ബെംഗളൂരു : ധർവാഡിൽ താമസിക്കുന്ന യുവതി തന്റെ സഹോദരന് 3 രാഖിയും ഒരു പാക്കറ്റ് ഡയറി മിൽക്കും പ്രൊഫഷണൽ കൊറിയർ വഴി അയച്ചു.
ആഗസ്റ്റ് 24ന് പെരിയ പട്ടണയിൽ താമസിക്കുന്ന സഹോദരന് അയച്ച കൊറിയർ രക്ഷാബന്ധൻ ദിവസം തന്നെ ഡെലിവർ ചെയ്യാമെന്ന് ധർവാഡിലുള്ള കൊറിയ റുകാരൻ ഉറപ്പ് നൽകി.
എന്നാൽ കൊറിയർ സഹോദരന് എത്തിയതേ ഇല്ല ,രക്ഷാബന്ധൻ ആഘോഷ ദിവസം വീണ്ടും കൊറിയർ ഓഫീസിൽ എത്തിയ സുപ്രിയ (28) ന് മറുപടി ലഭിച്ചത് മണിക്കൂറുകൾ ക്കുള്ളിൽ കൊറിയർ എത്തു മെന്നാണ്.
എന്നാൽ കൊറിയർ സഹോദരന് എത്തിയതേ ഇല്ല ,സുപ്രിയ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തെ സമീപിച്ചു, താൻ അനുഭവിച്ച വേദനക്ക് പരിഹാരമായി 30000 രൂപ ആവശ്യപ്പെട്ടു.
മല്ലേശ്വരത്ത് ഉള്ള കൊറിയർ കമ്പനിയുടെ ഹെഡ് ഓഫീസിലേക്ക് ഫോറം അയച്ച നോട്ടീസ് അവർ കൈപറ്റിയില്ല, ഹാജരാകുകയും ചെയ്തില്ല.
യുവതി അനുഭവിച്ച വേദനക്കും മോശം സർവ്വീസിനും ചേർത്ത് 3000 രൂപ യുവതിക്ക് നൽകാൻ ഫോറം വിധി പുറപ്പെടുവിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.