മൈസൂരുവിൽ ജെ.ഡി.എസ് പ്രവർത്തകർ ബി.ജെ.പിക്ക് വോട്ട് ചെയ്തിട്ടുണ്ടാകും:ദൾ മന്ത്രി ജി.ടി.ദേവഗൗഡ;സഖ്യ സർക്കാറിന്റെ തമ്മിലടി മറനീക്കി പുറത്തു വന്നു.

ബെംഗളൂരു : മൈസൂരുവിലെ ഒരു നിയമസഭാ മണ്ഡലത്തിൽ ജെ.ഡി.എസ് പ്രവർത്തകർ ബിജെപിക്ക് വോട്ട് ചെയ്തിട്ടുണ്ടാവാം എന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ജി.ടി.ദേവഗൗഡയുടെ പ്രസ്താവന കർണാടക രാഷ്ട്രീയത്തിൽ ചെറു ഭൂകമ്പങ്ങൾ തീർക്കുന്നു. ദേവഗൗഡ അടക്കമുള്ള വരെ വിശ്വസിച്ച് പ്രചരണം ഏർപ്പിച്ചതിന് ശേഷം അവരുടെ മനസ്സിൽ ഈ തരത്തിൽ ഉള്ള ചിന്തകളായിരുന്നു എന്നത് നിർഭാഗ്യകരമാണെന്ന് കെ പി സി സി പ്രസിഡൻറ് ഗുണ്ടുറാവു പറഞ്ഞു. ഒരു സഖ്യ സർക്കാറിൽ പ്രവർത്തിക്കുമ്പോൾ ഇത്തരം പ്രസ്താവനകൾ ശരിയല്ല എന്ന് അദ്ദേഹം പറഞ്ഞു. ദൾ അണികൾ മാത്രമല്ല കോൺഗ്രസ് പ്രവർത്തകരും തങ്ങൾക്ക്…

Read More

വേമ്പനാട്ടു കായലിൽ നവ്യാനുഭവത്തിന്റെ അലകളുയർത്തി ബെംഗളൂരു ഫാഷൻ ഫ്ലെയിംസ് അണിയിച്ചൊരുക്കിയ”ഒഴുകുന്ന”ഫാഷൻ ഷോ.

ആലപ്പുഴ: വേമ്പനാട്ടു കായലിന്റെ ഓളപ്പരപ്പുകളിൽ ഒരു നവ്യാനുഭവമായി മാറുകയായിരുന്നു ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാഷൻ ഫ്ലെയിംസ് നടത്തിയ ഫാഷൻ ഷോ. 2019 ൽ രൂപീകൃതമായ ഫാഷൻ ഫ്ലയിംസിന്റ രണ്ടാമത്തെ ഫാഷൻ ഷോ ആണ് ഇത്. വേമ്പനാട്ടു കായലിൽ പള്ളാത്തുരുത്തിയിൽ നിന്നുള്ള യാത്രക്കിടയിൽ ഒരു വഞ്ചി വീട്ടിൽ ആണ് വ്യത്യസ്തമായ ഈ ഷോ അരങ്ങേറിയത്, ഇത്തരത്തിലുള്ള ഷോ കേരളത്തിൽ ആദ്യമായാണ് നടക്കുന്നത് എന്ന് ഫാഷൻ ഫ്ലെയിംസ് സി.ഇ.ഒ ജിൻസി മാത്യു അറിയിച്ചു.   ഫാഷൻ ഡിസൈനർ മുംതാസ് ഖാനും ജിൻസി മാത്യുവും ഭദ്രദീപം കൊളുത്തി പരിപാടി…

Read More

മദ്യലഹരിയില്‍ സിനിമസ്റ്റൈലിൽ കാട്ടാനയെ ചുംബിക്കാന്‍ ശ്രമിച്ച യുവാവ് ആശുപത്രിയിൽ!!!

