ന്യൂഡല്‍ഹി :മകന്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ രാധാകൃഷ്ണ വിഖെ പാട്ടില്‍ ആണ് രാജിവെച്ചത്. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കയച്ച രാജിക്കത്തില്‍ ധാര്‍മികത മുന്‍നിര്‍ത്തിയാണ് രാജിയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. രാധാകൃഷ്ണ പാട്ടിലിന്റെ മകന്‍ സുജയ് വിഖെ പാട്ടില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെ രാധാകൃഷ്ണയും ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെ രാധാകൃഷ്ണയും ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇത് നിലനില്‍ക്കെയാണ് അദ്ദേഹം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. തന്റെകാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ തീരുമാനമെടുക്കട്ടെയെന്നാണ്…
Read MoreMonth: March 2019
2 വര്‍ഷമായി ലൈംഗിക പീഡനം തുടര്‍ന്നു;പത്രാധിപരെ പത്രപ്രവര്‍ത്തക തല്ലിക്കൊന്നു.
താനെ: ഇന്ത്യാ അണ്‍ബൗണ്ട് മാസിക പത്രാധിപര്‍ നിത്യാനന്ദ് പാണ്ഡേ കൊല്ലപ്പെട്ട സംഭവത്തില്‍ സ്ഥാപനത്തിലെ പത്രപ്രവര്‍ത്തകയെയും പ്രിന്റിംഗ് ജീവനക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തു. ലൈംഗികപീഡനം സഹിക്കവയ്യാതെയാണ് കൊലപാതകം നടത്തിയതെന്ന് യുവതി പോലീസിനോട് പറഞ്ഞു. 45കാരനായ നിത്യാനന്ദ് പാണ്ഡേയെ മാര്‍ച്ച് 15 മുതല്‍ കാണാതായിരുന്നു. ബന്ധുക്കള്‍ നല്കിയ പരാതിയനുസരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പാണ്ഡേയുടെ മൃതദേഹം താനെയിലെ ഭീവാണ്ടിയിലെ പുഴയോരത്ത് കണ്ടെത്തിയത്. തലയ്ക്ക് പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം. പോലീസിന്റെ അന്വേഷണത്തെത്തുടര്‍ന്ന് പ്രതി അങ്കിത മിശ്ര എന്ന 24കാരിയാണെന്ന് പോലീസ് കണ്ടെത്തി. ചോദ്യം ചെയ്യലില്‍ സതീഷ് ഉമാശങ്കര്‍ മിശ്ര…
Read Moreഗുണ്ടകളെ ഇത്രയും സ്നേഹിക്കുന്ന പോലീസിനെ വേറെ എവിടെയും കണ്ടെത്താന്‍ കഴിയുമോ? ഗുണ്ടകള്‍ക്ക് മര്യാദക്കാരായി ജീവിക്കാന്‍ അവസരം നല്‍കി പോലീസ്;മുടി നീട്ടി വളര്‍ത്തിയവര്‍ക്ക് മുടി വെട്ടാനുള്ള സൌകര്യം പോലും ഏര്‍പ്പെടുത്തി!
ബെംഗളൂരു: ഗുണ്ടകളെ ഇത്രയും സ്നേഹിക്കുന്ന പോലീസിനെ വേറെ എവിടെയും കണ്ടെത്താന്‍ കഴിയില്ല.ക്രിമിനല്‍ കുറ്റങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് നല്ല നടപ്പിന് ഉള്ള അവസരം ഒരുക്കി ബെംഗളൂരു സിറ്റി പോലീസ്.ഗുണ്ട ലിസ്റ്റില്‍ ഉള്‍പ്പെട്ട 800 പേരെ ജാലഹള്ളിയില്‍ ഉള്ള ബി ഇ എല്‍ ഗ്രൗണ്ടില്‍ വിളിച്ചുവരുത്തി പരേഡ് നടത്തുകയായിരുന്നു.തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ പരിപാടി നടന്നത്. നീട്ടിവളര്‍ത്തിയ മുടി വെട്ടിയോതുക്കാന്‍ ഉള്ള സൌകര്യവും പോലീസ് ഏര്‍പ്പെടുത്തി.ഇതിനായി മൂന്ന് മുടിവേട്ടുകരെയും സ്ഥലത്ത് ഒരുക്കി നിര്‍ത്തിയിരുന്നു.ഇവരുടെ ഫോണ്‍ നമ്പരും മേല്‍ വിലാസവും വാങ്ങി എല്ലാവരെയും പറഞ്ഞയച്ചു.കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത് എന്ന് താക്കീതും നല്‍കി.
