ബെംഗളൂരു: നഗരത്തിൽ നിന്ന് വെള്ളിത്തിരയിലേക്ക് ചുവടുവെച്ച ബെംഗളൂരു മലയാളി ‘ശ്രുതി നായർ’ ഇനി പുതുമണവാട്ടിയുടെ വേഷത്തിൽ. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘അര്‍ജന്‍റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’ലാണ് ശ്രുതി മണവാട്ടിയായി എത്തുന്നത്. കാളിദാസ് ജയറാം, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എത്തുന്ന ചിത്രത്തിലെ ബി കെ ഹരിനാരായണന്‍ വരികളെഴുതിയ “കാത്തുകാത്തേ” എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ യൂട്യൂബിലൂടെ റിലീസ് ചെയ്തിരിക്കുന്നത്. ആട് 2വിന് ശേഷം മിഥുന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ രണ്ടാമത്തെ ഗാനമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്. ഒരു വിവാഹ…
Read MoreDay: 7 March 2019
നഗരത്തിൽ ഇലക്‌ട്രിക് റെന്റൽ ബൈക്കുകള്‍ അവതരിപ്പിച് ‘യുലു’; ആദ്യ ഘട്ടത്തിൽ 250 ബൈക്കുകള്‍!!
ബെംഗളൂരു: നഗരത്തിൽ ഇലക്‌ട്രിക് റെന്റൽ ബൈക്കുകള്‍ അവതരിപ്പിച് ‘യുലു’; ആദ്യ ഘട്ടത്തിൽ 250 ബൈക്കുകള്‍!! ഹ്രസ്വദൂര യാത്രക്കാരെ ലക്ഷ്യമിട്ട് പുതിയ പദ്ധതിയുമായി യുലു ബൈക്ക്സ്. ഇലക്‌ട്രിക് ബൈക്കുകള്‍ ബ൦ഗളൂരു നിരത്തിലിറക്കാനാണ് യുലുവിന്‍റെ തീരുമാനം. ബൈക്കുകള്‍ ആവശ്യമുള്ള യാത്രക്കാര്‍ യുലു സോണില്‍ നിന്ന് ബൈക്കുകള്‍ സെലക്‌ട് ചെയ്തെടുക്കാവുന്നതാണ്. 10 രൂപയാണ് അടിസ്ഥാന നിരക്ക്. തുടര്‍ന്ന് വരുന്ന ഓരോ മിനിറ്റിനും 10 രൂപ വീതം ഈടാക്കുന്നതാണ്. ബൈക്ക് റീച്ചാര്‍ജിംഗ് കമ്പനി തന്നെയാണ് നടത്തുന്നത്. ഉപയോഗം കഴിഞ്ഞാല്‍ നഗരത്തിലെ ഏതെങ്കിലും യുലു സോണില്‍ ബൈക്കുകള്‍ തിരിച്ചേല്‍പ്പിക്കാനും സാധിക്കും. എം.ജി റോഡിലും ഇന്ദിരാ നഗറിലുമായി…
Read Moreകൊറിയർ വഴി അയച്ച രക്ഷാബന്ധനും ചോക്ലേറ്റും സഹോദരന് ലഭിച്ചില്ല; യുവതിക്ക് പ്രൊഫഷണൽ കൊറിയർ 3000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി!
ബെംഗളൂരു : ധർവാഡിൽ താമസിക്കുന്ന യുവതി തന്റെ സഹോദരന് 3 രാഖിയും ഒരു പാക്കറ്റ് ഡയറി മിൽക്കും പ്രൊഫഷണൽ കൊറിയർ വഴി അയച്ചു. ആഗസ്റ്റ് 24ന് പെരിയ പട്ടണയിൽ താമസിക്കുന്ന സഹോദരന് അയച്ച കൊറിയർ രക്ഷാബന്ധൻ ദിവസം തന്നെ ഡെലിവർ ചെയ്യാമെന്ന് ധർവാഡിലുള്ള കൊറിയ റുകാരൻ ഉറപ്പ് നൽകി. എന്നാൽ കൊറിയർ സഹോദരന് എത്തിയതേ ഇല്ല ,രക്ഷാബന്ധൻ ആഘോഷ ദിവസം വീണ്ടും കൊറിയർ ഓഫീസിൽ എത്തിയ സുപ്രിയ (28) ന് മറുപടി ലഭിച്ചത് മണിക്കൂറുകൾ ക്കുള്ളിൽ കൊറിയർ എത്തു മെന്നാണ്. എന്നാൽ കൊറിയർ സഹോദരന്…
Read Moreസുരക്ഷാപരിശോധന എതിർത്തു; വിമാനത്തിൽനിന്ന് മലയാളിയെ ഇറക്കിവിട്ടു.