ബെംഗളൂരു: മദ്യലഹരിയില്‍ സിനിമസ്റ്റൈലിൽ കാട്ടാനയെ ചുംബിക്കാന്‍ ശ്രമിച്ച യുവാവ് ആശുപത്രിയിൽ!!! കഴിഞ ദിവസം  ഡോടിയിൽ കാടിറങ്ങിയ ആറ് കാട്ടാനകളെ തുരത്തുന്നതിനുള്ള ശ്രമങ്ങള്‍ ഫോറസ്റ്റ് ജീവനക്കാര്‍ നടത്തുതത്തിനിടെയാണ് സംഭവം. കാട്ടാനകളെ തുരത്തുന്നതിനിടെ രാജു എന്നൊരാൾ മദ്യലഹരിയിൽ ഫോറസ്റ്റ് ജീവനക്കാരുടെ കൂടെ കൂടുകയായിരുന്നു. ഒപ്പം വരരുതെന്ന് ജീവനക്കാര്‍ താക്കീത് നല്‍കിയിട്ടും രാജു കേട്ടില്ല. നിരവധി പേര്‍ ആനകളെ ഓടിക്കുന്നത് കാണാന്‍ ചുറ്റും കൂടുകയും ചെയ്തിരുന്നു. എന്നാല്‍ ജനങ്ങളുടെ ബഹളം കേട്ട് പ്രകോപിതരായ ആനകള്‍ ഇവര്‍ക്ക് നേരെ പാഞ്ഞു. അതോടെ ജനം ചിതറിയോടി. രംഗം ശാന്തമായ ശേഷമാണ് രാജു കൂടെയില്ലത്ത കാര്യം…

Read More

‘ചിത്രവിപഞ്ചികയുടെ നിത്യകാമുകൻ’…ഹൃദ്യാനുഭവമായി സർഗധാര സാംസ്‌കാരികസമിതിയുടെ വയലാര്‍ അനുസ്മരണ പരിപാടി.

ബെംഗളൂരു : ആദ്ധ്യാത്മിക മനസ്സുള്ള യുക്തിവാദിയും വിപ്ലവകാരിയുമായ കവിയായിരുന്നു വയലാർ രാമവർമ്മ.അദ്ദേഹത്തിന്റെ ചലച്ചിത്രഗാനരചനകൾ മലയാളികൾ ഹൃദയത്തിലേറ്റി തലമുറകളായി കൊണ്ടുനടക്കുന്നു .വയലാറെഴുതി ദേവരാജൻ മാഷ് ഈണം നൽകി യേശുദാസ്‌ ആലപിച്ച ശ്രുതി മധുര ഗാനങ്ങൾ മലയാളിസമൂഹത്തെ വളരെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട് . മലയാള സിനിമാഗാനവിഭാഗത്തിന്റെ സുവർണ്ണ കാലമായിരുന്നു അത് .അതുപോലൊരു ത്രിമൂർത്തിസംഗമം ഇനി സംഭവിക്കാൻ യുഗങ്ങളോളം കാത്തിരിക്കേണ്ടിവരും ….സർഗധാര സാംസ്‌കാരികസമിതി വിലയിരുത്തി . വയലാർ അനുസ്മരണത്തിന്റെ ഭാഗമായി സർഗധാര സംഘടിപ്പിച്ച ‘ചിത്രവിപഞ്ചികയുടെ നിത്യകാമുകൻ ‘എന്ന സംഗീതപരിപാടി ആസ്വാദകർക്ക് വ്യത്യസ്തവും അവിസ്മരണീയവുമായ അനുഭവമായി .എഴുത്തുകാരൻ സുധാകരൻ രാമന്തളി…

Read More

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ്‌ നല്‍കിയ പരാതിയില്‍ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി!!

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ്‌ നല്‍കിയ പരാതിയില്‍ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി. പെരുമാറ്റ ചട്ടലംഘനത്തില്‍ തിങ്കളാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്കുമേതിരെയുള്ള പരാതികളില്‍ തിങ്കളാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. ഇരുവര്‍ക്കുമെതിരെയുള്ള 9 പരാതികളിലാണ്‌ തീരുമാനം കൈക്കൊള്ളേണ്ടത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന്‍റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്കുമെതിരെ സമര്‍പ്പിക്കപ്പെട്ട പരാതികളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് കോണ്‍ഗ്രസ്‌ സമര്‍പ്പിച്ച ഹര്‍ജി പരിഗനിക്കവേ ആണ് സുപ്രീംകോടതിയുടെ ഈ വിമര്‍ശനം. തിരഞ്ഞെടുപ്പ് കമ്മീഷന്‍…

Read More

11 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം റിമിടോമിയും ഭര്‍ത്താവും വഴിപിരിയുന്നു;പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചന ഹർജി നൽകി;ആരാധകര്‍ ഞെട്ടലില്‍!

