ബെംഗളൂരു : രണ്ട് വർഷം മുൻപ് വരെ ഓട്ടോറിക്ഷ ഓടിച്ച് നടന്നിരുന്ന നല്ലൂരല്ലി സുബ്രഹ്മണി ഇപ്പോൾ പെട്ടിരിക്കുകയാണ് കാരണം വൈറ്റ് ഫീൽഡിലെ കണ്ണായ സ്ഥലത്ത് ഒരു മൂന്നു നില വില്ല വാങ്ങി അടച്ചു പൊളിച്ചുള്ള ജീവിതമാണ് ഇതിന് കാരണം.
കഴിഞ്ഞ ആഴ്ച ഇയാളുടെ ജെറ്റി ദ്വാരകമയി ഗേറ്റഡ് കമ്യൂണിറ്റിയിൽ നടന്ന വരുമാന നികുതി ഡിപ്പാർട്ട് മെന്റിന്റെ പരിശോധനയിൽ 7.9 കോടി രൂപയുടെ സ്വർണവും പണവും മറ്റ് രേഖകളും കണ്ടെടുത്തു എന്ന് വിശ്വസനീയമായ വൃത്തങ്ങളിൽ നിന്ന് അറിയുന്നു.
സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്ന അമേരിക്കൻ യുവതിയിൽ നിന്ന് തനിക്ക് പലിശരഹിത വായ്പയായി ലഭിച്ചതാണ് ഈ വീട് എന്ന് സുബ്രമണി അവകാശപ്പെടുന്നു.
എന്നാൽ 2015ൽ ഒരു അമേരിക്കൻ യുവതിയുമൊത്ത് ഓട്ടോ ഓടിച്ചു വന്ന സുബ്രമണിക്ക് 30000 രൂപ വാടകക്ക് വില്ല നൽകുകയായിരുന്നെന്നും പിന്നീട് 2 വർഷത്തിന് ശേഷം അത് വാങ്ങാൻ താൽപര്യം പ്രകടിപ്പിക്കുകയും 16 ചെക്കുകളിലായി 1.6 കോടി നൽകുകയായിരുന്നെന്നും ബിൽഡർ അറിയിച്ചു.
മഹാദേവ പുര എം എൽ എ യും ബി ജെ പി നേതാവുമായ ആനന്ദ് ലിംബവാലിയുമൊത്ത് ഇയാൾ നിൽക്കുന്ന ഫോട്ടോ പ്രചരിക്കുകയും ഈ പണം എം എൽ എ യുടെ ബിനാമി സ്വത്താണ് എന്ന് പ്രചരിക്കുകയും ചെയ്തു, തന്റെ മണ്ഡലത്തിലെ ഗണേശോത്സവത്തിന് പങ്കെടുത്തപ്പോൾ എടുത്ത ഫോട്ടോ ആയിരിക്കാം തനിക്ക് ഇയാളെ അറിയില്ല എന്ന് ലിബെവാലി പറയുന്നു .
എന്നാല്‍ സുബ്രഹ്മണി പറയാനുള്ളത് മറ്റൊന്നാണ് ഒരു ദിവസം മഴയും നനഞ്ഞു നിൽക്കുകയായിരുന്ന അമേരിക്കൻ യുവതി ലോറിയെ താൻ ഓട്ടോറിക്ഷയിൽ വീട്ടിൽ കൊണ്ട് ചെന്ന് ആക്കുകയായിരുന്നു തന്നെ അവസ്ഥ മനസ്സിലാക്കിയ അവർ തനിക്ക് ഈ വില്ല സമ്മാനിക്കുകയായിരുന്നു.ഓട്ടോറിക്ഷ ക്കാരന് വില്ല വാങ്ങിയതുമായി ബന്ധപ്പെട്ട് സംശയംതോന്നിയ സമീപവാസികള്‍ ആണ് ഇൻകംടാക്സ് ഡിപ്പാർട്ട്മെൻറ് വിവരമറിയിച്ചത്അ.
അതേസമയം ബിൽഡറുമായി ഉണ്ടായ ചില പ്രശ്നങ്ങളാണ് തനിക്കെതിരെ പരാതി ഉയരാൻ കാരണമെന്ന് സുബ്രഹ്മണ്യ പറയുന്നു തെറ്റായ നടപടികൾക്കെതിരെ താൻ അസോസിയേഷൻ രൂപീകരിച്ച പ്രതികരിക്കാൻ ശ്രമിച്ചിരുന്നു ഇതുമൂലം ബിൽഡർക്ക് തന്നോട് ദേഷ്യം തോന്നുകയും പരാതി നൽകുകയായിരുന്നു എന്നാണ് സുബ്രഹ്മണ്യ വാദം.
സുബ്രഹ്മണ്യ കേസെടുത്തിട്ടില്ലെന്നും ഒന്നും എന്നും ബിനാമി ഭൂമിയിടപാട് സംബന്ധിച്ച നോട്ടീസ് അയച്ചിരുന്നു ആദായനികുതി ഉദ്യോഗസ്ഥർ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.