7 people in connection with the incident. #Karnataka pic.twitter.com/jpwX3Cr0Gu — ANI (@ANI) June 14, 2019 സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ പൊലീസ് അറസ്റ്റ്…

Read More

“വേള്‍ഡ് ഡിസൈന്‍ ക്യാപ്പിറ്റല്‍ 2022″ മത്സരത്തില്‍ അവസാന പട്ടികയില്‍ ബെംഗളൂരുവും;ഇന്ത്യയില്‍ നിന്ന് ഈ ലിസ്റ്റില്‍ എത്തുന്ന ഏക നഗരമായി”നമ്മബെംഗളൂരു”.

ബെംഗളൂരു : “വേള്‍ഡ് ഡിസൈന്‍ ക്യാപ്പിറ്റല്‍ 2022” മത്സരത്തില്‍ അവസാന പട്ടികയില്‍ ബെംഗളൂരുവും സ്ഥാനമുറപ്പിച്ചു. ഡബ്ലു.ഡി.സി  പുറത്തുവിട്ട പട്ടികയില്‍ ബെംഗളൂരുവിനോടൊപ്പം സ്പെയിനിലെ വലന്‍സിയയും ഇടം പിടിച്ചിരിക്കുന്നു.രാജ്യാന്തര തലത്തില്‍ ഉള്ള വിദഗ്ധന്‍ മാര്‍ അടങ്ങുന്ന ഒരു സമിതിയാണ് അന്തിമ പട്ടിക പ്രഖ്യാപിച്ചത്. നേരത്തെ അസോസിയേഷന്‍ ഓഫ് ഡിസൈന്‍ ഇന്ത്യ ചാപ്റ്റര്‍ ബെംഗളൂരുവിനെ നാമനിര്‍ദേശം ചെയ്തിരുന്നു.ഇന്ത്യയില്‍ നിന്നുള്ള മറ്റു നഗരങ്ങളെ ഒന്നും പരിഗണിച്ചിരുന്നില്ല.ഗതാഗതം ,മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയ കാര്യങ്ങള്‍ ആണ് പരിശോധിച്ചത്. “Both these cities, have very different design histories and urban challenges yet…

Read More

സ്കൂളിൽ പാത്രം കഴുകാൻ വെള്ളമില്ലാത്തതിനാൽ വിദ്യാർത്ഥികളോട് ഭക്ഷണം കഴിക്കാൻ വീട്ടിൽനിന്ന് വാഴയില കൊണ്ടുവരാൻ നിർദ്ദേശം!

ബെംഗളൂരു: സ്കൂളിൽ പാത്രം കഴുകാൻ വെള്ളമില്ലാത്തതിനാൽ വിദ്യാർത്ഥികളോട് ഭക്ഷണം കഴിക്കാൻ വീട്ടിൽനിന്ന് വാഴയില കൊണ്ടുവരാൻ നിർദ്ദേശം. ജലക്ഷാമം രൂക്ഷമായതിനെത്തുടർന്ന് ഉത്തര കന്നഡയിലെ സ്കൂളുകളിൽ ഉച്ചഭക്ഷണം വാഴയിലയിലാക്കി. പാത്രം കഴുകാനുള്ള വെള്ളം ഇല്ലാത്തതിനാൽ വിദ്യാർഥികൾ ഭക്ഷണം കഴിക്കാനുള്ള ഇല വീട്ടിൽനിന്നു കൊണ്ടുവരണമെന്നാണു നിർദേശം. ഉത്തര കന്നഡയിലെ ഹൊന്നാവർ താലൂക്കിലെ കദ്‌നിർ ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്കൂളിലാണ് ആദ്യം ഈ രീതി കൊണ്ടുവന്നത്. തുടർന്ന് വരൾച്ച രൂക്ഷമായ മറ്റു പ്രദേശങ്ങളിലെ സ്കൂളുകളിലും ഉച്ചഭക്ഷണം ഇലയിലാക്കുകയായിരുന്നു. ഈ പ്രദേശങ്ങളിലെ ഭൂരിഭാഗം കിണറുകളും വറ്റിയിരിക്കുകയാണ്. ടാങ്കറുകളിൽ വെള്ളം വിതരണംചെയ്യുന്നുണ്ടെങ്കിലും കുടിക്കാനും…

Read More

സ്ത്രീകൾക്ക് മാത്രം യാത്ര ചെയ്യാവുന്ന പിങ്ക് ബസ് സർവീസുമായി ബി.എം.ടി.സി വീണ്ടും നിരത്തുകളിൽ.

ബെംഗളൂരു :സ്ത്രികൾക്ക് മാത്രം യാത്ര ചെയ്യാവുന്ന പിങ്ക് ബസ് സർവ്വീസുകളുമായി വീണ്ടും ബി.എം.ടി.സി രംഗത്ത്.കേന്ദ്ര സർക്കാറിന്റെ നിർഭയ പദ്ധതിയിൽ ഉൾപ്പെടുത്തി 47 നോൺ എ സി ബസുകളാണ് ആദ്യഘട്ടത്തിൽ നിരത്തിലിറക്കുന്നത്. 2006ൽ ഗാർമെൻറ് തൊഴിലാളികളെ ലക്ഷ്യം വച്ച് സർവീസ് നടത്തിയിരുന്നെങ്കിലും, അത് പിന്നീട് യാത്രക്കാർ കുറഞ്ഞതിനാൽ നിർത്തുകയായിരുന്നു. പാനിക് ബട്ടണും, സിസിടിവി യും ഉള്ള ബസുകൾ ആണ് ഇത്തവണ സർവ്വീസിനായി ഉപയോഗിക്കുന്നത്.

Read More

ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ ഇതുവരെ ലഭിച്ചത് 26000ൽ അധികം പരാതികൾ;ഇന്നലെ മാത്രം 6700 പരാതികൾ ലഭിച്ചു;”ഹലാൽ”നിക്ഷേപം എന്നറിയച്ചതിനാൽ കൂടുതലും നിക്ഷേപിച്ചത് മുസ്ലീം സമുദായാംഗങ്ങൾ.

ബെംഗളൂരു :ഐഎംഎ ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ ഇതുവരെ പരാതി നൽകിയവരുടെ എണ്ണം 26000 കടന്നു. ശിവാജി നഗറിൽ തുറന്ന പ്രത്യേക കൗണ്ടറിലൂടെ ഇന്നലെ മാത്രം ലഭിച്ചത് 6700 പരാതികൾ ആണ്. തട്ടിപ്പിൻ്റെ ആഴം തിരിച്ചറിഞ്ഞതോടെ ഡി.ജി.പി നീലമണി രാജു ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി അന്വേഷണ പുരോഗതി വിലയിരുത്തി. ഏഴു ഡയറക്ടർമാർ പിടിയിലായെങ്കിലും മുഖ്യ സൂത്രധാരനായ മുഹമ്മദ് മൻസൂർ ഖാനെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. സാധാരണക്കാർ മുതൽ സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ ,വ്യവസായികൾ തുടങ്ങിയവരും ഈ സ്ഥാപനത്തിൽ പണം നിക്ഷേപിച്ചിട്ടുണ്ട്. ഇസ്ലാമിക നിയമപ്രകാരം…

Read More

അമ്പമ്പോ..എന്തൊരഴിമതി?അഴിമതി കേസില്‍ 1.23 ലക്ഷം പേജുള്ള കുറ്റപത്രം സമര്‍പ്പിച്ച്‌ സി.ഐ.ഡി.

ബെംഗളൂരു:കൊപ്പളില്‍ നടന്ന ഒരു ജലവൈദ്യുത പദ്ധതിക്ക് എതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ സി ഐ ഡി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ വലിപ്പം എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതാണ്. 40 കോടിയുടെ ചെറുകിട വൈദ്യുത പദ്ധതിയുടെ കുറ്റപത്രത്തില്‍ 1.23 ലക്ഷം പേജുകള്‍ ആണ് ഉണ്ടായിരുന്നത്.2015 ഒക്ടോബര്‍ മുതല്‍ 2016 ജനുവരി വരെയുള്ള കാലഘട്ടത്തില്‍ നിരവധി വ്യജബില്ലുകള്‍ സമര്‍പ്പിച്ച്‌ കോടികള്‍ തട്ടിയെടുത്തു എന്നാണ് ആരോപണം.ജല സേചന വകുപ്പിലെ 18 ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 60 പേര്‍ക്കെതിരെ ആണ് സി ഐ ഡി കൊപ്പല്‍ ജുഡിഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍…

Read More
Click Here to Follow Us