കൊച്ചി: പ്രശസ്ത ഗായികയും ടെലിവിഷൻ താരവുമായ റിമി ടോമി വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന വാർത്തയാണ് ആരാധകരെ ഞെട്ടിക്കുന്നത്.ചെറുപ്പം മുതൽ സംഗീതരംഗത്ത് സജീവമായ റിമി ടോമി മീശമാധവൻ എന്ന ചിത്രത്തിൽ ചിങ്ങമാസം വന്നുചേർന്നാൽ എന്ന പാട്ട് പാടിയാണ് മലയാളസിനിമയിൽ ഇടംനേടിയത്. പിന്നീട് നിരവധി ടെലിവിഷൻ പരിപാടികളും അവതരിപ്പിച്ച് താരം ശ്രദ്ധ നേടി. തുടർന്ന് ഏഴോളം ചിത്രങ്ങളിലും റിമി വേഷമിട്ടു. 2008ലാണ് റോയ്‌സ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം നടന്നത്. പരസ്പരം ഏറെ സ്നേഹിക്കുന്ന ദമ്പതികളായി മറ്റുള്ളവർ കരുതിയിരുന്ന ഇവർ എന്നാൽ വേർപിരിയുന്നു എന്ന വാർത്തയാണ് ഇപ്പോൾ എത്തുന്നത്. എറണാകുളം…

Read More

പരാജയം ഉറപ്പിച്ച പോലെ പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌?

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം ജനങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആഗ്രഹിച്ചത് തന്നെയാകണമെന്ന്  നിര്‍ബന്ധമില്ലെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ ജയപരാജയങ്ങളുടെ കണക്കുകൂട്ടലുകള്‍ക്ക് വലിയ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. ഇത്രയും വൈകാരികമായ ഒരു തെരഞ്ഞെടുപ്പനുഭവം ഇതാദ്യമാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. മുറിവേറ്റ ഒരു ജനതയുടെ വികാര വിസ്ഫോടനങ്ങളാണ് താന്‍ പത്തനംതിട്ടയില്‍ കണ്ടത്. ക്യാമറകളില്ലായിരുന്നെങ്കില്‍ പല യോഗങ്ങളിലും താന്‍ പൊട്ടിക്കരഞ്ഞുപോകുമായിരുന്നു. വിജയങ്ങളില്‍ അമിതാവേശമോ പരാജയങ്ങളില്‍ നിരാശയോ പൊതുപ്രവര്‍ത്തകര്‍ക്ക് ഉണ്ടായിക്കൂടാ എന്ന ഉത്തമബോധ്യമാണ് തന്നെ നയിക്കുന്നതെന്നും കെ.സുരേന്ദ്രന്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം താഴെ: ജയാപജയങ്ങളുടെ കണക്കുകൂട്ടലുകൾക്ക് വലിയ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. യഥാർത്ഥത്തിൽ…

Read More

സംസ്ഥാനം കടുത്ത വരള്‍ച്ചയില്‍;ഋഷ്യശൃംഗ യാഗത്തിനൊരുങ്ങി മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി;വിമർശനവുമായി കർഷക സംഘടനകളും ബിജെപിയും!

ബെംഗളൂരു : കർണാടകത്തിൽ വരൾച്ചയെ നേരിടാൻ ഋഷ്യശൃംഗ യാഗത്തിനൊരുങ്ങി മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. കാലവർഷം ദുർബലമായിരിക്കുമെന്ന ജ്യോതിഷ പ്രവചനത്തെ തുടർന്നാണ് ശൃംഗേരി മഠത്തിൽ പൂജ നടത്താനുളള കുമാരസ്വാമിയുടെ തീരുമാനം. വിമർശനവുമായി കർഷക സംഘടനകളും ബിജെപിയും രംഗത്തെത്തി.കടുത്ത വിശ്വാസിയാണ് എച്ച് ഡി കുമാരസ്വാമി. മുഖ്യമന്ത്രി പദം ഏറ്റെടുക്കുന്നതായാലും മകനെ സ്ഥാനാർത്ഥിയാക്കുന്നതായാലും ജ്യോതിഷികളും പൂജാരിമാരും പറയാതെ, പൂജകളും യാഗങ്ങളും നടത്താതെ കുമാരസ്വാമി തീരുമാനമെടുക്കില്ല. എന്നാലിപ്പോൾ സംസ്ഥാനം വരൾച്ചയിൽ വലയുമ്പോഴും യാഗത്തിനൊരുങ്ങുന്ന മുഖ്യമന്ത്രി വിമർശനം ക്ഷണിച്ചുവരുത്തുകയാണ്.കർണാടകത്തിൽ 26 ജില്ലകളിലായി 2150 ഗ്രാമങ്ങൾ വരൾച്ചാ ബാധിതമാണ്. കുടിവെളളത്തിന് പോലും പെടാപ്പാട്.…