Read Moreകൈക്കൂലി കേസിൽ ആർ.ടി.ഓ. ഡെപ്യൂട്ടി കമ്മീഷണറെ അറസ്റ്റ് ചെയ്തു!
ബെംഗളൂരു: യെല്ലഹങ്കയിൽ എയ്റോ ഇന്ത്യ ഷോയ്ക്കിടെ പാർക്കിംഗ് സ്ഥലത്ത് കത്തിപോയ കാറിന്റെ ഉടമയിൽനിന്നു കൈകൂലി ആവശ്യപ്പെട്ട ട്രാൻസ്‌പോർട്ട് ഡെപ്യൂട്ടി കമ്മീഷണർ ആർ.എം. വെർനെകർ, സഹായി ഏജന്റ് മുനാഫിനയും അഴിമതി വിരുദ്ധ ബ്യുറോ ഓഫീസ്സർമാർ അറസ്റ്റ് ചെയ്തു. രണ്ടു ടീമായിട്ടാണ് ഓഫിസർമാർ ഉടുപ്പിയിലും ദക്ഷിണ കണ്ണടയിലുമുള്ള വേർനെക്കരുടെയും ബന്ധുക്കളുടെയും വീടുകൾ റെയ്ഡ് ചെയ്തത്. 20 മണിക്കൂറിനു മേലേ നീണ്ടു നിന്ന റെയ്ഡിൽ 70.18 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. വേർനെക്കരുടെ വസ്തുവകകൾ എല്ലാം ഭാര്യയുടെയും അമ്മയുടെയും പേരുകളിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. റെയ്‌ഡിൽ പല വസ്തുക്കളുടെയും ഫ്ലാറ്റുകളുടെയും രേഖകളും സ്വർണാഭരണങ്ങളും പിടിച്ചെടുത്തു.…
Read More283 സീറ്റ് നേടി എൻ.ഡി.എ അധികാരം നിലനിർത്തുമെന്ന് സർവ്വേ
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിയതോടെ എങ്ങും പ്രവചനങ്ങളും സര്‍വ്വേഫലങ്ങളും സാധാരണമായിരിക്കുകയാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ ആരു നേടും? ഭരണം നിലനില്‍ക്കുമോ അതോ ഭരണമാറ്റം പ്രതീക്ഷിക്കാമോ? പാര്‍ട്ടികള്‍ക്ക് എത്ര സീറ്റുകള്‍ വീതം നേടാനാകും? വോട്ടര്‍മാരുടെ ആകാംക്ഷ നിറഞ്ഞ ചോദ്യങ്ങള്‍ക്ക് അതിരില്ല. ഇതുവരെ പുറത്തു വന്ന സര്‍വേകളില്‍ ഒന്നില്‍പോലും ഒരു പാര്‍ട്ടിയ്ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കുന്നതായി സൂചനയില്ലായിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം പുറത്തിറങ്ങിയ ടൈംസ് നൗ-വി.എം.ആർ. സർവേ വ്യത്യസ്തമായ ഒരു സര്‍വേ ഫലമാണ് പ്രവചിച്ചിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ. 283 സീറ്റു നേടുമെന്നാണ് സര്‍വേ ഫലം…
Read Moreഎഴുവർഷത്തിനിടെ നഗരത്തിലെ സ്വകാര്യ വാഹനങ്ങളുടെ എണ്ണം ഇരട്ടിയായി!!
