ന്യൂഡല്‍ഹി: പ്രവചനങ്ങള്‍ കാറ്റില്‍പ്പറത്തി ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറുമ്പോള്‍ വിജയം ഹിന്ദുത്വ തരംഗമാണെന്ന് പ്രഖ്യാപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി. ‘ഇത് മോദി തരംഗമല്ല, ഹിന്ദുത്വ തരംഗമാണ്’ എന്നാണ് സുബ്രഹ്മണ്യന് സ്വാമി അഭിപ്രായപ്പെട്ടത്. ജാതിയേക്കാള്‍ മുന്‍തൂക്കം മതത്തിനാണെന്നാണ് തിരഞ്ഞെടുപ്പു ഫലം കാണിക്കുന്നത്. എസ്.പി-ബി.എസ്.പി ജാതി സഖ്യത്തിന്റെ ‘തകര്‍ക്കാനാവാത്ത കണക്കുകളെ’ ബിജെപി പരാജയപ്പെടുത്തിയിരിക്കുകയാണെന്നും സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു. ഹിന്ദുക്കള്‍ ജാതിക്കും മുകളില്‍ ഉയരുകയാണ്. വോട്ടര്‍മാരുടെ യുവ തലമുറ വളരെ പ്രധാനപ്പെട്ടതാണ്. അവര്‍ യുവ ദേശീയവാദികളാണ്. അവര്‍ ജാതിയെക്കുറിച്ച് ചിന്തിക്കുന്നില്ല’, സുബ്രഹ്മണ്യന് സ്വാമി അഭിപ്രായപ്പെട്ടു. മുന്‍പും നിരവധി…
Read MoreDay: 23 May 2019
“എന്റെ കരണക്കുറ്റിക്ക് കിട്ടിയ അടിയായി ഈ ഫലം,കൂടുതല്‍ വിമര്‍ശനങ്ങളും കളിയാക്കലുകളും പ്രതീക്ഷിക്കുന്നു”പ്രകാശ് രാജ്.
ബെംഗളൂരു : ലോകസഭാ തെരഞ്ഞെടുപ്പിൽ തനിക്കേറ്റ പരാജയം തൻറെ ‘കരണത്തടിച്ച പോലായി’ എന്ന് ട്വീറ്റ് ചെയ്തുകൊണ്ട് പ്രസിദ്ധ സിനിമാ നടൻ പ്രകാശ് രാജ്. ഇനിയും അപമാനങ്ങളും പരിഹസിച്ചുകൊണ്ടുള്ള ട്വീറ്റുകളും ഫേസ്ബുക്ക് പോസ്റ്റുകളും ഒക്കെ താൻ പ്രതീക്ഷിക്കുന്നുണ്ടെന്നും, ഒന്നൊന്നായി പോന്നോട്ടെ എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഓടുന്ന പട്ടിക്ക് ഒരുമുഴം മുമ്പേ എന്ന മട്ടിലാണ് പ്രകാശ് രാജിന്റെ ട്വീറ്റ്. പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല എന്നാണ് അദ്ദേഹം തന്റെ ട്വീറ്റിൽ പറഞ്ഞിരിക്കുന്നത്. a SOLID SLAP on my face ..as More ABUSE..TROLL..and HUMILIATION…
Read Moreആന്ധ്രയില്‍ അട്ടിമറി വിജയം നേടി വൈ.എസ്.ആര് കോണ്‍ഗ്രസ്!!
അമരാവതി: ആന്ധ്രാപ്രദേശില്‍ ടി.ഡി.പിക്ക് വമ്പന്‍ തിരിച്ചടി നല്കി വൈ.എസ്.ആര് കോണ്‍ഗ്രസ്. ചന്ദ്രബാബു നായിഡുവിനെ തുടച്ച് നീക്കി ജഗന് മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈ.എസ്.ആര് കോണ്‍ഗ്രസ് ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തിളക്കമാര്‍ന്ന വിജയമാണ് നേടിയിരിക്കുന്നത്. സംസ്ഥാനത്ത് ആകെയുള്ള 25 ലോക്സഭാ മണ്ഡലങ്ങളിലെ 24ഇടത്തും വൈ.എസ്.ആര് കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നത്. സംസ്ഥാനത്ത് ഒരു ലോക്സഭാ സീറ്റുപോലും വിജയിക്കാന്‍ ടി.ഡി.പിക്ക് കഴിഞ്ഞില്ല. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിലും കഥ വ്യത്യസ്തമല്ല. ആകെ 175 മണ്ഡലങ്ങളുള്ള നിയമസഭയിൽ 145 മണ്ഡലങ്ങളില്‍ വൈ.എസ്ആർ മുന്നേറുകയാണ്. 88 സീറ്റാണ് ഇവിടെ കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എന്നാല്‍,…
Read Moreമുന്‍പ്രധാനമന്ത്രിക്ക് അടി തെറ്റി;ഒരു മുന്‍മുഖ്യമന്ത്രിയും തോല്‍വിയിലേക്ക്;മുഖ്യമന്ത്രിയുടെ മകനും തോല്‍വി ഉറപ്പിച്ചു;ലോക് സഭ പ്രതിപക്ഷ നേതാവിനും അടി തെറ്റി;കര്‍ണാടകയില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ സഖ്യ സര്‍ക്കാരിന് നല്‍കുന്നത് ഉറക്കമില്ലാത്ത ദിനങ്ങള്‍.
ബെംഗളൂരു :കര്‍ണാടകയിലെ ലോകസഭ തെരഞ്ഞെടുപ്പു ഫലം സംസ്ഥാനം ഭരിക്കുന്ന ജെ ഡി എസ് -കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിന്റെ മുകളില്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ചെറുതല്ല.അകെ ഉള്ള 28 സീറ്റില്‍ 24 സീറ്റും ബി ജെ പിക്ക് ലഭിച്ചു.ബി ജെ പി പിന്തുണയോടെ ജയത്തിലേക്ക് അടുക്കുന്ന സുമലതയെക്കൂടി ചേര്‍ക്കുമ്പോള്‍ അത് 25 ആകും. മുന്‍ പ്രധാനമന്ത്രി എച് ഡി ദേവഗൌഡയാണ് പരാജയത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന പ്രധാന നേതാവ്,തന്നെ സിറ്റിംഗ് മണ്ഡലമായ ഹാസന് ചെറുമകന് വിട്ടുകൊടുത്തു ജെ ഡി എസ്സിന്റെ ശക്തി കേന്ദ്രമായ തുമുകുരു വിലേക്ക് മാറുകയായിരുന്നു ദേവഗൌഡ.31508 വോട്ടിന്…
Read Moreസാക്ഷരകേരളം ആഗ്രഹിക്കുന്നത് മതേതര സർക്കാർ!! യു.ഡി.എഫ് റെക്കോർഡ് വിജയത്തിലേക്ക്, ഇത്തവണയും അക്കൗണ്ട് തുറക്കാനാവതെ ബി.ജെ.പി.
തിരുവനന്തപുരം: സാക്ഷരകേരളം ആഗ്രഹിക്കുന്നത് മതേതര സർക്കാർ!! യു.ഡി.എഫ് റെക്കോർഡ് വിജയത്തിലേക്ക്, ഇത്തവണയും അക്കൗണ്ട് തുറക്കാനാവതെ ബി.ജെ.പി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ഗംഭീര വിജയത്തിലേക്ക്. ഇരുപത് സീറ്റുകളില്‍ 19 ഇടത്തും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മുന്നിട്ട് നിൽക്കുന്നു. ശക്തമായ ത്രികോണ മത്സരം നടക്കുമെന്ന് പ്രതീക്ഷിച്ച തിരുവനന്തപുരത്തും, പത്തനംതിട്ടയിലും, തൃശ്ശൂരിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ എതിരാളികളേക്കാള്‍ മികച്ച മെച്ചപ്പെട്ട നിലയിലാണ്. യുഡിഎഫിന്റെ 6 സ്ഥാനാര്‍ത്ഥികള്‍ക്ക് ലക്ഷത്തിലേറെ ഭൂരിപക്ഷം ലഭിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥികളില്‍ ഭൂരിപക്ഷം കൊണ്ട് അത്ഭുതപ്പെടുത്തിയത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് വയനാട്ടില്‍ 60 ശതമാനം വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ 2.83…
Read Moreവീണ്ടും മോദി തരംഗം;ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം;എന്‍.ഡി.എ യുടെ ലീഡ് നില 300 കടന്നു;നില മെച്ചപ്പെടുത്തി കോണ്‍ഗ്രസ്;കര്‍ണാടകയില്‍ ബി ജെ പി;കേരളത്തില്‍ യു.ഡി.എഫ് തരംഗം;നിരാശപ്പെടുത്തി എല്‍.ഡി.എഫ്.
ബിജെപിക്ക് തനിക്ക് ഭൂരിപക്ഷം ലഭിക്കാനും സാധ്യത നല്കുന്ന ഫലസൂചനകള്‍ പുറത്തുവരുന്നു. ഏറ്റവുമൊടുവിലെ കണക്കുകള്‍ ഇങ്ങനെ എന്‍ഡിഎ : 319 യുപിഎ : 110 എസ്.പി + : 22 മറ്റുള്ളവര്‍ : 82 വയനാട്ടിൽ രാഹുല്‍ ഗാന്ധിയുടെ ലീഡ് 78,582 കടന്നു. അമേഠിയിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിലും രാഹുലിന് മേൽക്കൈ. കര്‍ണാടകയില്‍ ബി ജെ പി ക്ക് മേല്‍ക്കൈ . ബി ജെ പി :23 കോണ്‍ഗ്രസ് :03 ജെ ഡി എസ് :01 മറ്റുള്ളവര്‍ :01 (സുമലത ബി ജെ പി…
Read More20ൽ 20ലും യുഡിഎഫിന് ലീഡ്; 3 ഇടത്ത് ബി ജെ പി രണ്ടാമത്;എൻ ഡി എ ലീഡ് നിലയിൽ കേവല ഭൂരിപക്ഷം
20ൽ 20ലും യുഡിഎഫിന് ലീഡ്; 3 ഇടത്ത് ബി ജെ പി രണ്ടാമത്;എൻ ഡി എ ലീഡ് നിലയിൽ കേവല ഭൂരിപക്ഷം കടന്നു.കാസർഗോഡ്, തിരുവനന്തപുരം, പത്തനം തിട്ട എന്നിവിടങ്ങളിൽ ബിജെപി രണ്ടാം സ്ഥാനത്ത്.Karnataka :Total.28,BJP-22,INC-03,JDS-03Kerala:Total.20,LDF-0,UDF- 20,NDA-00,India:Total.543,NDA-280,UPA-119,Others-85Time :09:27 AM
Read Moreഅമേഠിയിൽ രാഹുൽ ഗാന്ധി പിന്നിൽ,തിരുവനന്തപുരത്ത് ശശി തരൂർ മുന്നിൽ,മണ്ഡ്യയിൽ സുമലത പിന്നിൽ,തുമുകുരു ദേവഗൗഡ പിന്നിൽ.. വോട്ടെണ്ണൽ തുടരുന്നു.
ബെംഗളൂരു :ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വിവരങ്ങൾ താഴെ അമേഠിയിൽ രാഹുൽ ഗാന്ധി പിന്നിൽ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയാണ് മുന്നിൽ ,തിരുവനന്തപുരത്ത് ശശി തരൂർ മുന്നിൽ കുമ്മനം രണ്ടാം സ്ഥാനത്ത് ,മണ്ഡ്യയിൽ സുമലത പിന്നിൽ കുമാരസ്വാമിയുടെ മകൻ നിഖിൽ മുന്നിൽ,തുമുകുരു ദേവഗൗഡ ബിജെപിയുടെ ബസവരാജു മുന്നിൽ.. വോട്ടെണ്ണൽ തുടരുന്നു. Karnataka :Total.28,BJP-19,INC-03,JDS-03 Kerala:Total.20,LDF-7,UDF-08,NDA-01,India:Total.543,NDA-208,UPA-71,Others-32 Time :08:53
Read Moreറായ്ബറേലിയിൽ സോണിയാ ഗാന്ധി മുന്നിൽ,മണ്ഡ്യയിൽ സുമലത മുന്നിൽ, കലബുറഗിയിൽ മല്ലികാർജുൻ ഖർഗെ പിന്നിൽ,സദാനന്ദ ഗൗഡ മുന്നിൽ.
ബെംഗളൂരു : ആദ്യ ഫല സൂചനകൾ ഇങ്ങനെയാണ് . റായ്ബറേലിയിൽ സോണിയാ ഗാന്ധി മുന്നിൽ,മണ്ഡ്യയിലെ ഫലം മാറി മറിഞ്ഞു കൊണ്ടിരിക്കുകയാണ് , കലബുറഗിയിൽ മല്ലികാർജുൻ ഖർഗെ പിന്നിൽ,സദാനന്ദ ഗൗഡ മുന്നിൽ.
Read Moreകണ്ടക്ടർമാർ ടിക്കറ്റ് നൽകുന്നില്ലെന്ന് പരാതി; ടിക്കറ്റ് പരിശോധന കർശനമാക്കി ബി.എം.ടി.സി.
ബെംഗളൂരു : കുറഞ്ഞ ദൂരത്തേക്ക് കണ്ടക്ടർമാർ ടിക്കറ്റ് നൽകുന്നില്ല എന്ന പരാതിയെ തുടർന്ന് ബി.എം.ടി.സി ടിക്കറ്റ് പരിശോധന കർശനമാക്കി. സാരഥി പട്രോളിംഗ് ഇന്‍സ്പെക്ടർമാരുടെ നേതൃത്വത്തിലാണ് ബസുകൾ കയറിയുള്ള മിന്നൽ പരിശോധന തുടരുന്നത്. ഇലക്ട്രോണിക് ടിക്കറ്റിംഗ് യന്ത്രം വ്യാപകമാക്കിയതോടെ കുറഞ്ഞ ദൂരത്തേക്ക് കണ്ടക്ടർമാർ ടിക്കറ്റ് നൽകുന്നില്ല എന്നാണ് പരാതി. ടിക്കറ്റ് ചോദിച്ചാൽ യന്ത്രം തകരാറിലാണെന്ന മറുപടിയും.
Read More