ബി.ജെ.പി നേതാവിന്റെ”അപകടമരണം”; ആസൂത്രിത കൊലപാതകമെന്ന് പോലീസ്!!!

ബെംഗളൂരു: ബി.ജെ.പി നേതാവായ ബാലചന്ദ്ര കലാഗിയുടെ മരണത്തില്‍ നിര്‍ണായകവഴിത്തിരിവ്. പോലീസ് നടത്തിയ അന്വേഷണത്തില്‍ അപകടം ആസൂത്രിത കൊലപാതകമായിരുന്നുവെന്ന് കണ്ടെത്തി. മാര്‍ച്ച് 19 നാണ് മടിക്കേരിയ്ക്ക് സമീപം ബി.ജെ.പി കൊടക് ജില്ലാ സെക്രട്ടറിയും മുന്‍ സംപാജെ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റുമായിരുന്ന കലാഗി റോഡാപകടത്തില്‍ കൊല്ലപ്പെട്ടത്. പാര്‍ട്ടിയുടെ അടിയന്തിര യോഗത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു അപകടം. കലാഗി സഞ്ചരിച്ചിരുന്ന ഓംനി വാന്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സമ്പത്ത് കുമാര്‍ (34) ഹരിപ്രസാദ് (36) ജയ (34) എന്നിവരെ അറസ്റ്റ് ചെയ്തതായി കൊടക് എസ്.പി സുമന്‍ ഡി.പി അറിയിച്ചു. കൊടകില്‍ നടത്തുന്ന…

Read More

വിവാഹത്തിന്റെ അന്ന് തന്നെ ദഹനക്കേട് മൂലം നവവധു ഛര്‍ദ്ദിച്ചു;വധുവിനെ കന്യകാത്വ-ഗര്‍ഭ പരിശോധനക്ക് വിധേയനാക്കി എം.ബി.എ ക്കാരനായ വരന്‍;

ബെംഗളൂരു : വിവാഹം നടന്ന് മണിക്കൂറുകള്‍ക്കു അകം നവവധു ഛര്‍ദ്ദിച്ചതിനാല്‍ യുവതിയെ അതെ ദിവസം തന്നെ വരന്‍ കന്യകത്വ പരിശോധനക്കും ഗര്‍ഭ പരിശോധനക്കും വിധേയയാക്കി.മൂന്നു മാസം മുന്‍പ് നടന്ന സംഭവവുമായി ബന്ധപ്പെട്ട് യുവതി യുവാവുമായി വേര്‍പെട്ടു സ്വന്തം സഹോദരിയുടെ കൂടെയാണ് താമസിച്ചിരുന്നത് ,ഭര്‍ത്താവു നല്‍കിയ വിവാഹ മോചന അപേക്ഷയില്‍ നടത്തിയ കൌണ്‍സിലിങ്ങില്‍ ആണ് ഞെട്ടിക്കുന്ന സംഭവത്തിന്റെ ചുരുളഴിയുന്നത്. വടക്കന്‍ കര്‍ണാടകയില്‍ നിന്നുള്ള എം ബി എ ബിരുദ ധാരികള്‍ ആണ് ഭാര്യയും ഭര്‍ത്താവും,വിവാഹ പോര്‍ട്ടല്‍ വഴി പരിചയപ്പെട്ട് വിവാഹിതരാവുകയായിരുന്നു.വളരെ മുന്‍പേ തന്നെ പിതാവ് മരിച്ച…

Read More

സംസ്ഥാനത്തുനിന്ന് തമിഴ്‌നാട്ടിലേക്ക് വാഹനത്തിൽ സ്വർണക്കടത്ത്; പിടിച്ചത് 108 കിലോ സ്വർണം!!!

ചെന്നൈ: സംസ്ഥാനത്ത് നിന്ന് തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലേക്ക് വാഹനത്തിൽ കടത്തിക്കൊണ്ടുപോയ സ്വർണം പിടികൂടി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ വാഹനപരിശോധനയിലാണ് സ്വർണം കടത്തിയ വാൻ പിടികൂടിയത്. പരിശോധനയിൽ വാഹനത്തിന്റെ പിൻഭാഗത്ത് പൊതിഞ്ഞ് സൂക്ഷിച്ചനിലയിൽ സ്വർണക്കട്ടികൾ കണ്ടെത്തുകയായിരുന്നു. മതിയായ രേഖകൾ ഹാജരാക്കാനാകാത്തതിനാൽ സ്വർണം അധികൃതർ കസ്റ്റഡിയിലെടുത്തു. കർണാടകയിൽനിന്ന് തൂത്തുക്കുടിയിലെ വിവിധ സ്വർണക്കടകളിലേക്ക് വിൽപ്പനയ്ക്കായി കൊണ്ടുവന്നതാണ് സ്വർണമെന്നാണ് വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും സുരക്ഷാജീവനക്കാരനും മൊഴിനൽകിയത്. എന്നാൽ, ഇതിന് മതിയായ രേഖകൾ ഹാജരാക്കാൻ ഇവർക്കായില്ല. ഇതോടെ പോലീസ് ആദായനികുതി വകുപ്പിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ അധികൃതർ സ്വർണം കസ്റ്റഡിയിലെടുത്തു.

