ബെംഗളൂരു : രണ്ടാം ഘട്ടം തെരഞ്ഞെടുപ്പ് നാളെ കര്‍ണാടകയിലെ 14 മണ്ഡലങ്ങളില്‍ ആയി നടകുക്കുകയാണ്.ബി ജെ പി യും ജെ ഡി എസ് കോണ്‍ഗ്രസ് സഖ്യവും നേര്‍ക്കു നേര് ആണ് മത്സരം എന്നത് ഉറപ്പുള്ള കാര്യം ആണ്.നാളത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ ചിലരെ പരിചയപ്പെടാം.
ഒരു മുത്തച്ഛനും രണ്ടു കൊച്ചു മക്കളും
തുമുകുരുവില്‍ കോണ്‍ഗ്രസ് പിന്തുണ ഉള്ള ജെ ഡി എസ് സ്ഥാനാര്‍ഥിയാണ് ജെ ഡി എസ് ദേശീയ അധ്യക്ഷന്‍ കൂടിയായ എച് ഡി ദേവ ഗൌഡ.2014 ല്‍ ഹാസനില്‍ നിന്ന് മത്സരിച്ച് ജയിച്ച ഗൌഡ ഇപ്രാവശ്യം ഈ മണ്ഡലം തന്റെ പേരമകന് പ്രജ്വലിന് നല്‍കുകയായിരുന്നു.കര്‍ണാടക പൊതുമരാമത്ത് മന്ത്രി രേവണ്ണയുടെ മകന് ആണ് പ്രജ്വല്‍.
ദേവഗൌഡയുടെ മറ്റൊരു മകന് ആയ മുഖ്യമന്ത്രി എച് ഡി കുമാരസ്വാമിയുടെ യും ചെന്നപട്ടണ എം എല്‍ എ ശ്രീമതി അനിത കുമാരസ്വാമിയുടെയും മകന് ആയ നിഖില്‍ ഗൌഡ മത്സരിക്കുന്നത് മണ്ട്യയില്‍ ആണ്.ഇവര്‍ മൂന്ന് പേരും ജയിച്ചാല്‍ ലോകസഭയില്‍ ഇതൊരു അപൂര്‍വ സംഗമമായിമാറും.
ഒരു മുന്‍ പ്രധാനമന്ത്രി,മൂന്ന് മുന്‍ മുഖ്യമന്ത്രിമാര്‍ ഒരു കേന്ദ്രമന്ത്രി,ഒരു സംസ്ഥാനമന്ത്രി,ഒരു മന്ത്രിയുടെ സഹോദരന്
ഏകദേശം ആറു(1 June 1996 – 29 June 1996) മാസക്കാലം കോണ്‍ഗ്രസ് പിന്തുണയോടെ ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തില്‍ ഉണ്ടായിരുന്നു,പിന്നീട് ദേവഗൌഡയെമാറ്റി ഐ കെ ഗുജറാളിനെ പ്രധാനമന്ത്രി ആക്കുകയായിരുന്നു.പ്രധാനമന്ത്രി പദത്തില്‍ എത്തുന്നതിന് മുന്‍പ് അദ്ദേഹം കര്‍ണാടക മുഖ്യമന്ത്രിയായും പ്രവര്‍ത്തിച്ചു(11 December 1994 – 31 May 1996).
ചിക്ക ബല്ലപുരയില് നിന്ന് മത്സരിക്കുന്ന കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയിലി 19 November 1992 – 11 December 1994 കാലഘട്ടത്തില്‍ കര്‍ണാടകയുടെ മുഖ്യമന്ത്രി ആയിരുന്നു.പിന്നീട് മന്മോഹന് സിംഗ് മന്ത്രിസഭയില്‍ നിരവധി വകുപ്പുകള്‍ കൈകാര്യം ചെയ്തു.
ബെംഗളൂരു നോർത്ത് സിറ്റിംഗ് എം പിയായ സദാനന്ദ ഗൌഡ ഏകദേശം ഒരു വര്‍ഷക്കാലം (4 August 2011 – 12 July 2012)കര്‍ണാടക മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട് മോഡി സര്‍ക്കാരില്‍ റെയില്‍വേ മന്ത്രിയായി തുടങ്ങിയ ഗൌഡ ഇപ്പോള്‍ കേന്ദ്ര നിയമ മന്ത്രിയാണ്.
സദാനന്ദ ഗൌഡയുടെ എതിര് സ്ഥാനാര്‍ഥി കൃഷ്ണ ബൈര ഗൌഡ കുമാരസ്വാമി മന്ത്രിസഭയില്‍ അംഗമാണ് ,മുന്‍പ് സിദ്ധാരമയ്യ സര്‍ക്കാറിലും മന്ത്രിയായിരുന്നു.
ബെംഗളുരു റൂറാലിലെ സിറ്റിംഗ് എം പി ഡി കെ സുരേഷ് സംസ്ഥാന മന്ത്രി ഡി കെ ശിവകുമാറിന്റെ സഹോദരന് ആണ്.
രണ്ട് സിനിമാ താരങ്ങള്‍
താരപ്പോരട്ടം നടക്കുന്ന മണ്ട്യയില്‍ സിനിമ നടനും കുമാരസ്വാമിയുടെ മകനുമായ നിഖില്‍ ആണ് സ്ഥാനാര്‍ഥി.മൂന്ന് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
തൂവാനതുംബികളിലെ ക്ലാരയായെത്തി മലയാളി യുവത്വങ്ങളെ കീഴടക്കിയ സുമലത അംബരീഷ് ആണ് നിഖിലിന്റെ എതിര് സ്ഥാനാര്‍ഥി.കന്നഡ സിനിമ രംഗത്തെ സൂപ്പര്‍ താരമായിരുന്ന അംബരീഷിന്റെ വിധവയാണ്.കന്നഡ ,തെലുഗു,ഹിന്ദി,തമിഴ്,മലയാളം അടക്കം നൂറില്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ഹാസനില്‍ ബി ജെ പി ടിക്കെറ്റില്‍ മത്സരിക്കുന്ന എസ് മഞ്ജു കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കര്‍ണാടകയിലെ സീനിയര്‍ നേതാവ് ആയിരുന്നു മുന്‍ മന്ത്രി ആണ്,ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് ബി ജെ പിയില്‍ ചേര്‍ന്നത്.
ഉടുപ്പി-ചിക്കമഗളൂരില്‍ മത്സരിക്കുന്ന പ്രമോദ് മാധവരാജ് യഥാര്‍ത്ഥത്തില്‍ ഒരു കോണ്‍ഗ്രസ് നേതാവ് ആണ്,ജെ ഡി എസ്സിന് നല്കിയ മണ്ഡലത്തില്‍ അവര്‍ക്ക് നിര്‍ത്താന്‍ സ്ഥാനാര്‍ഥി ഇല്ലാത്തതിനാല്‍ കോണ്‍ഗ്രസ് നേതാവിനെ ജെ ഡി എസ് ചിഹ്നത്തില്‍ മത്സരിപ്പിക്കുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.