തൊഴിൽ രഹിതർ ഏറ്റവും കുറവ് “നമ്മ കർണാടകയിൽ” ഏറ്റവും കൂടുതൽ ത്രിപുരയിൽ!

ബെംഗളൂരു : കേന്ദ്ര നൈപുണ്യശേഷി മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം ഏറ്റവും കുറവ് തൊഴിൽ രഹിതരുള്ളത് കർണാടകയിൽ. 2019 ജനുവരിയിൽ ഉള്ള കണക്ക് പ്രകാരം 344292 പേരാണ് കർണാടയിൽ തൊഴിൽ രഹിതരായിട്ടുള്ളത്. ത്രിപുരയിലാണ് ഏറ്റവും കൂടിയ ശതമാനം തൊഴിൽ രഹിതർ ഉള്ളത് 22.9%.

Read More

വയോധിക മറന്നുവെച്ച പാസ്പോർട്ട് കണ്ടെത്താൻ വിമാനം വൈകിപ്പിച്ച് എയര്‍ ഇന്ത്യ!!

യാത്രക്കാർ വിമാനങ്ങൾ പുറപ്പെടാൻ വൈകുന്നതിനെ ചൊല്ലി പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് പുതുമയുള്ള കാര്യമല്ല. എന്നാൽ ഇക്കഴിഞ്ഞ ദിവസം എയർ ഇന്ത്യയുടെ ഡൽഹി-മുംബൈ വിമാനം വൈകിയപ്പോൾ യാത്രക്കാർ അൽപം പോലും ദേഷ്യം പ്രകടിപ്പിച്ചില്ല. പകരം വിമാനജീവനക്കാരെ അഭിനന്ദിക്കുകയാണ് ചെയ്തത്. കാരണം എന്താണെന്നോ, വയോധികയായ ഒരു യാത്രക്കാരി തന്റെ പാസ്പോർട്ട് സൂക്ഷിച്ചിരുന്ന ബാഗ് സുരക്ഷാ പരിശോധനയ്ക്കടെ മറന്നുവെച്ചിരുന്നു. വിമാനം പറന്നുയരാൻ സജ്ജമായപ്പോഴാണ് ഇക്കാര്യം യാത്രക്കാരി ഓർമിച്ചത്. തുടർന്ന് വിമാനജീവനക്കാർ പാസ്പോർട്ട് ബാഗിനു വേണ്ടി തിരച്ചിൽ ആരംഭിച്ചു. ഒടുവിൽ ബാഗ് കണ്ടെത്തി യാത്രക്കാരിക്കു നൽകുകയും ചെയ്തു. മാർച്ച് 31ന് പുലർച്ചെ ഡൽഹിയിൽനിന്ന് മുംബൈയിലേക്കുള്ള…

Read More

വാട്‌സാപ് സന്ദേശങ്ങളിലെ വിശ്വാസ്യത പരിശോധിക്കാന്‍ പുതിയ സംവിധാനം!!!

വാട്‌സാപ് വഴി പ്രചരിക്കുന്ന വാര്‍ത്തകളിലെ വിവരം ശരിയാണോ എന്നു പരിശോധിക്കാന്‍ പുതിയ സംവിധാനം. സന്ദേശങ്ങളിലെ വിവരങ്ങളുടെ വിശ്വാസ്യത പരിശോധിക്കാനുള്ള സംവിധാനവുമായി വാട്‌സാപ്പ് രംഗത്ത്. പൊതുതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വ്യാജവാർത്തകൾ പ്രചരിക്കുന്നത് തടയാനായി ചൊവ്വാഴ്ച അവതരിപ്പിച്ച സംവിധാനത്തിന്റെ പേര് ‘ചെക്ക്‌പോയന്റ് ടിപ്‌ലൈൻ’ എന്നാണ്. വ്യക്തികൾക്ക് ലഭിച്ച സന്ദേശം 9643000888 എന്ന നമ്പറിലേക്ക് ഫോർവേഡ് ചെയ്ത് വിശ്വാസ്യത പരിശോധിക്കാം. സന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ അയക്കാം. മലയാളം, ഹിന്ദി, തെലുഗു, ബംഗാളി, ഇംഗ്ലീഷ് എന്നീ ഭാഷകളിലുള്ള ഉള്ളടക്കങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രോട്ടോ എന്ന സ്റ്റാർട്ടപ്പാണ് വിവരങ്ങൾ പരിശോധിക്കുന്നത്. വ്യക്തികൾ അയക്കുന്ന…

Read More

തേജസ്വിനി അനന്തകുമാറിനെ ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിച്ചു.

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സൗത്തിൽ സീറ്റ് നിഷേധിച്ച തേജസ്വിനി അനന്തകുമാറിനെ ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിച്ചു. സീറ്റ് നിഷേധിച്ചതിൽ പ്രവർത്തകർക്കുള്ള അമർഷത്തെ മറികടക്കാനാണ് കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം. ബി.ജെ.പി. അധ്യക്ഷൻ അമിത് ഷാ മണ്ഡലത്തിൽ റോഡ്ഷോയ്ക്ക് എത്തുന്നതിനുമുമ്പായാണ് തീരുമാനം. യുവമോർച്ച ജനറൽ സെക്രട്ടറി തേജസ്വി സൂര്യയാണ് സൗത്തിലെ സ്ഥാനാർഥി. തേജസ്വിനി അനന്തകുമാറിന് പാർട്ടിയിൽ സ്ഥാനങ്ങളൊന്നുമുണ്ടായിരുന്നില്ല. ബെംഗളൂരു സൗത്തിൽനിന്ന്‌ തുടർച്ചയായി ആറുതവണ വിജയിച്ച അന്തരിച്ച ബി.ജെ.പി. നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന എച്ച്.എൻ. അനന്തകുമാറിന്റെ ഭാര്യയാണ് തേജസ്വിനി.

Read More

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും; നാളെ പത്രിക സമർപ്പിക്കും.

കോഴിക്കോട്: വയനാട് ലോക്സഭാ സീറ്റിലേക്ക് മത്സരിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാത്രി കോഴിക്കോടെത്തുന്ന രാഹുൽ നാളെ രാവിലെ ഹെലികോപ്റ്റർ മാർഗ്ഗമാണ് വയനാട്ടിലേക്ക് പോവുക. നാളെയാണ് വയനാട് ലോക്സഭാ മണ്ഡലത്തിലേക്കുള്ള നാമനിര്‍ദ്ദേശ പത്രികാ രാഹുല്‍ ഗാന്ധി സമര്‍പ്പിക്കുന്നത്. രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധിയും ഉണ്ടാകും. രാത്രി എട്ടു മണിയോടെ കരിപ്പൂരില്‍ വിമാനം ഇറങ്ങും. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ തങ്ങിയതിന് ശേഷം നാളെ രാവിലെ 9 മണിയോടെ വയനാട്ടിലേക്ക് പോകും. രാഹുലുമായി മണ്ഡലത്തിലെ യു.ഡി.എഫ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. കല്‍പ്പറ്റയില്‍ കൂറ്റന്‍ റോഡ് ഷോ നടത്തിയാവും…

Read More

ഇത്തവണ വോട്ട് ചെയ്യാതെ വിനോദയാത്രയ്ക്ക് പോകാമെന്ന് വിചാരിക്കേണ്ട; ഹോട്ടൽ ബുക്കിങ് നിറുത്തിവച്ചു!!

ബെംഗളൂരു: തിരഞ്ഞെടുപ്പു ദിവസങ്ങൾ സംസ്ഥാനത്ത് അവധിയായതിനാൽ ബെംഗളൂരുവിൽ ഐ.ടി. രംഗത്ത് ജോലി ചെയ്യുന്നവർ വോട്ടു ചെയ്യാതെ വിനോദയാത്ര പോകുന്നത് പതിവാണ്. വോട്ടിങ് ശതമാനം ഉയർത്താൻ പുതിയ മാർഗങ്ങൾ തേടുകയാണ് പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളുള്ള ജില്ലാ ഭരണകൂടങ്ങൾ. അതിനാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാതെ വിനോദയാത്രപോയി ഹോട്ടലിൽ മുറി ബുക്ക് ചെയ്യാമെന്ന് ആരും വിചാരിക്കേണ്ട. എപ്രിൽ 18-നും 23-നും തിരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലങ്ങളിലെ വോട്ടർമാർക്ക് റിസോർട്ടുകളിലും ഹോംസ്റ്റേകളിലും ഹോട്ടലുകളിലും മുറി കൊടുക്കരുതെന്ന് ശിവമൊഗ ഡെപ്യൂട്ടി കമ്മിഷണർ കെ.എ. ദയാനന്ദ പറഞ്ഞു. ബെംഗളൂരുവിലെയും ശിവമൊഗയിലേയും എല്ലാ ടൂർ ഓപ്പറേറ്റർമാർക്കും റിസോർട്ട്, ഹോട്ടൽ,…

Read More

നികുതിയടച്ചില്ല;ബെംഗളൂരുവിലേക്കടക്കം സർവ്വീസ് നടത്തുന്ന കെ.എസ്.ആർ.ടി.സിയുടെ 3 സ്കാനിയ ബസുകൾ പിടിച്ചെടുത്തു.