Read More

മലയാളി താരം സഞ്ജുവിന്റെ മിന്നും സെഞ്ചുറി വിഫലമായി; രാജസ്ഥാനെതിരെ ഹൈദരാബാദിനു ഉജ്ജ്വല ജയം.

ഹൈദരാബാദ്: ഐ.പി.എല്ലിൽ വെള്ളിയാഴ്ച നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരേ സൺറൈസേഴ്സ് ഹൈദരാബാദിന് അഞ്ചു വിക്കറ്റിന്റെ ഉജ്ജ്വല ജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ മലയാളി താരം സഞ്ജു സാംസണിന്റെ (102*) മിന്നും സെഞ്ച്വറിയുടെ കരുത്തില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 198 റണ്‍സാണ് നേടിയത്. 199 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദ് 19 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിനായി തകർത്തടിച്ചാണ് ഓപ്പണർമാരായ ഡേവിഡ് വാർണറും ജോണി ബെയർസ്റ്റോവും തുടങ്ങിയത്. വാർണറായിരുന്നു കൂട്ടത്തിൽ അപകടകാരി. ഓപ്പണിങ് വിക്കറ്റിൽ 110 റൺസ്…

Read More

ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡ് രാഷ്ട്രീയ ആയുധമാവും!! തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ നടത്തിയ റെയ്ഡിൽ രാഷ്ട്രീയലക്ഷ്യമുണ്ടെന്ന് ആരോപണം.

ബെംഗളൂരു: തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ നടത്തിയ റെയ്ഡിൽ രാഷ്ട്രീയലക്ഷ്യമുണ്ടെന്ന ആരോപണം ദേശീയതലത്തിൽ ഉയർത്താനാണ് കോൺഗ്രസിന്റെയും ജെ.ഡി.എസിന്റെയും തീരുമാനം. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും കോൺഗ്രസ് നേതാക്കളും ഒറ്റക്കെട്ടായി വ്യാഴാഴ്ച തെരുവിലിറങ്ങിയത്. ജനതാദൾ-എസ്(ജെ.ഡി.എസ്.) മന്ത്രി സി.എസ്. പുട്ടരാജു അടക്കമുള്ള നേതാക്കളുടെവീട്ടിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡ് രാഷ്ട്രീയ ആയുധമാവും. ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എന്നിവർ കുമാരസ്വാമിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. കേന്ദ്ര അന്വേഷണ ഏജൻസിക്കെതിരേ സർക്കാർ പ്രതിഷേധത്തിനിറങ്ങുന്നത് സംസ്ഥാനത്ത് ആദ്യമാണ്. ബംഗാളിൽ അന്വേഷണത്തിനെത്തിയ സി.ബി.ഐ. ഉദ്യോഗസ്ഥർക്കെതിരേ മുഖ്യമന്ത്രി മമതാ ബാനർജി…

Read More

സിനിമയിലെ സംഘട്ടന രംഗത്തിൽ കാർ പൊട്ടിത്തെറിയിൽ അമ്മയും മകളും മരിച്ചു

ബെംഗളൂരു: ചേതൻ, ചിരഞ്ജീവി സർജ തുടങ്ങിയവർ അഭിനയിക്കുന്ന ‘രണം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം. സിനിമയിലെ സംഘട്ടന രംഗത്തിൽ കാറുകൾ പൊട്ടിത്തെറിക്കുന്നത് ചിത്രീകരിക്കുമ്പോൾ അവശിഷ്ടങ്ങൾ തെറിച്ചുവീണ് ചിത്രീകരണം കാണാനെത്തിയ അമ്മയും മകളും മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം ബാഗലൂരിലാണ് സംഭവം. ബാഗലൂർ സ്വദേശികളായ സുമേര (28), മകൾ ആര്യ (8) എന്നിവരാണ് മരിച്ചത്. സുമേരയുടെ ഭർത്താവിനും ഇളയ കുട്ടിക്കും ഗുരുതരമായി പരിക്കേറ്റു. കാറുകൾ പൊട്ടിത്തെറിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ കാറിന്റെ അവശിഷ്ടങ്ങൾ തെറിച്ച് ഇവരുടെ ശരീരത്തിൽ പതിക്കുകയായിരുന്നു. സുമേരയും ആര്യയും ആശുപത്രിയിലെത്തിക്കുന്നതിനുമുമ്പ്‌ മരിച്ചു. ബാഗലൂരിൽനിന്ന് സുലിബെലിയിലേക്ക് പോകുന്നതിനിടെയാണ്…

Read More
Click Here to Follow Us