ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ ഇതുവരെ ലഭിച്ചത് 26000ൽ അധികം പരാതികൾ;ഇന്നലെ മാത്രം 6700 പരാതികൾ ലഭിച്ചു;”ഹലാൽ”നിക്ഷേപം എന്നറിയച്ചതിനാൽ കൂടുതലും നിക്ഷേപിച്ചത് മുസ്ലീം സമുദായാംഗങ്ങൾ.

ബെംഗളൂരു :ഐഎംഎ ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ ഇതുവരെ പരാതി നൽകിയവരുടെ എണ്ണം 26000 കടന്നു.

ശിവാജി നഗറിൽ തുറന്ന പ്രത്യേക കൗണ്ടറിലൂടെ ഇന്നലെ മാത്രം ലഭിച്ചത് 6700 പരാതികൾ ആണ്. തട്ടിപ്പിൻ്റെ ആഴം തിരിച്ചറിഞ്ഞതോടെ ഡി.ജി.പി നീലമണി രാജു ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി അന്വേഷണ പുരോഗതി വിലയിരുത്തി.

ഏഴു ഡയറക്ടർമാർ പിടിയിലായെങ്കിലും മുഖ്യ സൂത്രധാരനായ മുഹമ്മദ് മൻസൂർ ഖാനെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.

സാധാരണക്കാർ മുതൽ സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ ,വ്യവസായികൾ തുടങ്ങിയവരും ഈ സ്ഥാപനത്തിൽ പണം നിക്ഷേപിച്ചിട്ടുണ്ട്.

ഇസ്ലാമിക നിയമപ്രകാരം പലിശ വാങ്ങുന്നത് തെറ്റാണ്, അതു കൊണ്ട് തന്നെ ഐഎംഎ നൽകിയിരുന്നത് ” ഹലാൽ”സേവനങ്ങൾ ആണ് എന്ന പ്രചരിപ്പിച്ചതിനാൽ ഈ കെണിയിൽ ഉൾപ്പെട്ടത് ഭൂരിഭാഗവും ഇസ്ലാം സമുദായാംഗങ്ങൾ ആണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us