ബെംഗളൂരു : സൈബർ തട്ടിപ്പുകളുടെ ജനങ്ങൾക്ക് പണം നഷ്ടപ്പെട്ടത് ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ നാലു മാസത്തിൽ 3000 കേസുകളാണ് സൈബർ തൻറെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് ഇതുപ്രകാരം ആകെ നഷ്ടം 32 കോടി രൂപയാണ് . വിവിധ രീതിയിലുള്ള സൈബർ സസ്യഭുക്ക് ഇരയാകുന്നവരുടെ കണക്കാണ് ഇവിടെ കൊടുത്തിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ ജനുവരി പകുതി വരെയുള്ള സമയത്ത് അത് 3180 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ക്രെഡിറ്റ് കാർഡ് സ്കിമ്മിംഗ്, ഫിഷിംഗ്, വിഷിംഗ്, ഈ വാലറ്റ് സ്കാം, ഫേസ്ബുക്ക് വഴിയുള്ള വഞ്ചന,കാർ വിൽക്കാനുണ്ട് എന്ന…
Read MoreMonth: May 2019
രാഷ്ട്രപതി ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ നരേന്ദ്ര മോഡിയും മുരളീധരനടക്കമുള്ള മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ഡൽഹി :ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന്‍റെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇനി രണ്ടാമൂഴം. രാഷ്ട്രപതി ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രീയത്തിലെന്ന പോലെ ഭരണത്തിലും ഇനി സാരഥ്യം വഹിക്കാൻ അമിത് ഷായും കേന്ദ്രമന്ത്രിസഭയിലുണ്ട്. 58 മന്ത്രിമാരാണ് കേന്ദ്രമന്ത്രിസഭയിൽ ഇത്തവണയുള്ളത്. അരുൺ ജയ്‍റ്റ്‍ലി, സുഷമാ സ്വരാജ്, മനേക ഗാന്ധി എന്നിവരുൾപ്പടെയുള്ള പലരെയും ഒഴിവാക്കിയാണ് പുതിയ കേന്ദ്രമന്ത്രിസഭ രൂപീകരിച്ചിരിക്കുന്നത്. ഇതിൽ 25 പേർക്കാണ് ഇത്തവണ കാബിനറ്റ് റാങ്കുള്ളത്. 24 സഹമന്ത്രിമാരും, സ്വതന്ത്രചുമതലയുള്ള 9 പേരും കേന്ദ്രമന്ത്രിസഭയിലുണ്ട്. ഈശ്വരനാമത്തിലാണ് എല്ലാവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 2014-ലെന്ന പോലെ, വീണ്ടുമൊരിക്കൽ രാഷ്ട്രപതിഭവന്‍റെ മുറ്റത്ത്,…
Read Moreസുഷമാ സ്വരാജും അരുൺ ജെയ്റ്റ്ലിയും ഇല്ല;അമിത് ഷാ മന്ത്രിസഭയിലേക്ക്.
ഡൽഹി : വിദേശകാര്യ മന്ത്രി എന്ന നിലയിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച സുഷമാ സ്വരാജ് മന്ത്രിസഭയിലേക്ക് ഇല്ല എന്നതാണ് ഏറ്റവും പുതിയ വാർത്ത. ആരോഗ്യകരമായ കാരണങ്ങളാൽ ആണ് വിട്ടു നിൽക്കുന്നത് എന്നാണ് സൂചന. മുൻ ധനകാര്യ മന്ത്രിയും മന്ത്രിസഭയിലെ പ്രധാനിയുമായിരുന്ന അരുൺ ജെയ്റ്റ്ലിയും ആരോഗ്യകരമായ കാരണങ്ങളാൽ മാറി നിൽക്കുന്നു. അതേ സമയം ബി.ജെ.പി അധ്യക്ഷനായ അമിത് ഷാ മോദി മന്ത്രിസഭയിൽ ചേരും എന്നതാണ് ഏറ്റവും പുതിയ വാർത്തകൾ. ജനതാദൾ യുനൈറ്റഡ് മന്ത്രിസഭയിൽ ഉണ്ടാവില്ല.
Read Moreസദാനന്ദ ഗൌഡ,പ്രഹ്ലാദ് ജോഷി,സുരേഷ് അംഗഡി ഇവരാണ് കര്‍ണാടകയില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍;അനന്ത് കുമാര്‍ ഹെഗ് ടെക്ക് സ്ഥാന നഷ്ട്ടം.
