മൾട്ടി ആക്സിൽ സ്ലീപ്പർ ബസുകൾ നിരത്തിലിറക്കുന്ന രാജ്യത്തെ ആദ്യ ട്രാൻസ്പോർട്ട് കോർപറേഷനായി കർണാടക ആർ.ടി.സി;മൂന്നാറിലേക്ക് സ്ലീപ്പർ സർവ്വീസുകൾ പ്രഖ്യാപിച്ചു.

ബെംഗളൂരു : 225 ൽ അധികം ചെറുതും വലുതുമായ പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള കർണാടക ആർ ടി സി മറ്റൊരു നാഴികക്കല്ലു കൂടി പിന്നിടുകയാണ്.മൾട്ടി ആക്സിൽ സ്ലീപ്പർ ബസുകൾ നിരത്തിലിറക്കുന്ന രാജ്യത്തെ ആദ്യ ട്രാൻസ്പോർട്ട് കോർപറേഷനായി കർണാടക ആർ.ടി.സി.

http://bangalorevartha.in/archives/30280

 

അംബാരി ഡ്രീംസ് ക്ലാസ് എന്ന് പേരിട്ടിരിക്കുന്ന ഈ സർവ്വീസ് നഗരത്തിൽ നിന്ന് സെക്കന്ദരാബാദ്, പൂണെ, വിജയവാഡ എന്നിവിടങ്ങളിലേക്ക് സർവ്വീസ് നടത്തും. മൾട്ടി ആക്സിൽ ആയതിനാൽ മറ്റ് സ്ലീപ്പർ സർവ്വീസുകളെ അപേക്ഷിച്ച് കുലുക്കം അറിയാതെയുള്ള സുഖ യാത്ര ലഭിക്കുന്നു.

  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം

അതേ സമയം മൂന്നാർ -ബെംഗളൂരു റൂട്ടിൽ കർണാടക ആർ ടി സി പുതിയ സ്ലീപ്പർ സർവ്വീസ് ആരംഭിച്ചു.ഈ റൂട്ടിൽ അംബാരി ഡ്രീംസ് ക്ലാസ് ബസുകൾ ഉപയോഗിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ട് ഉള്ളതിനാൽ നോൺ എ സി ബസ് ആണ് സർവീസ് നടത്തുന്നത്.

രാത്രി 9 ന് ശാന്തി നഗറിൽ നിപുറപ്പെടുന്ന ബസ് കോയമ്പത്തൂർ, പൊള്ളാച്ചി, ഉദുമൽപേട്ട് വഴി രാവിലെ 10ന് മൂന്നാറിലെത്തും.വൈകീട്ട് 5ന് ഉള്ള മടക്ക ബസ് അടുത്ത ദിവസം 6:30ന് നഗരത്തിലെത്തും.

  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  350 കി.മീ വേഗത, 34 കിലോമീറ്റർ തുരങ്കപ്പാത, 7 സ്റ്റേഷനുകള്‍; ബെംഗളൂരു - ചെന്നൈ അതിവേഗ ഹൈ സ്പീഡ് ട്രെയിൻ വരുന്നു; രൂപ ​രേഖ തയ്യാർ
[masterslider id="10"]

Related posts