മലയാളികളായ യാത്രക്കാരും വ്യാപാരികളും നേരിടുന്ന ചൂഷണത്തിന് അറുതി വരുത്തണമെന്നാവശ്യപ്പെട്ട് കെഎംസിസി സിറ്റി പോലീസ് കമ്മീഷണർക്ക് നിവേദനം നൽകി.

ബെംഗളൂരു: നഗരത്തിൽ മലയാളികളായ കച്ചവടക്കാരും,യാത്രക്കാരും നേരിടുന്ന പ്രശ്നങ്ങൾക്കും,ചൂഷണങ്ങൾക്കും ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ബെംഗളൂരു മർച്ചൻ്റെ് അസോസിയേഷൻ ജനറൽ സെക്രട്ടറിയും കെഎംസിസി കമ്മനഹളളി ഏരിയാ ജനറൽ സെക്രട്ടറിയുമായ പി.വി.അഷ്റഫ് സിറ്റി പോലിസ് കമ്മീഷ്ണർ
T.സുനിൽ കുമാർ സാറിന് നിവേദനം നൽകി.

അനാവശ്യ പണപ്പിരിവ്, കാലാവധി കഴിഞ്ഞ സാധനങ്ങൾ വിൽക്കുന്നത്, പേടി എം വഴിയുളള ചതി , സംഘം ചേർന്നുളള അക്രമണം,പിടിച്ചുപറി, വാഹനങ്ങൾക്ക് നേരെയുളള അക്രമണം എന്നീ പ്രശ്നങ്ങൾക്ക് പരിഹാരം തേടിയാണ് ജനറൽ സെക്രട്ടറി പോലീസ് കമ്മീഷ്ണർ ഓഫീസിലെത്തി അദ്ധേഹത്തെ നേരിൽകണ്ട് നിവേദനം നൽകിയത് .

  ബെംഗളൂരുവിൽ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതി വയനാട്ടിൽ നിന്ന് പിടിയിൽ

എല്ലാ വിഷമങ്ങളും കൃത്യമായ് പഠിച്ചതിന്ന് ശേഷം പോലീസിൻ്റെ ഭാഗത്തുനിന്നും ഫലപ്രദമായ ഇടപെടലുകളുണ്ടാകുമെന്ന് അദ്ധേഹം ഉറപ്പ് നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പോക്സോ കേസ്: മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നിർണായക ഹൈക്കോടതി ഉത്തരവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts