ഒഡീഷ തീരത്ത് വീശിയടിച്ച ഫോനി ചുഴലിക്കാറ്റിൽ മൂന്ന് മരണം!

ഇന്ന് രാവിലെ എട്ടരയോടെയാണ് ഫോനി ഒഡീഷാ തീരം തൊട്ടത്. 1999ലെ സൂപ്പർ ചുഴലിക്കാറ്റിനു ശേഷം വീശുന്ന ഏറ്റവും ശക്തിയേറിയ കാറ്റാണിത്. ശക്തമായ കാറ്റിൽ രണ്ട് സ്ത്രീകളും ഒരു വിദ്യാർഥിയുമാണ് ഇതുവരെ മരിച്ചത്. പുരിയിൽ മരം വീണാണ് വിദ്യാർഥി മരിച്ചത്.

കെട്ടിടത്തിൽ നിന്ന് കാറ്റെടുത്തുകൊണ്ടുപോയ കോൺക്രീറ്റ് കട്ട വീണ നായഗഢ് ജില്ലയിൽ ഒരു സ്ത്രീ മരിച്ചു. ദുരിതാശ്വാസ ക്യാമ്പിൽ ഹൃദയാഘാതത്തെ തുടർന്നാണ് മൂന്നാമത്തെ മരണം രേഖപ്പെടുത്തിയത്. ഫോനി നാശം വിതച്ചതിനെ തുടർന്ന് സംസ്ഥാനത്തിന്റെ ഭൂരിഭാഗം മേഖലകളിൽ വൈദ്യുതി ബന്ധം ഇല്ലാതായി. നിരവധി മരങ്ങളാണ് കടപുഴകി വീണത്.

20 വർഷത്തിനിടയിൽ ഇന്ത്യയിൽ വീശിയ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റാണ് ഫോനി. ക്ഷേത്ര നഗരമായ പുരിയൂടെ ഭൂരിഭാഗം മേഖലകളും ശക്തമായ പേമാരിയിൽ വെള്ളത്തിടിയിലായി. സർക്കാർ 11ലക്ഷം ആളുകളെയാണ് ഇതുവരെ മാറ്റിപ്പാർപ്പിച്ചത്.ഇതിൽ 600 ഗർഭിണികളുണ്ടെന്നാണ് വിവരം. സംസ്ഥാനത്ത് 900 അഭയകേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. വൈകുന്നേരം മൂന്ന് മുതൽ നാളെ രാവിലെ എട്ട് വരെ കൊൽക്കത്ത വിമാനത്താവളം അടച്ചിടും. കൊൽക്കത്തയിൽ നിന്നുള്ള 200ഓളം വിമാന സർവീസുകൾ നിർത്തി വെച്ചു.

ഫോനിയെ തുടർന്ന് പശ്ചിമ ബംഗാൽ മുഖ്യമന്ത്രി മമതാ ബാനർജി തന്റെ തിരഞ്ഞടെുപ്പ് റാലികൾ രണ്ട് ദിവസത്തേക്ക് പിൻവലിച്ചു. ജാർഖണ്ഡിൽ പ്രധാനമന്ത്രി 5ന് പങ്കെടുക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് റാലി 6 ലേക്ക് മാറ്റി.

ഫോനി ചുഴലിക്കാറ്റിനെ നേരിടുന്നതിന്റെ ഭാഗമായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് 34 ദുരന്തനിവാരണ സംഘങ്ങളെ വിശാഖപട്ടണം, ചെന്നൈ, പാരദീപ്, ഗോപാൽപുർ, ഹാൽദിയ, ഫ്രാസർഗഞ്ച്, കൊൽക്കത്ത എന്നിവിടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. വിശാഖപട്ടണത്തും ചെന്നൈ തീരത്തും കോസ്റ്റ് ഗാർഡ് നാല് കപ്പലുകളും വിന്യസിച്ചിട്ടുണ്ട്.

പതിനായിരത്തോളം ഗ്രാമങ്ങളും അമ്പതിലധികം നഗരങ്ങളുമാണ് ഫോനി വീശിയടിക്കാൻ സാധ്യതയുള്ള മേഖലയിലുള്ളത്. പ്രതികൂല കാലാവസ്ഥ പരിഗണിച്ച് ഭുവനേശ്വറിൽനിന്നുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.

ഒഡീഷാ തീരത്തുകൂടി കടന്നുപോകുന്ന ഇരുന്നൂറിലധികം തീവണ്ടികൾ റെയിൽവേ റദ്ദാക്കിയിട്ടുണ്ട്. പൊതുമേഖലാ എണ്ണക്കമ്പനിയായ ഒ.എൻ.ജി.സി. തീരക്കടലിലുള്ള എണ്ണക്കിണറുകളിൽ പണിയെടുക്കുന്ന 500 ജീവനക്കാരെ ഒഴിപ്പിച്ചു.

വിനോദസഞ്ചാരികളോട് കൊൽക്കത്തവിടാൻ ബംഗാൾ സർക്കാർ നിർദേശിച്ചിട്ടുണ്ട്. ശനിയാഴ്ചയോടെ ബെംഗാൾ തീരം കടന്ന് ബംഗ്ലാദേശിലേക്ക് ഫോനി കടക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us