പതിനെട്ടാം പടിയിലെ മമ്മൂട്ടിയുടെ ഹോട്ട്‌ലുക്ക് സോഷ്യൽ മീഡിയയിൽ വൻ ഹിറ്റ്!!

‘പതിനെട്ടാം പടി’ എന്ന ചിത്രത്തിലെ താന്‍ അവതരിപ്പിക്കുന്ന ‘ജോണ്‍ എബ്രഹാം പാലയ്ക്കല്‍’ എന്ന കഥാപാത്രത്തിന്റെ ലുക്കാണ് മമ്മൂട്ടി ഫെയ്‌സ്ബുക്കിലൂടെ പങ്കു വെച്ചത്. മമ്മൂട്ടിയുടെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്കിലൂടെ ഇന്നലെ പുറത്തു വിട്ട ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായികൊണ്ടിരിക്കുകയാണ്.

വമ്പന്‍ സ്വീകാര്യതയാണ് ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ നല്‍കിയിരിക്കുന്നത്. മുടി നീട്ടി വളര്‍ത്തി അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ അടിപൊളി ലുക്കിലാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

  അതൊരു ആക്ഷൻ സീൻ പോലുമായിരുന്നില്ല, പക്ഷേ സംഭവിച്ചത്.. ; മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെക്കുറിച്ച് ടൊവിനോ തോമസ്

പുറത്തുവിട്ട് 12 മണിക്കൂര്‍ പിന്നിടുമ്പോള്‍ ചിത്രത്തിന് ഒരു ലക്ഷത്തിന് മേല്‍ ലൈക്ക് കിട്ടിക്കഴിഞ്ഞു. കമന്റിനും ഷെയറിനും ക്ഷാമമില്ല. മിനിറ്റുകള്‍ കൊണ്ടാണ് ലൈക്കും ഷെയറും വര്‍ധിക്കുന്നത്. 9476 ഷെയറുകള്‍ ആണ് ഫോട്ടോയ്ക്ക് കിട്ടിയിരിക്കുന്നത്.

ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ശങ്കര്‍ രാമകൃഷ്ണന്‍ ഒരുക്കുന്ന ചിത്രമാണ് പതിനെട്ടാം പടി. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഗസ്റ്റ് റോളിലാണ് മമ്മൂട്ടി എത്തുന്നത്. 60ല്‍ അധികം പുതുമുഖങ്ങള്‍ പതിനെട്ടാം പടിയില്‍ അണിനിരക്കുന്നുണ്ട്. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഏറെ സാമുഹ്യ പ്രധാന്യമുള്ള വിഷയമാണ് സിനിമയിലൂടെ ശങ്കര്‍ രാമകൃഷ്ണന്‍ പറയാന്‍ പോവുന്നതെന്നാണ് വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജോർജുകുട്ടിയുടെ വരവിന് നിയമതടസ്സമോ? ദൃശ്യം 3 റിലീസ് അനിശ്ചിതത്വത്തിൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കന്നഡ സംവിധായകൻ രക്ഷിത് ഷെട്ടിയുടെ സ്റ്റുഡിയോയ്ക്ക് 5 ലക്ഷം കൂടി പിഴയടക്കാൻ ഉത്തരവ്; മൊത്തം പിഴ 25 ലക്ഷമായി
[masterslider id="10"]

Related posts

Click Here to Follow Us