ബെംഗളൂരു: ഏഴുവർഷത്തിനിടെ നഗരത്തിൽ ഇരുചക്ര വാഹനങ്ങളുടെയും സ്വകാര്യ കാറുകളുടെയും എണ്ണം ഇരട്ടിയായി വർധിച്ചു. പക്ഷെ പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ എണ്ണത്തിൽ താരതമ്യേന കുറഞ്ഞ വർധനയാണുണ്ടായത്. സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന കുതിപ്പ് ബസുകളുടെയും മറ്റുപൊതുവാഹനങ്ങളുടെയും എണ്ണത്തിൽ കാര്യമായ കുറവാണുണ്ടാക്കിയത്. പൊതുഗതാഗതത്തിന് സ്വകാര്യ വാഹനങ്ങളേക്കാൾ പരിഗണന നൽകുമെന്ന സർക്കാർ പ്രഖ്യപനത്തിനിടയിലും കാര്യമായ നേട്ടമുണ്ടാക്കാൻ കഴിയാതെ പൊതുഗതാഗത മേഖല കീഴ്പോട്ട് പോകുന്ന അവസ്ഥയാണ് കാണുന്നത്. സംസ്ഥാനത്ത് ബെംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളിൽ വാഹനങ്ങളുടെ എണ്ണം കുത്തനെ വർധിക്കുകയാണ്. നഗരത്തിലെ വാഹനങ്ങളിൽ 90 ശതമാനവും സ്വകാര്യ വാഹനങ്ങളാണ്. വാഹനങ്ങളുണ്ടാക്കുന്ന മലിനീകരണം കുറയ്ക്കാൻ സ്വകാര്യ വാഹനങ്ങൾക്കു പകരം പൊതുവാഹനങ്ങളെ…
Read Moreഅമേരിക്കയിൽ ജോലി ചെയ്യുന്ന യുവാവിൽ നിന്ന് വിവാഹവാഗ്ദാനം നൽകി മലയാളി യുവതി 15 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി;കാശ് കടം വാങ്ങിയിട്ടുണ്ട് എന്നാൽ വിവാഹം ചെയ്യാം എന്ന് ഉറപ്പ് നൽകിയിട്ടില്ല,തന്നെ പോലീസുകാർ അകാരണമായി ഭീഷണിപ്പെടുത്തുന്നു എന്ന് കാണിച്ച് യുവതിയുടെ പരാതി!
ബെംഗളൂരു : അമേരിക്കയിൽ ജോലി ചെയ്യുന്ന യുവാവ് തന്നെ വിവാഹം ചെയ്യാമെന്ന ഉറപ്പ് നൽകി പല കാരണങ്ങൾ പറഞ്ഞ് 15 ലക്ഷം രൂപയോളം തട്ടിയെടുത്ത യുവതിക്കെതിരെ പോലീസിൽ പരാതി നൽകി. യുവാവിൻറെ പരാതിയിൽ പറയുന്നത് ഇപ്രകാരമാണ് കഴിഞ്ഞ അഞ്ചുവർഷമായി അറിയുന്ന യുവതി വിവാഹം കഴിക്കാമെന്ന് ഉറപ്പിൽ 15 ലക്ഷം രൂപയോളം തന്നിൽനിന്ന് തട്ടിയെടുത്തു. 2013ലാണ് യുവാവ് മാട്രിമോണിയൽ സൈറ്റിലൂടെ യുവതിയെ പരിചയപ്പെടുന്നത് അതിനുശേഷം ഐഎഎസിന് പഠിക്കാനാണ് എന്നുപറഞ്ഞ് മൂന്നുലക്ഷം രൂപ ആവശ്യപ്പെട്ടു, അത് നൽകി. ഐഫോൺ വാങ്ങാൻ ആണ് എന്ന് പറഞ്ഞ് രണ്ട് ലക്ഷം…
Read Moreകേരളത്തിൽ നടന്ന പ്രളയത്തെ കുറിച്ച് യുഎന്നിൽ പ്രബന്ധം അവതരിപ്പിച്ച് ബെംഗളൂരു സ്വദേശിയായ ഒൻപതാം ക്ലാസുകാരി.
