വായ്പ തിരിച്ചടയ്ക്കാത്തതിനാല്‍ രാമനഗരയിൽ യുവതിയെ പോസ്റ്റില്‍ കെട്ടിയിട്ടു ശിക്ഷിച്ചു!!

ബെംഗളൂരു: രാമനഗരയിലെ കൊഡിഗെഹള്ളിയില്‍ ഇന്നലെയായിരുന്നു സംഭവം. ചാമരാജനഗര്‍ ജില്ലയിലെ കൊല്ലേഗല്‍ സ്വദേശിനിയായ 36-കാരി രാജമ്മയെയാണ് കെട്ടിയിട്ടത്. തുടര്‍ന്ന് ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നു.

സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ യുവതി 12 ലക്ഷം രൂപ കബളിപ്പിച്ചെന്നാണ് ആരോപണം. നിരവധിപ്പേരുടെ കൈയില്‍ നിന്നും രാജമ്മയും മകളും 12 ലക്ഷം രൂപ വാങ്ങി ഒരു ഹോട്ടല്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഹോട്ടല്‍ നഷ്ടത്തിലായതോടെ ഇവര്‍ക്കു പണം തിരികെ നല്‍കാന്‍ കഴിയാതെവന്നു.

തുടര്‍ന്നു നാട്ടുകാര്‍ നിരന്തരം പണം ആവശ്യപ്പെടാന്‍ തുടങ്ങി. കൊടുക്കാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് ഇവര്‍ വീട് വിട്ട് മാസങ്ങള്‍ക്കു മുന്‍പ് കൊഡിഗെഹള്ളിയില്‍ നിന്നു നാടുവിട്ടു. എന്നാല്‍ രാജമ്മ ധര്‍മസ്ഥലയിലുണ്ടെന്നറിഞ്ഞ ചിലര്‍ ബുധനാഴ്ച ഇവരെ കണ്ടെത്തുകയും വ്യാഴാഴ്ച കൊഡിഗെഹള്ളിയിലേക്കു കൊണ്ടുവരുകയും പോസ്റ്റില്‍ കെട്ടിയിടുകയുമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..