Read More

ഇൻഡിഗോ എയർലൈൻ കമ്പനിയുടെ പേരിൽ തട്ടിപ്പ്;കുറഞ്ഞ വിലക്ക് ടിക്കറ്റ് നൽകാം എന്ന വ്യാജവാഗ്ദാനത്തിൽ വീണ നിരവധി പേരുടെ പണം നഷ്ടമായി;ഗൂഗിളിൽ പോലും തിരഞ്ഞാൽ ലഭിക്കുന്നത് തട്ടിപ്പുകാരുടെ നമ്പറും വ്യജഓഫീസ് അഡ്രസും.

ബെംഗളൂരു : തട്ടിപ്പ് ഇത്രയും വിദഗ്ദമായി ചെയ്യാം എന്ന് തെളിയിക്കുകയാണ് ഇപ്പോൾ ഇൻഡിഗോ വിമാനക്കമ്പനിയുടെ പേരിൽ നടക്കുന്ന തട്ടിപ്പ്. നമ്മൾ എല്ലാം വിശ്വസിച്ച് തിരയുന്ന ഗൂഗിൾ തന്നെ നമുക്ക് തരുന്നത് വ്യാജൻമാരുടെ നമ്പർ ആണ്, വിദഗ്ദമായി എസ്.ഇ.ഒ (സേർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ) നടത്തിയതിനാൽ, നിങ്ങൾ “Indigo Airlines Bengaluru” എന്ന് ഗൂഗിളിൽ സെർച്ച് ചെയ്യുമ്പോൾ വിൽസൻ ഗാർഡനിലുള്ള ഒരു ഓഫീസ് അഡ്രസും ഒരു ഫോൺ നമ്പറും ലഭിക്കും. എന്നാൽ ഈ നമ്പറിൽ ബന്ധപ്പെട്ടാൽ ഹിന്ദിയിൽ മാത്രം സംസാരിക്കുന്ന യുവാവ് കുറഞ്ഞ വിലക്ക് ഇൻഡിഗോ ടിക്കറ്റ്…

Read More

സ്കൂൾ ബസ് ഫീസിൽ ഭീമമായ വർദ്ധന;30% വർദ്ധിപ്പിച്ച നിരക്കിനെതിരെ പ്രതിഷേധിച്ച് രക്ഷിതാക്കൾ.

ബെംഗളൂരു : നഗരത്തിലെ സ്വകാര്യ മാനേജ്മെന്റ് സ്കൂളുകളിലെ ബസ് ഫീസ് ഭീമമായി വർദ്ധിപ്പിച്ചതായി പരാതി.സ്കൂളിൽ നിന്ന് 5 കിലോമീറ്റർ ദൂരത്തേക്ക് മുന്പ് ഈടാക്കിയിരുന്ന ശരാശരി നിരക്കായ 1000 രൂപയിൽ നിന്ന് ഒറ്റയടിക്ക് 1300 രൂപയായി ഉയർത്തി. 30% വർദ്ധന. ഡ്രൈവറുടെയും കൂടെ വരുന്ന സ്റ്റാഫിന്റെയും വേതനം വർദ്ധിപ്പിച്ചതാണ് നിരക്ക് വർദ്ധനക്ക് കാരണമെന്ന് സ്കൂൾ അധികൃതർ പറയുന്നുണ്ടെങ്കിലും രക്ഷിതാക്കൾ നല്ലൊരു ശതമാനവും ഈ വിഷയത്തിൽ സംതൃപ്തരല്ല. പ്രതിഷേധിക്കാനും നിയമ നടപടിയിലേക്ക് നീങ്ങുവാനും അവർ തീരുമാനിച്ച് മുന്നോട്ട് പോകുന്നുണ്ട്. സ്കൂളുകളിലെ വാഹന ഫീസിനെ സംബന്ധിച്ച് സർക്കാർ ഒരു…

Read More
Click Here to Follow Us