ചെന്നൈ: സുരക്ഷാപരിശോധനയെ എതിർത്തതിനെത്തുടർന്ന് വിമാനത്തിൽനിന്ന് മലയാളിയാത്രക്കാരനെ ഇറക്കിവിട്ടു. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ ചെന്നൈയിൽ ഇറക്കിയ വിമാനത്തിൽ നടത്തിയ പ്രത്യേകപരിശോധനയെയാണ് ഇയാൾ എതിർത്തത്. ചൊവ്വാഴ്ച വൈകീട്ട് കൊച്ചിയിൽനിന്ന് ഭുവനേശ്വറിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽനിന്ന് പത്തനംതിട്ട സ്വദേശി അലക്സ് മാത്യുവിനെയാണ് ഇറക്കിവിട്ടത്. തന്റെ ബാഗിലാണോ ബോംബിരിക്കുന്നതെന്ന് ചോദിച്ച് ക്ഷോഭിച്ചതിനെത്തുടർന്നാണ് നടപടി. വിമാനത്തിൽനിന്ന് ഇറക്കിയതിനുശേഷം ബോംബ് സ്ക്വാഡ് അടക്കമുള്ളവർ ഇദ്ദേഹത്തെ വിശദമായി പരിശോധിച്ചു. ബാഗുകളും പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും സംശയകരമായി ഒന്നുംകണ്ടെത്തിയില്ല. സുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായിട്ടാണ് ഇദ്ദേഹത്തെ വിമാനത്തിൽനിന്ന് ഇറക്കിയതെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു.
Read Moreഗൂഗിൾ മാപ്പ് ഈ ടാക്സി ഡ്രൈവർക്ക് കൊടുത്ത പണി ചെറുതല്ല!എന്തായാലും ആശുപത്രിയിലായി.
ബെംഗളൂരു : ഗൂഗിൾ മാപ്പ് ഇന്ന് നമ്മുടെ നിത്യജീവിതത്തിന്റെ പ്രധാന ഭാഗമാണ്, എവിടെയെങ്കിലും പോകാനുണ്ടെങ്കിൽ നമ്മൾ ദൂരം ,വഴി എന്നിവ നോക്കുന്നത് ആദ്യം ഗൂഗിൾ മാപ്പിൽ ആയിരിക്കും. എന്നാൽ ഇന്നലെ ദീപക് കുമാർ (28) എന്ന ടാക്സി ഡ്രൈവർക്ക് ചെറിയ ഒരു പണി കിട്ടി ,ഗൂഗിൾ മാപ്പിനെ പിൻതുടർന്ന് ടാക്സി ബുക്ക് ചെയ്ത ആളെ അന്വോഷിച്ച് എത്തിയത് വണ്ടി സർവ്വീസ് നടത്തുന്ന ബാബു റെഡ്ഡി യു ടെ യും രവി റെഡ്ഡിയുടെയും വർക്ക് ഷോപ്പിൽ ആണ് ,അവിടെ ടാക്സി നിർത്തിയിട്ട ഡ്രൈവറുമായി വർക് ഷോപ്പ്…
Read Moreകെ.എസ്.ആർ.ടി.സി ബസ്സും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു.
ബെംഗളൂരു: നെലമംഗലയിൽ കർണാടക ആർ.ടി.സി. ബസും കാറും കൂട്ടിയിടിച്ച് മൂന്നുകുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. ബസ് ഡ്രൈവർക്കും പതിനൊന്ന് യാത്രക്കാർക്കും പരിക്കേറ്റു. ചൊവ്വാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ മൈസൂരു റോഡ് പന്തരപ്പാറ സ്വദേശി ഏലുമലൈ (43), ഭാര്യ കമല ( 35), മക്കളായ കിരൺ ( 14) ഗിരിധർ(12), ഗീത (10) എന്നിവരാണ് മരിച്ചത്. ആദിചുംഗനഗരിയിലെ ക്ഷേത്രം സന്ദർശിച്ച് മടങ്ങുകയായിരുന്നു കുടുംബം. കാറോടിച്ചിരുന്നത് ഏലുമലൈയാണ്. അതിവേഗത്തിലെത്തിയ കാർ ബെംഗളൂരുവിൽ നിന്ന് മണിപ്പാലിലേക്ക് പോകുകയായിരുന്ന ഐരാവത് ബസിലാണ് ഇടിച്ചത്. 30 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ…
Read Moreകേരള സമാജം സ്കൂളിൽ ജോലി ചെയ്യുന്ന അദ്ധ്യാപികയെ സഹയാത്രികനായ മലയാളി ഉപദ്രവിക്കാൻ ശ്രമിച്ചു;വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുന്നു.
ബെംഗളൂരു: സ്വകാര്യ അന്തർ സംസ്ഥാന ബസിൽ യാത്ര ചെയ്യുകയായിരുന്ന അദ്ധ്യാപികയെ സഹയാത്രികൻ ഉപദ്രവിക്കാൻ ശ്രമിച്ചു.ഈ വീഡിയോ ബെംഗളൂരുവുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്. ഒന്നിലധികം ആളുകൾ ചേർന്ന് ഒരു യുവാവിനെ കൈകാര്യം ചെയ്യുന്ന വീഡിയോ ആണ് ഷെയർ ചെയ്യപ്പെടുന്നത്, അതിൽ ഒരു സ്ത്രീ ഞാൻ കേരള സമാജം സ്കൂളിലെ അദ്ധ്യാപികയാണ് എന്ന് പറയുന്നതും കേൾക്കാം. മറ്റൊരാൾ ഞാൻ 45 വർഷമായി കേരള സമാജത്തിൽ പ്രവർത്തിക്കുന്ന ആൾ ആണ് എന്നും പറയുന്നത് വ്യക്തമാണ് ,അദ്ധേഹം കേരള സമാജത്തിന്റെ ഔദ്യോഗിക പദവി ഏതെങ്കിലും വഹിക്കുന്ന…
Read Moreവൈത്തിരിയിൽ മാവോയിസ്റ്റുകളും പോലീസും ഏറ്റുമുട്ടി;ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു.
വൈത്തിരി: വയനാട് വൈത്തിരിയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ വെടിവെപ്പിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റിന് ഗുരുതരമായി പരിക്കേറ്റുവെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോർട്ടുകൾ. പിന്നീട് കാടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് ഒരാൾ കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചത്. ആയുധങ്ങളുമായെത്തിയ അഞ്ചംഗ സംഘമാണ് വെടിവെയ്പ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഏറ്റുമുട്ടലിന്‍റെ പശ്ചാത്തലത്തിൽ കണ്ണൂർ റേഞ്ച് ഐജി വയനാട്ടിലെത്തി. കനത്ത സുരക്ഷാ വലയത്തിലാണ് വൈത്തിരി ഇപ്പോൾ. പ്രദേശത്തേക്ക് മറ്റ് ജില്ലകളില്‍ നിന്നുള്ള തണ്ടര്‍ബോള്‍ട്ട് സംഘം രാവിലെ ഒമ്പത് മണിയോടെ എത്തുമെന്ന് പൊലീസ് അറിയിച്ചു. മാവോയിസ്റ്റുകളുമായുള്ള…
Read Moreദിവസവും ഈ റോഡിലൂടെ നടന്നാൽ കന്നഡ അനായാസമായി വായിക്കാൻ പഠിക്കാം!
ബെംഗളൂരു : ഈ റോഡിലൂടെ ദിവസവും നടക്കുകയാണെങ്കിൽ കന്നഡ വായിക്കാൻ പഠിക്കാം എന്ന കാര്യത്തിൽ സംശയമില്ല, കന്നഡ ഭാഷയിലെ 52 അക്ഷരങ്ങളിൽ 50 അക്ഷരങ്ങളും നിങ്ങൾക്ക് ഈ റോഡിൽ കാണാം.അക്കങ്ങളുമുണ്ട്. സംഭവം ബൊമ്മനഹള്ളി മെയിൻ റോഡിൽ ആണ്, വെങ്കിടേശ്വരറാവു എന്ന ആന്ധ്ര സ്വദേശിയായ ശിൽപ്പായാണ് ഈ ശ്രമത്തിന് പിന്നിൽ പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത് പഴയ ട്രക്കുകളുടെയും മറ്റ് വാഹനങ്ങളുടെയും ബയറിംഗുകൾ ആണ്. മാത്രമല്ല വൈദ്യുതലങ്കാരവും നടത്തിയിട്ടുണ്ട് ,അന്യദേശത്തു നിന്നുള്ള നിരവധി പേർക്ക് കന്നഡ പഠിക്കാൻ ഈ ശിൽപങ്ങൾ ഉപകാരപ്രദമാകുമെന്ന് ബൊമ്മനഹള്ളി വാർഡ്കോർപറേറ്റർ രാം മോഹൻ രാജു…
Read More