സുമലത പ്രസംഗിച്ചുകൊണ്ടിരിക്കെ ശല്യപ്പെടുത്താൻ ശ്രമിച്ചു;സുമലത അനുകൂലികളും ദൾ പ്രവർത്തകരും തമ്മിൽ പൊരിഞ്ഞ അടി.

ബെംഗളൂരു : തെരഞ്ഞെടുപ്പാകുമ്പോൾ അടിപിടിയെല്ലാം സ്വാഭാവികം, ചേരിതിരിഞ്ഞുള്ള അക്രമണങ്ങൾ പലപ്പോഴും കാണാറുള്ള കാഴ്ചയാണ്.

ജെഡിഎസിന്റെ ശക്തികേന്ദ്രമായ മണ്ഡ്യ പോലുള്ള സ്ഥലത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയായുള്ള സുമലതയുടെ പ്രചരണ പരിപാടികൾ ജെഡിഎസ് അണികൾ പലരും വികാരപരമായാണ് നേരിടുന്നത്.

കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം ദേവനഹള്ളിയിൽ സുമലത പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ ബൈക്കിലെത്തിയ ജെഡിഎസ് പ്രവർത്തകർ തുടർച്ചയായി ഹോൺ മുഴക്കുകയായിരുന്നു.

  സംസ്ഥാനത്തിന് പുതിയ രാഷ്ട്രീയ യുഗം; ഡി.കെ. ശിവകുമാർ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

പിന്നെ അവിടെ അരങ്ങേറിയത് പൊരിഞ്ഞ അടി ആയിരുന്നു.രണ്ട് വിഭാഗവും തമ്മിൽ ഏറ്റുമുട്ടി. 3 ദൾ പ്രവർത്തകർ പരിക്കേറ്റ് ആശുപത്രിയിലായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മെട്രോ റെയിൽവേയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല്; എയർപോർട്ട് ബ്ലൂ ലൈനിലെ ആദ്യ ട്രെയിൻ ബെംഗളൂരുവിലെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts