സുമലതയുടെ വിജയത്തില്‍ “മണ്ഡ്യത”ജനതക്ക് നന്ദി പറഞ്ഞ്”ജോടെത്തുഗലു”ആയ ദര്‍ശനും യെഷും.

ബെംഗളൂരു : സുമലതയെ വിജയിപ്പിച്ചതിന് മണ്ഡ്യത ജനതക്ക് നന്ദി പറഞ്ഞ് കന്നടയിലെ സൂപ്പര്‍ താരങ്ങള്‍ ആയ ദര്‍ശനും യെഷും.അംബരീഷിന്റെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇവര്‍ രണ്ടു പേരും ആദ്യന്തം സുമലതയുടെ പ്രചാരണത്തില്‍ പങ്കാളികള്‍ ആയിരുന്നു. ഇത് മണ്ഡ്യിലെ ജനങ്ങളുടെ വിജയമാണ് എന്നും സുമലത ഒരിക്കലും നാട്ടുകാരെ നിരാശരാക്കില്ല എന്നും വേറെ വേറെ ഇറക്കിയ വീഡിയോയില്‍ അവര്‍ അറിയിച്ചു.തങ്ങള്‍ക്കെതിരെ അപകീര്‍ത്തിപരമായ പ്രസ്താവനകള്‍ നടത്തിയവര്‍ക്ക് ഉള്ള മറുപടി കൂടി ആണ് ഈ വിജയം എന്നും അവര്‍ പറഞ്ഞു. കന്നഡ സിനിമാ മേഖലയില്‍ വര്‍ഷങ്ങള്‍ ആയുള്ള അനുഭവവും സ്വാധീനവും ഉള്ള സിനിമാ നിര്‍മാതാവായ…

Read More

ഭാര്യയെ ഭയങ്കര സംശയം,ഡിറ്റക്ടീവുകളെ ഏര്‍പ്പാട് ചെയ്യുകയും വീടിന് ചുറ്റും 22 സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുകയും മൊബൈലില്‍ സ്പൈ ആപ്പുകള്‍ ഡൌണ്‍ലോഡ് ചെയ്യുകയും ചെയ്തു;പിന്നീട് ഭര്‍ത്താവിന് സംഭവിച്ചത് എന്ത് ? ജയനഗറില്‍ നിന്ന് ഒരു”കദനകഥ”.

ബെംഗളൂരു: ഭാര്യയെ സംശയം തോന്നിതുടങ്ങിയതോടെ ഭാര്യയുടെ നീക്കങ്ങള്‍ അറിയാന്‍ വീട്ടില്‍ ഇരുപത്തി രണ്ടു സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ചു തീര്‍ന്നില്ല ഒരു ഡിറ്റക്ടീവ് ഏജന്‍സിയെയും ഏര്‍പ്പാട് ചെയ്തു.ജയനഗറില്‍ താമസിക്കുന്ന നാല്‍പ്പത് കാരന്‍ ആണ് ഇങ്ങനെ ചെയ്തത്. ഭാര്യക്ക്‌ പിറന്നാള്‍ സമ്മാനമായി നല്‍കിയ സ്മാര്‍ട്ട്‌ ഫോണില്‍ സ്പൈ ആപ്പും ഇന്‍സ്റ്റാള്‍ ചെയ്തിരുന്നു,ഇതുവഴി ഭാര്യ എവിടെയല്ലാം പോകുന്നുണ്ട് എന്ന് മനസ്സിലാക്കി,മാത്രമല്ല പുറത്ത് പോകുന്ന സമയങ്ങളില്‍ നീക്കങ്ങള്‍ അറിയാന്‍ ഡിറ്റക്ടീവുകളെയും ഏര്‍പ്പെടുത്തിയിരുന്നു. ഫോണിലെ വിവരങ്ങള്‍ ചോരുന്നത് മനസ്സിലാക്കിയ ഭാര്യ വനിതാ സഹായ വേദിയെ സമീപിച്ചിരുന്നു.പിന്നീട് ഭാര്യ തന്റെ…

Read More

കുമാരസ്വാമിയുടെ രാജിസന്നദ്ധത പാടേതള്ളി കോൺഗ്രസ്; സഖ്യസർക്കാർ തമ്മിലടിച്ച് പിരിയുന്നതും കാത്ത് ബി.ജെ.പി!!

ബെംഗളൂരു: വെള്ളിയാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി രാജിസന്നദ്ധത അറിയിച്ചതായാണ് അറിയുന്നത്. എന്നാൽ, രാജിയുടെ ആവശ്യമില്ലെന്നും സർക്കാരിന് പൂർണപിന്തുണ നൽകുമെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു. മുഖ്യമന്ത്രിയുടെ രാജി ആവശ്യമില്ലെന്നും സർക്കാരിനെ നിലനിർത്തണമെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി സംസ്ഥാനനേതാക്കളെ അറിയിച്ചിരുന്നു. വിമത കോൺഗ്രസ് നേതാവ് രമേശ് ജാർക്കിഹോളിക്ക് മന്ത്രിസ്ഥാനംനൽകി ഭിന്നത തീർക്കണമെന്നും നിർദേശിച്ചു. സർക്കാരിന് ഭീഷണിയില്ലെന്ന് മന്ത്രിസഭായോഗത്തിനുശേഷം ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും പറഞ്ഞു. മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ കോൺഗ്രസ് നേതാക്കളും യോഗംചേർന്ന് സ്ഥിതി വിലയിരുത്തി. തിരഞ്ഞെടുപ്പുപരാജയം കണക്കിലെടുത്ത് കുമാരസ്വാമി മുഖ്യമന്ത്രിസ്ഥാനം ഒഴിയുന്നതാണ് നല്ലതെന്ന് വാദിക്കുന്നവരുമുണ്ട്.…

Read More

ഇപ്പോൾ വൈറലാവുന്നത് പ്രവചന ഹീറോയുടെ മറ്റൊരു പോസ്റ്റ്!!

കൊച്ചി: സംസ്ഥാന രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് കോൺഗ്രസ് ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ നേടിയത്. ആകെയുള്ള 20 സീറ്റുകളില്‍ 19ലും കോണ്‍ഗ്രസ് വിജയം നേടി. എന്നാല്‍, തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പുറത്തു വരുന്നതിനു ഒന്നര മാസം മുന്‍പ് തന്നെ ഫലമെന്താകുമെന്ന് നാദാപുരം സ്വദേശി മുഹമ്മദ്‌ അലി പികെ എന്ന യുവാവ് പ്രവചിച്ചിരുന്നു. ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ പരാജയപ്പെടുമെന്നും ബാക്കി 19 സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്നും അലി പ്രവചിച്ചിരുന്നു. 2019 ഏപ്രില്‍ നാലിനാണ് ഫലം പ്രവചിച്ച് യുവാവ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. വേണ്ടവര്‍ പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് എടുത്ത്…

Read More

വിദേശത്ത് ജോലി തപ്പാൻ ഏജന്റിന്റെ സഹായത്തോടെ വിസിറ്റിംഗ് വിസയിൽ കൃത്രിമം; ബെംഗളൂരു എയർപോർട്ടിൽ എത്തിയപ്പോൾ കയ്യോടെ പിടികൂടി എമിഗ്രേഷൻ ഓഫീസർ!!

ബെംഗളൂരു: വിദേശത്ത് ജോലി തപ്പാൻ ഏജന്റിന്റെ സഹായത്തോടെ വിസിറ്റിംഗ് വിസയിൽ കൃത്രിമം; ബെംഗളൂരു എയർപോർട്ടിൽ എത്തിയപ്പോൾ കയ്യോടെ പിടികൂടി എമിഗ്രേഷൻ ഓഫീസർ. ഹരിയാനയിലെ കുരുക്ഷേത്രയിൽനിന്നുള്ള ബച്ചൻ സിംഗ് (38), രാജസ്ഥാൻ സ്വദേശി ഹരീഷ് ഭാമു (36), പഞ്ചാബിൽ നിന്നുള്ള മനിന്ദർ സിംഗ് (26) എന്നിവരെയാണ് കെമ്പെഗൗഡ എയർപോർട്ടിൽ എമിഗ്രേഷൻ ഓഫീസർ പിടികൂടിയത്. ഇവരെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കഴിഞ്ഞ വർഷമാണ് മൂന്ന് പേരും ഏജന്റ് വഴി മലേഷ്യയിലേക്ക് വിസിറ്റിംഗ് വിസയിൽ പോയത്. അവിടെ എത്തിയാൽ ഉടനെ എംപ്ലോയ്‌മെന്റ് വിസ തരപ്പെടുത്തിക്കൊടുക്കാമെന്നു ഏജന്റ് വാഗ്ദാനം…

Read More
Click Here to Follow Us