തിരുവനന്തപുരം : നികുതി അടക്കാത്തതിനെ തുടർന്ന് കേരള.എസ്.ആർ.ടിസിയുടെ ബെംഗളൂരുവിലേക്ക് സർവ്വീസ് നടത്തുന്നതടക്കം 3 സ്കാനിയ ബസുകൾ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിൽ നിന്ന് വാടകക്ക് എടുത്തതാണ് ഈ ബസുകൾ. ഇത്തരത്തിൽ 10 ബസുകൾ സർവ്വീസിലുണ്ട്. ഓരോ ബസുകളും ഒന്നര ലക്ഷം രൂപയോളം നികുതി നൽകാനുണ്ട്. ബെംഗളൂരുവിലേക്ക് സർവീസ് നടത്തുകയായിരുന്ന ഒരു സ്കാനിയ ബസ് കഴിഞ്ഞ ദിവസം അപകടത്തിൽ പെട്ടതോടെയാണ് നികുതി വിവരങ്ങൾ പരിശോധിച്ചത്. വൈകുന്നേരം 3.15 നും, 05:00 മണിക്കും ബെംഗളൂരുവിലേക്കും 4 മണിക്ക് മുകാബികയിലേക്കും യാത്ര പോകേണ്ട…

Read More

ടൊവിനോയുടെ ആക്ഷന്‍ ചിത്രം ‘കല്‍ക്കി’യുടെ ടീസര്‍ പുറത്ത്.

സംയുക്ത മേനോനും ടൊവിനോ തോമസും മുഖ്യകഥാപാത്രങ്ങളായെത്തുന്ന ആക്ഷന്‍ ചിത്രം കല്‍ക്കിയുടെ ടീസര്‍ പുറത്ത്. നവാഗത സംവിധായകനായ പ്രവീണ്‍ പ്രഭാറാം ആണ് ചിത്രം ഒരുക്കുന്നത്. തീവണ്ടിക്കു ശേഷം സംയുക്തയും ടൊവീനോയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിലെ ഒരു സംഘട്ടന രംഗമാണ് ടീസര്‍ മുഴുനീളം. ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് ടൊവീനോ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പൃഥ്വിരാജ് നായക കഥാപാത്രത്തെ അവതരിപ്പിച്ച എസ്ര എന്ന ചിത്രത്തിനു ശേഷം ആദ്യമായാണ് ടൊവിനോ പൊലീസ് വേഷത്തില്‍ എത്തുന്നത്.

Read More

ബി.ജെ.പി വിട്ട മുന്‍ മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു!!

ബെംഗളൂരു: ബി.ജെ.പി വിട്ട മുന്‍ മന്ത്രി കെ.ബി ശാനപ്പ കോണ്‍ഗ്രസില്‍ ചേര്‍ന്നു!! അദ്ദേഹം ഏതാനും ദിവസങ്ങൾക്കു മുൻപാണ് ബി.ജെ.പി. വിട്ടത്. കേന്ദ്ര, സംസ്ഥാന ബി.ജെ.പി നേതൃത്വങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് അദ്ദേഹം നടത്തിയത്. പാര്‍ട്ടിയില്‍ പാര്‍ശ്വവാത്കരിക്കപ്പെട്ടത്തിലെ അസന്തുഷ്ടി കോണ്‍ഗ്രസില്‍ ചേര്‍ന്ന ശേഷം നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പ്രകടിപ്പിച്ചു. മുന്‍ കമ്മ്യൂണിസ്റ്റ് നേതാവായ ശാനപ്പ 2004 ലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ജെ.എച്ച് പട്ടേല്‍ ക്യാബിനറ്റില്‍ അദ്ദേഹം എക്സൈസ് മന്ത്രിയായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ സാന്നിധ്യത്തിൽ കല്‍ബുര്‍ഗി റൂറല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ വച്ച് അദ്ദേഹം…

Read More

പഞ്ചാബിന് നാടകീയ ജയം!! അനായാസ ജയം കൈവിട്ട് ഡൽഹി.

മൊഹാലി: അവസാന നിമിഷങ്ങളിലെ കൂട്ടത്തകർച്ചയിലൂടെ കിങ്സ് ഇലവൻ പഞ്ചാബിനെതിരേ വിജയം കൈവിട്ട് ഡൽഹി ക്യാപ്പിറ്റൽസ്. ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ അനായാസം ജയിക്കാമായിരുന്ന മല്‍സരത്തില്‍ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് തോല്‍വി ചോദിച്ചുവാങ്ങി. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ ഒമ്പതു വിക്കറ്റിന് 166 റണ്‍സാണ് നേടിയത്. 167 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 19.2 ഓവറിൽ 152 റൺസിന് പുറത്തായി. ഹാട്രിക്കുള്‍പ്പെടെ നാലു വിക്കറ്റെടുത്ത ഇംഗ്ലീഷ് യുവതാരം സാം കറെന്റെ മാസ്മരിക പ്രകടനമാണ് പഞ്ചാബിന് 14 റണ്‍സിന്റെ നാടകീയ ജയം സമ്മാനിച്ചത്.…

Read More