ബെംഗളൂരു: 28ല്‍ 25 സീറ്റുകള്‍ എന്നാ ഏറ്റവും വലിയ വിജയം നേടിക്കൊടുത്ത ദക്ഷിണ ഇന്ത്യയിലെ സംസ്ഥാനം എന്നാ നിലക്ക് കര്‍ണാടകയില്‍ നിന്ന് മോദിയുടെ രണ്ടാം മന്ത്രിസഭയിലേക്ക് മൂന്ന് പേര്‍ മന്ത്രിമാരാകും. കഴിഞ്ഞ മന്ത്രി സഭയില്‍ ആദ്യം റെയില്‍വേ മന്ത്രിയും പിന്നീട് വകുപ്പ് മാറുകയും ചെയ്ത സദാനന്ദ ഗൌഡ ഇത്തവണയും മന്ത്രി സഭയില്‍ ഉണ്ട്.ബെംഗളുരു നോർത്ത് മണ്ഡലത്തില്‍ സംസ്ഥാന മന്ത്രിയായ കൃഷ്ണ ബൈര ഗൗഡയെ ആണ് സദാനന്ദ ഗൗഡ തോല്‍പ്പിച്ചത്. ഉത്തര കര്‍ണാടകയിലെ ധാർവാഡ് മണ്ഡലത്തില്‍ നിന്നും വിനയ് കുൽക്കർണിയെ പരാജയപ്പെടുത്തിയ പ്രഹ്ളാദ് ജോഷി ആണ്…
Read Moreവി.മുരളീധരൻ കേന്ദ്ര മന്ത്രിയാകും; അൽഫോൺസ് കണ്ണന്താനത്തെ ഒഴിവാക്കി എന്ന് സൂചന.
ഡൽഹി :കേരളത്തിൽ നിന്നുള്ള ബിജെപി നേതാവ് വി മുരളീധരൻ കേന്ദ്ര മന്ത്രിയാകും. നിലവിൽ കേന്ദ്ര മന്ത്രിയായ അൽഫോൺസ് കണ്ണന്താനത്തെ ഒഴിവാക്കിയാണ് കേന്ദ്ര മന്ത്രിസഭയിലേക്ക് വി മുരളീധരനെ പരിഗണിക്കുന്നത്. മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗമാണ് വി മുരളീധരൻ. ബിജെപി കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധമുള്ള നേതാവാണ് വി.മുരളീധരൻ. സംഘടനാ തലത്തിലും വലിയ പിടിപാടുള്ള വി മുരളീധരൻ ഏറെ കാലം ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് മഹാരാഷ്ട്രയിൽ നിന്ന് വി മുരളീധരൻ രാജ്യസഭയിലേക്ക് എത്തിയത് . കേരളത്തിൽ നിന്ന് മൂന്ന് രാജ്യസഭാംഗങ്ങളാണ് ബിജെപിക്ക് ഉള്ളത്. ന്യൂനപക്ഷ പ്രാതിനിധ്യം…
Read Moreഇപ്പോള്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്നാല്‍ ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യം പെട്ടുപോകും;ലോകസഭ തെരഞ്ഞെടുപ്പില്‍ 224 നിയമസഭ മണ്ഡലങ്ങളില്‍ 177 സ്ഥലത്തും ബി.ജെ.പി മുന്നില്‍.
ബെംഗളൂരു: ഇപ്പോള്‍ തെരഞ്ഞെടുപ്പു നടക്കുകയാണ് എങ്കില്‍ കര്‍ണാടക ബി ജെ പി തൂത്തുവാരും , ലോക്‌സഭ തിരഞ്ഞെടുപ്പിൽ സീറ്റുകൾ തൂത്തുവാരിയ ബി.ജെ.പി. സംസ്ഥാനത്തെ 224 നിയമസഭ മണ്ഡലങ്ങളിൽ 177 എണ്ണത്തിലും മുന്നിൽ. മൂന്നിൽ രണ്ട് സീറ്റിലും ബി. ജെ.പി. ആധിപത്യം നേടി. കോൺഗ്രസ്- ജനതാദൾ എസ് സഖ്യത്തിലെ ഭിന്നതകാരണം സർക്കാർ വീണാൽ തിരഞ്ഞെടുപ്പിനെ നേരിടമെന്ന വാദം ബി.ജെ.പി.യിൽ ശക്തമായി. ചരിത്രത്തിലെ ഏറ്റവുംവലിയ വിജയം നേടിയതിന്റെ സന്തോഷം പങ്കിടുന്ന ബി.ജെ.പി.ക്ക് എല്ലാ മേഖലകളിലും വൻ വിജയം കാഴ്ചവെക്കാൻ കഴിഞ്ഞു. തോൽവിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി…
Read Moreഒരേ സ്വപ്നവുമായി 10 രാജ്യങ്ങള്‍; 2019 ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം..
ഒരേ സ്വപ്നവുമായി 10 രാജ്യങ്ങള്‍; 2019 ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങള്‍ക്ക് ഇന്ന് ഇംഗ്ലണ്ടിലെ ഓവല്‍ സ്റ്റേഡിയത്തില്‍ തുടക്കമാകും. കളത്തിലെ ഏറ്റവും ശക്തരായ 10 പേര്‍ തമ്മില്‍ ഏറ്റുമുട്ടുന്ന കളിയുടെ മാമാങ്കം കാത്ത് ക്രിക്കറ്റ് ആരാധകർ. മത്സരങ്ങള്‍ കാണാന്‍ 4000ലധികം ആരാധകരെത്തുമെന്നാണ് കരുതുന്നത്. ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ആദ്യ മത്സരം. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്ന് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി 11 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. ആരാകും ലോകകപ്പ് ജേതാവെന്ന് ഇത്തവണ പ്രവചിക്കുക അസാധ്യമായ കാര്യമാണ്. എല്ലാവരും പ്രതീക്ഷ വെച്ചിരുന്ന ടീമുകളുടെ വിജയസാധ്യതകള്‍ മാറി…
Read Moreആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി വൈഎസ്. ജഗന്‍മോഹന്‍ റെഡ്ഡി അധികാരമേറ്റു
വിജയവാഡ: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി വൈഎസ്. ജഗന്‍മോഹന്‍ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ ഇ.എസ്.എല്‍. നരസിംഹന്‍ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുറന്ന ജീപ്പിലാണ് ജഗന്‍ വേദിയിലേയ്ക്ക് എത്തിയത്. ആയിരങ്ങളാണ് അദ്ദേഹത്തിന്‍റെ സത്യപ്രതിജ്ഞ കാണാന്‍ എത്തിയത്. വിജയവാഡ ഇന്ദിരഗാന്ധി സ്‌റ്റേഡിയത്തില്‍ 30,000ത്തിലധികം പേരാണ് ചടങ്ങിനെത്തിയത്. YS Jagan Mohan Reddy takes oath as Chief Minister of Andhra Pradesh, in Vijayawada. pic.twitter.com/FuO3iIc4oU — ANI (@ANI) May 30, 2019 ആന്ധ്രാ വിഭജനത്തിന് ശേഷമുള്ള രണ്ടാമത്തെ മുഖ്യമന്ത്രിയാണ് ജഗന്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍…
Read Moreസുരേഷ് ഗോപിയുടെ ഡയലോഗിനെ അനുസ്മരിപ്പിച്ച് ഒരു കല്യാണ ഫ്ലക്സ്!
ലോക് സഭാ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്കിടെ ഏറെ വൈറലുകള്‍ സമ്മാനിച്ച സ്ഥാനാര്‍ഥിയാണ് സുരേഷ് ഗോപി. ”എനിക്ക് ഈ തൃശൂർ വേണം….നിങ്ങളെനിക്ക് ഈ തൃശൂര്‍ തരണം… ഈ തൃശൂർ ഞാനിങ്ങെടുക്കുവാ” എന്ന പ്രയോഗമാണ് ഇതില്‍ ഏറെ ശ്രദ്ധ നേടിയത്. തൃശൂരിലെ ബിജെപിയുടെ ലോക്സഭ സ്ഥാനാര്‍ഥിയായ സുരേഷ് ഗോപി പറഞ്ഞ ഈ വാക്കുകള്‍ കേരളത്തിലെ കൊച്ചുകുട്ടികള്‍ പോലും ഏറ്റുപറയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, അദ്ദേഹത്തിന്‍റെ ‘തൃശൂര്‍’ ഡയലോഗ് കല്യാണ ഫ്ലക്സിലും തരംഗമായിരിക്കുകയാണ്. ഒരു കല്യാണ വണ്ടിയുടെ പുറകിലെ കാഴ്ചയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വിവാഹ ചെറുക്കൻ വധുവിന്‍റെ ബന്ധുക്കളോട് പറയുന്ന…
Read Moreനഗരത്തിൽ ഷോക്കേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ഭൂരിഭാഗം അപകടങ്ങളുണ്ടാകുന്നത് അശ്രദ്ധയെത്തുടർനെന്ന് ബെസ്‌കോം!
ബെംഗളൂരു: ഷോക്കേറ്റുള്ള അപകടങ്ങൾ നഗരത്തിൽ വർധിച്ചുവരികയാണെന്ന് ബെസ്‌കോം. ഏപ്രിൽ ഒന്നുമുതൽ മേയ് 15 വരെ ബെസ്‌കോം പരിധിയിൽ 16 അപകടങ്ങളാണുണ്ടായത്. മഴക്കാലമായാൽ ഷോക്കേറ്റുള്ള അപകടങ്ങൾ കൂടുന്നതാണ് പതിവ്. ഇതിനെതിരേ മാധ്യമങ്ങളിലൂടെ ബെസ്‌കോം ബോധവത്കരണം തുടങ്ങിയിട്ടുണ്ട്. ഭൂരിഭാഗം അപകടങ്ങളുമുണ്ടാകുന്നത് അശ്രദ്ധയെത്തുടർന്നാണെന്നാണ് അധികൃതരുടെ വാദം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയെത്തുടർന്ന് തകരാറിലായ വൈദ്യുതത്തൂണുകളുടെ കേടുപാടുകൾ മാറ്റുന്ന പ്രവൃത്തി പൂർത്തിയായിട്ടില്ല. 150-ലേറെ വൈദ്യുതത്തൂണുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി നിലംപതിച്ചത്. 2018-19 വർഷം ഷോക്കേറ്റ് 172 അപകടങ്ങളാണുണ്ടായത്. മുൻവർഷം ഇത് 138 ആയിരുന്നു. വർഷം കഴിയുന്നതോടെ അപകടങ്ങളുടെ നിരക്ക് വർധിക്കുന്നതോടെ അറ്റകുറ്റപ്പണികൾക്ക് കൂടുതൽ ജീവനക്കാരെ…
Read More