ബെംഗളൂരു : കർണാടകക്കും ആന്ധ്രക്കും തെലുങ്കാനക്കും ഇന്ന് പുതുവർഷാരംഭം.
ചൈത്രമാസത്തിന്റെ ആദ്യ ദിവസമായ ഇന്നാണ് പ്രാദേശിക കലണ്ടറുകൾ ആരംഭിക്കുന്നത്, ഉഗാദി (യുഗ-ആദി) എന്ന പേരുള്ള ഈ ദിവസത്തിലാണ്.
മാവിലകൊണ്ടും പൂവുകൾ കൊണ്ടും തോരണങ്ങൾ ഉണ്ടാക്കി വീടലങ്കരിച്ചു കൊണ്ടാണ് കന്നഡികർ ഉഗാദിയെ വരവേൽക്കുന്നത്.
കയപ്പ് വേപ്പ്, ശർക്കര അടക്കം നവരസങ്ങൾ നാവിന് നൽകുന്ന വിഭവങ്ങൾ പാചകം ചെയ്ത് കഴിക്കുന്നതോടൊപ്പം ,ഹോളിഗെ (ഒബ്ബട്ടു) എന്ന മധുര പലഹാരം ഈ ദിവസത്തെ പ്രധാന ഭക്ഷണമാണ്.
പുതുവസ്ത്രമണിഞ്ഞ് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ആശംസകൾ കൈമാറുന്നതും ഒരു പ്രധാന ആകർഷണമാണ്.
എല്ലാ വായനക്കാർക്കും ബെംഗളൂരു വാർത്തയുടെ ഉഗാദി ആശംസകൾ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.