അമേരിക്കയിൽ ജോലി ചെയ്യുന്ന യുവാവിൽ നിന്ന് വിവാഹവാഗ്ദാനം നൽകി മലയാളി യുവതി 15 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി;കാശ് കടം വാങ്ങിയിട്ടുണ്ട് എന്നാൽ വിവാഹം ചെയ്യാം എന്ന് ഉറപ്പ് നൽകിയിട്ടില്ല,തന്നെ പോലീസുകാർ അകാരണമായി ഭീഷണിപ്പെടുത്തുന്നു എന്ന് കാണിച്ച് യുവതിയുടെ പരാതി!

ബെംഗളൂരു : അമേരിക്കയിൽ ജോലി ചെയ്യുന്ന യുവാവ് തന്നെ വിവാഹം ചെയ്യാമെന്ന ഉറപ്പ് നൽകി പല കാരണങ്ങൾ പറഞ്ഞ് 15 ലക്ഷം രൂപയോളം തട്ടിയെടുത്ത യുവതിക്കെതിരെ പോലീസിൽ പരാതി നൽകി.

യുവാവിൻറെ പരാതിയിൽ പറയുന്നത് ഇപ്രകാരമാണ് കഴിഞ്ഞ അഞ്ചുവർഷമായി അറിയുന്ന യുവതി വിവാഹം കഴിക്കാമെന്ന് ഉറപ്പിൽ 15 ലക്ഷം രൂപയോളം തന്നിൽനിന്ന് തട്ടിയെടുത്തു. 2013ലാണ് യുവാവ് മാട്രിമോണിയൽ സൈറ്റിലൂടെ യുവതിയെ പരിചയപ്പെടുന്നത് അതിനുശേഷം ഐഎഎസിന് പഠിക്കാനാണ് എന്നുപറഞ്ഞ് മൂന്നുലക്ഷം രൂപ ആവശ്യപ്പെട്ടു, അത് നൽകി.

ഐഫോൺ വാങ്ങാൻ ആണ് എന്ന് പറഞ്ഞ് രണ്ട് ലക്ഷം രൂപയും നൽകി രക്ഷിതാക്കളുടെ ആരോഗ്യ പ്രശ്നം ചൂണ്ടിക്കാണിച്ച് ചികിത്സയ്ക്കായി പത്തുലക്ഷം രൂപയും ആവശ്യപ്പെട്ടത് പ്രകാരം നൽകി.

  ഹോസ്റ്റലുകളും കോർപ്പറേറ്റ് ഓഫീസുകളും ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്; ബെംഗളൂരുവിൽ ആശങ്കയിയി ആ നിശബ്ദ രോഗവ്യാപനത്തിന്റെ പുതിയ കണക്കുകൾ

എന്നാൽ പിന്നീട് യുവതി മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു വയ്ക്കുകയായിരുന്നു എന്നാണ് യുവാവ് പരാതിയിൽ പറയുന്നത് 2017ൽ ഒരു എൻഗേജ്മെൻറ് എങ്കിലും നടത്തണമെന്ന് ആവശ്യപ്പെട്ട് യുവാവ് യുവതിയുടെ ജെപി നഗറിലുള്ള വീട് സന്ദർശിച്ചിരുന്നു .എന്നാൽ യുവതിയുടെ രക്ഷിതാക്കൾ 2018 നേരിട്ട് വിവാഹം നടത്തി കൊടുക്കാമെന്ന് തന്നെ ഉറപ്പുനൽകി പക്ഷേ ഈ വർഷം ഫെബ്രുവരി ജെെപി നഗറിലെത്തിയ യുവാവിന് വീട്ടിൽനിന്ന് അവർ മാറിപ്പോയതാണ് മനസ്സിലാക്കാൻ കഴിഞ്ഞത്.അതിന് ശേഷം യുവാവ്  പരാതി നൽകുകയായിരുന്നു.

  'ഇനി ആ പുഞ്ചിരി മിസ്സ് ചെയ്യും'; ഒരിക്കൽ പോലും ട്രിപ്പ് വൈകിപ്പിച്ചില്ല, ഒരൊറ്റ അപകടം പോലുമില്ല! കർണാടക ആർ.ടി.സിയിലെ ആ അപൂർവ്വ റെക്കോർഡുകാരന് രാജകീയ യാത്രയയപ്പ്

എന്നാൽ താൻ യുവാവിൽ നിന്ന് തുക കൈപ്പറ്റിയിരുന്നു എന്നും അത് കടമായി വാങ്ങിയതാണെന്നും ആരോപണവിധേയരായ രമ്യ നായർ പോലീസിനെ അറിയിച്ചു. വിവാഹവാഗ്ദാനം ഒന്നും നൽകിയിരുന്നില്ല എന്നും അവർ പറഞ്ഞു. മാത്രമല്ല പോലീസ് സ്റ്റേഷനിൽ നിന്നും ഫോൺകോളുകൾ വരുന്നുണ്ടെന്നും തന്നെ അറസ്റ്റ് ചെയ്ത് കൊണ്ടു പോകുമെന്ന് അവർ ഭീഷണി മുഴക്കുകയാണ് എന്നും അറിയിച്ചുകൊണ്ട് രമ്യ നായർ പോലീസ് കമ്മീഷണർ സുനിൽകുമാറിന് പരാതി നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; കൊടുക്കാൻ വിട്ട്പോയാൽ ജൂലൈ 4 വരെ ഈ അവസരവും ഉണ്ട്: അറിയാൻ വായിക്കു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts