മൈസൂരുവിൽ ജെ.ഡി.എസ് പ്രവർത്തകർ ബി.ജെ.പിക്ക് വോട്ട് ചെയ്തിട്ടുണ്ടാകും:ദൾ മന്ത്രി ജി.ടി.ദേവഗൗഡ;സഖ്യ സർക്കാറിന്റെ തമ്മിലടി മറനീക്കി പുറത്തു വന്നു.

ബെംഗളൂരു : മൈസൂരുവിലെ ഒരു നിയമസഭാ മണ്ഡലത്തിൽ ജെ.ഡി.എസ് പ്രവർത്തകർ ബിജെപിക്ക് വോട്ട് ചെയ്തിട്ടുണ്ടാവാം എന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ജി.ടി.ദേവഗൗഡയുടെ പ്രസ്താവന കർണാടക രാഷ്ട്രീയത്തിൽ ചെറു ഭൂകമ്പങ്ങൾ തീർക്കുന്നു.

ദേവഗൗഡ അടക്കമുള്ള വരെ വിശ്വസിച്ച് പ്രചരണം ഏർപ്പിച്ചതിന് ശേഷം അവരുടെ മനസ്സിൽ ഈ തരത്തിൽ ഉള്ള ചിന്തകളായിരുന്നു എന്നത് നിർഭാഗ്യകരമാണെന്ന് കെ പി സി സി പ്രസിഡൻറ് ഗുണ്ടുറാവു പറഞ്ഞു. ഒരു സഖ്യ സർക്കാറിൽ പ്രവർത്തിക്കുമ്പോൾ ഇത്തരം പ്രസ്താവനകൾ ശരിയല്ല എന്ന് അദ്ദേഹം പറഞ്ഞു.

  ബെംഗളൂരുവിൽ തെരുവ് നായയെ വടിവാൾ ഉപയോഗിച്ച് ആക്രമിച്ചു! ഭയാനകമായ സിസിടിവി ദൃശ്യം കാണാം

ദൾ അണികൾ മാത്രമല്ല കോൺഗ്രസ് പ്രവർത്തകരും തങ്ങൾക്ക് മണ്ഡ്യ അടക്കമുള്ള മണ്ഡലങ്ങളിൽ വോട്ടു ചെയ്തിട്ടുണ്ടെന്ന് ബിജെപി നേതാവ് ആർ അശോക വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ മൃതദേഹം സംസ്‌കരിക്കാതെ ഇറാന്‍; സത്യമോ? കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us