ബി.ജെ.പി വിട്ട മുന്‍ മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു!!

ബെംഗളൂരു: ബി.ജെ.പി വിട്ട മുന്‍ മന്ത്രി കെ.ബി ശാനപ്പ കോണ്‍ഗ്രസില്‍ ചേര്‍ന്നു!! അദ്ദേഹം ഏതാനും ദിവസങ്ങൾക്കു മുൻപാണ് ബി.ജെ.പി. വിട്ടത്. കേന്ദ്ര, സംസ്ഥാന ബി.ജെ.പി നേതൃത്വങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് അദ്ദേഹം നടത്തിയത്. പാര്‍ട്ടിയില്‍ പാര്‍ശ്വവാത്കരിക്കപ്പെട്ടത്തിലെ അസന്തുഷ്ടി കോണ്‍ഗ്രസില്‍ ചേര്‍ന്ന ശേഷം നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പ്രകടിപ്പിച്ചു.

  വാഹനമോടിക്കാൻ റോഡില്ലേ അതോ സമയമില്ലേ? രാജ്യത്ത് ഏറ്റവും കൂടുതൽ ട്രാഫിക് ബ്ലോക്കുള്ള നഗരമായി ബെംഗളൂരു മാറിയത് എങ്ങനെ?

മുന്‍ കമ്മ്യൂണിസ്റ്റ് നേതാവായ ശാനപ്പ 2004 ലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ജെ.എച്ച് പട്ടേല്‍ ക്യാബിനറ്റില്‍ അദ്ദേഹം എക്സൈസ് മന്ത്രിയായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ സാന്നിധ്യത്തിൽ കല്‍ബുര്‍ഗി റൂറല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ വച്ച് അദ്ദേഹം കോണ്‍ഗ്രസ് അംഗത്വം സ്വികരിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മിനിറ്റിൽ ഒന്നര ലക്ഷം ടിക്കറ്റുകൾ! പുത്തൻ ഫീച്ചറുകളുമായി പുതിയ ഐആർസിടിസി വെബ്സൈറ്റ് ഇനി മിന്നൽ വേഗത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts