ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ നിന്നും പാര്‍ലമെന്റിലെത്തിയ താര തൃണമൂല്‍ എംപിമാരാണ് മിമി ചക്രവര്‍ത്തിയും നുസ്രത് ജഹാനും. ആദ്യമായി പാര്‍ലമെന്റിലെത്തിയ ഇരുവരുടെയും ‘വസ്ത്രധാരണം’ സമൂഹ മാധ്യമങ്ങളില്‍ ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായിരിക്കുകയാണ്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച ഇരുവരും ഗ്ലാമര്‍ വേഷത്തില്‍ പാര്‍ലമെന്റിലെത്തിയതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. മിമി തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ക്ക് താഴെയാണ് ട്രോളുകളും മീമുകളും നിറയുന്നത്.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ കുത്തകമണ്ഡലങ്ങളില്‍ നിന്നും മത്സരിച്ച ഇരുവരും റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് പാര്‍ലമെന്റില്‍ എത്തിയിരിക്കുന്നത്. തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായി ജദവ്പൂരില്‍ നിന്നും മത്സരിച്ച മിമി 6,88,472 വോട്ടുകളും ബസിര്‍ഹത്തില്‍ നിന്നും മത്സരിച്ച നുസ്രത് 7,82,078 വോട്ടുകളുമാണ് നേടിയത്.
വെള്ള ഷര്‍ട്ടും ഡെനിം ജീന്‍സുമായിരുന്നു മിമിയുടെ വേഷം. വൈന്‍ കളര്‍ പാന്റും പെപ്ലം സിപ്ഡ് ടോപ്പുമായിരുന്നു നുസ്രത്തിന്റെ വേഷം.
And its us again
1st day at Parliament @nusratchirpspic.twitter.com/ohBalZTJCV— Mimssi (@mimichakraborty) May 27, 2019
Wow Wow Wow!!! New MPs from Bengal.. Mimi Chakraborty & Nusrat Jahaan_India is really really progressing ..it’s a welcome relief to see MP’s who are so easy on the eye pic.twitter.com/F4B0EZxkZJ
— Ram Gopal Varma (@RGVzoomin) May 26, 2019
Diff between Sanskari & Kusanskari
Pic 1: @Tejasvi_Surya anna
Pic 2: @mimichakrabortymadam this is not Film set to pose like that I wondered how people elected you
Many many congratulations @Tejasvi_Surya anna ll the best for feature
Proud to be #BJPian pic.twitter.com/fepZ4DmMbk
— shashank Sharma Gonguluri (@shashiiBJP) May 28, 2019
This is exactly how a newly elected MP should NOT behave infront of the parliament. @mimichakraborty , you are a disgrace to the exalted office that you’ve been elected to. We hope you take note of the seriousness & start acting like an MP. https://t.co/ZfSGqvHJI8
— Ujjwal Pareek (@ujjwalpareek) May 27, 2019
Parliament is not place for pornstar
— Kishor Majumder (@KishorMajumder8) May 27, 2019
ബോളിവുഡ് സംവിധായകനായ രാം ഗോപാല്‍ വര്‍മ്മ ഉള്‍പ്പടെ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ യുവ എംപിമാര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
ഇവരുടെ ടിക് ടോക് വീഡിയോകളും ഗ്ലാമര്‍ ചിത്രങ്ങളുമൊക്കെ പങ്കുവെച്ചുകൊണ്ടാണ് പലരും ഇവരെ ട്രോളിയിരിക്കുന്നത്. പാര്‍ലമെന്റ് ഒരു പോൺസ്റ്റാറിനുള്ള സ്ഥലമല്ലെന്നും ഷൂട്ടിംഗ് സെറ്റല്ലെന്നും ഫോട്ടോഷൂട്ടിനുള്ള ഇടമല്ലെന്നുമൊക്കെയാണ് പലരും ഇവരുടെ ചിത്രങ്ങള്‍ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തും ഇരുവരുടെയും വസ്ത്രധാരണം വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.