മാംസം കടത്താരോപിച്ച് ഗോരക്ഷാ പ്രവർത്തകർ ആക്രമണം തുടരുന്നു. ചത്തീസ്ഗഡിലെ റായ്പൂരില്‍ ബീഫ് കടത്ത് ആരോപിച്ച് മുസ് ലീം യുവാവിനെ മര്‍ദ്ദിക്കുകയും ഇദ്ദേഹത്തിന്റെ ഡയറി ഫാം അടിച്ചുതകര്‍ക്കുമായിരുന്നു. ആക്രമണം നടത്തിയവര്‍ക്കെതിരെ കേസെടുക്കേണ്ടതിന് പകരം ഡയറി ഫാം ഉടമയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബജ്റംഗ് ദള്‍ ഉള്‍പ്പെട്ടെ വലത് സംഘടനകള്‍ പൊലീസ് സ്റ്റേഷന് ഉപരോധിച്ചിരുന്നു.
റായ്പൂരിലെ ഗോകുല്‍ നഗറില്‍ പ്രവര്‍ത്തിക്കുന്ന ഡയറി ഫാമിലേക്ക് ഗോരക്ഷകര്‍ എന്ന് അവകാശപ്പെടുന്ന ചിലര്‍ ശനിയാഴ്ച വൈകീട്ടെടെ എത്തിയത്. സ്ഥലത്തുണ്ടായിരുന്ന ഉടമ ഉസ്മാന് ഖുറേഷിയെ ഇവര്‍ കയ്യേറ്റം ചെയ്യുകയും ഫാം തകർക്കുകയുമായിരുന്നു.
കഴിഞ്ഞ ദിവസം ബീഫ് കടത്തിയെന്നാരോപിച്ച് സ്ത്രീയുള്‍പ്പെടെയുള്ള മൂന്നംഗ മുസ്ലിം കുടുംബത്തെ ഗോരക്ഷകര്‍ ക്രൂരമായി മര്‍ദ്ദിച്ചു. മധ്യപ്രദേശിലെ സിയോണിയിലാണ് സംഭവം. ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന ഇവരുടെ പക്കല്‍ ഗോമാംസമുണ്ടെന്നാരോപിച്ച് വലിയ വടികള്‍ ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇവരെ റോഡില്‍ വലിച്ചിഴക്കുകയും മരത്തില്‍ കെട്ടിയിടുകയും ചെയ്തു. മര്‍ദ്ദിച്ചതിന് ശേഷം ജയ് ശ്രീറാം നിര്‍ബന്ധിപ്പിച്ച് വിളിപ്പിച്ചതായും കുടുംബം ആരോപിച്ചു.
കുടുംബത്തെ മര്‍ദിക്കുന്നത് വീഡിയോയില്‍ പകര്‍ത്തി വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. വീഡിയോയില്‍ ഇവര്‍ മര്‍ദിക്കുന്നതും ജയ് ശ്രീറാം വിളിപ്പിക്കുന്നതും വ്യക്തമാകുന്നുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് ഒരാളെ അറസ്റ്റ് ചെയ്തു. മോദിയുടെ വോട്ടര്‍മാര്‍ എങ്ങനെയാണ് മുസ്ലിംകളെ സമീപിക്കുന്നതെന്ന് എന്നതിന്റെ തെളിവാണ് കഴിഞ്ഞ സംഭവമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി ട്വിറ്ററില്‍ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.