ബെംഗളൂരു : ഐക്യരാഷ്ട്രസഭയുടെ അംഗീകാരമുള്ള വൺ മില്യൺ ഫോർ വൺ ബില്യൺ എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ യു എൻ ആസ്ഥാനമായ ന്യൂയോർക്കിൽ വെച്ച് നടത്തിയ ആക്ടീവ് ഇംപാക്ട് സബ്മിറ്റ് 2019 ൽ ബംഗളൂരു കാരിയായ ഒമ്പതാംക്ലാസ് വിദ്യാർഥിനി ഇറ രത്നപാർക്കെ. കഴിഞ്ഞ വർഷം കേരളത്തിൽ ഉണ്ടായ വെള്ളപ്പൊക്കത്തെക്കുറിച്ച് ആയിരുന്നു പ്രബന്ധം . വൺ മില്യൺ ഫോർ വൺ മില്യൺ എന്ന സംഘടനയുമായി സഹകരിച്ച് മേഖലയിലെ കുട്ടികൾക്ക് പഠന സഹായം നൽകാൻ ഇറ കൂടെയുണ്ടായിരുന്നു വടക്കൻ പറവൂരിൽ സ്കൂൾ ലൈബ്രറിയും ഇവരുടെ നേതൃത്വത്തിൽ ഒരുക്കിയിരുന്നു. “താരാജീവനം”എന്ന പ്രൊജക്റ്റ്…
Read Moreമലയാളികളായ യാത്രക്കാരും വ്യാപാരികളും നേരിടുന്ന ചൂഷണത്തിന് അറുതി വരുത്തണമെന്നാവശ്യപ്പെട്ട് കെഎംസിസി സിറ്റി പോലീസ് കമ്മീഷണർക്ക് നിവേദനം നൽകി.
ബെംഗളൂരു: നഗരത്തിൽ മലയാളികളായ കച്ചവടക്കാരും,യാത്രക്കാരും നേരിടുന്ന പ്രശ്നങ്ങൾക്കും,ചൂഷണങ്ങൾക്കും ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ബെംഗളൂരു മർച്ചൻ്റെ് അസോസിയേഷൻ ജനറൽ സെക്രട്ടറിയും കെഎംസിസി കമ്മനഹളളി ഏരിയാ ജനറൽ സെക്രട്ടറിയുമായ പി.വി.അഷ്റഫ് സിറ്റി പോലിസ് കമ്മീഷ്ണർ T.സുനിൽ കുമാർ സാറിന് നിവേദനം നൽകി. അനാവശ്യ പണപ്പിരിവ്, കാലാവധി കഴിഞ്ഞ സാധനങ്ങൾ വിൽക്കുന്നത്, പേടി എം വഴിയുളള ചതി , സംഘം ചേർന്നുളള അക്രമണം,പിടിച്ചുപറി, വാഹനങ്ങൾക്ക് നേരെയുളള അക്രമണം എന്നീ പ്രശ്നങ്ങൾക്ക് പരിഹാരം തേടിയാണ് ജനറൽ സെക്രട്ടറി പോലീസ് കമ്മീഷ്ണർ ഓഫീസിലെത്തി അദ്ധേഹത്തെ നേരിൽകണ്ട് നിവേദനം നൽകിയത് . എല്ലാ…
Read Moreപതിനെട്ടാം പടിയിലെ മമ്മൂട്ടിയുടെ ഹോട്ട്‌ലുക്ക് സോഷ്യൽ മീഡിയയിൽ വൻ ഹിറ്റ്!!
‘പതിനെട്ടാം പടി’ എന്ന ചിത്രത്തിലെ താന്‍ അവതരിപ്പിക്കുന്ന ‘ജോണ്‍ എബ്രഹാം പാലയ്ക്കല്‍’ എന്ന കഥാപാത്രത്തിന്റെ ലുക്കാണ് മമ്മൂട്ടി ഫെയ്‌സ്ബുക്കിലൂടെ പങ്കു വെച്ചത്. മമ്മൂട്ടിയുടെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്കിലൂടെ ഇന്നലെ പുറത്തു വിട്ട ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായികൊണ്ടിരിക്കുകയാണ്. വമ്പന്‍ സ്വീകാര്യതയാണ് ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ നല്‍കിയിരിക്കുന്നത്. മുടി നീട്ടി വളര്‍ത്തി അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ അടിപൊളി ലുക്കിലാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പുറത്തുവിട്ട് 12 മണിക്കൂര്‍ പിന്നിടുമ്പോള്‍ ചിത്രത്തിന് ഒരു ലക്ഷത്തിന് മേല്‍ ലൈക്ക് കിട്ടിക്കഴിഞ്ഞു. കമന്റിനും ഷെയറിനും ക്ഷാമമില്ല. മിനിറ്റുകള്‍ കൊണ്ടാണ്…
Read More