വിമാനം പുറപ്പെടുന്നത് വൈകിക്കാൻ ബോംബുഭീഷണി; ഐ.ടി. ജീവനക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: വിമാനത്താവളത്തിൽ എത്താൻ വൈകിയതിനാൽ, പോകാനിരുന്ന വിമാനത്തിൽ ബോംബുവെച്ചിട്ടുണ്ടെന്ന് വ്യാജസന്ദേശം നൽകിയ ഐ.ടി. ജീവനക്കാരൻ അറസ്റ്റിൽ. സൂറത്ത് സ്വദേശിയായ പ്രതീക് റാത്തോഡ്(49) ആണ് അറസ്റ്റിലായത്. വിമാനം പുറപ്പെടുന്നത് വൈകിക്കുകയായിരുന്നു ഉദ്ദേശ്യമെന്ന് വിമാനത്താവളം അധികൃതർ പറഞ്ഞു. ബെംഗളൂരുവിൽനിന്ന് സൂറത്തിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനത്തിൽ ബോംബുവെച്ചിട്ടുണ്ടെന്നാണ് ഇയാൾ വിമാനത്താവളത്തിലേക്ക് ഫോണിൽ വിളിച്ചറിയിച്ചത്. തിങ്കളാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. മിനുറ്റുകളുടെ വ്യത്യാസത്തിൽ വിമാനം നഷ്ടപ്പെടുമെന്നായപ്പോൾ ഇയാൾ വിമാനത്താവളത്തിന് പുറത്തുനിന്ന് ഫോൺചെയ്ത് വിമാനത്തിൽ ബോംബുവെച്ചിട്ടുണ്ടെന്ന് അറിയിച്ചു. ഏഴുമണിക്ക് വിമാനം പുറപ്പെടാറായപ്പോഴാണ് പ്രതീക് വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളം ഉദ്യേഗസ്ഥരും സുരക്ഷാസേനയായ സി.ഐ.എസ്.എഫും പരിശോധന…

Read More

നഗരത്തിലെ ആദ്യ”കാര്‍ പാര്‍ക്ക്‌”ബൊമ്മനഹള്ളിയില്‍ നാളെ ഉത്ഘാടനം ചെയ്യും.

ബെംഗളൂരു : നഗരത്തിലെ ആദ്യ കാര്‍ പാര്‍ക്ക്‌ നാളെ ബൊമ്മനഹള്ളിയില്‍ ഉത്ഘാടനം ചെയ്യും.പഴയ വിന്റേജ് കാറുകളുടെ മാതൃകയിലാണ് പാർക്കിലെ ഇരിപ്പിടങ്ങൾ ഒരുക്കിയിരിക്കുന്നത്. 3000 പേർക്കിരിക്കാവുന്ന ഓപ്പൺ എയർ തിയറ്ററിന്റെ നിർമാണം അവസാനഘട്ടത്തിലാണെന്ന് കോർപറേറ്റർ റാം മോഹൻ രാജു അറിയിച്ചു. കുട്ടികള്‍ക്ക് കളിക്കാനുള്ള പാര്‍ക്കും ജിമ്മും പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്, എംഎൽഎമാരായ സതീഷ് റെഡ്ഡി, ആർ.അശോക എന്നിവര്‍ ചേര്‍ന്ന് പാര്‍ക്കിന്റെ ഉത്ഘാടനം നാളെ രാവിലെ 10 മണിക്ക് നിര്‍വഹിക്കും.

Read More

”ഹൗ ഈസ് ദ ജോഷ്” വ്യോമസേനക്ക് അഭിനന്ദന പ്രവാഹം..!

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണം നടന്ന് 12-ാം ദിനത്തില്‍ ഇന്ത്യ നല്‍കിയ കനത്ത തിരിച്ചടിയ്ക്ക് അഭിനന്ദന പ്രവാഹങ്ങളാണ് ലഭിക്കുന്നത്. 40 സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ച പുല്‍വാമയുടെ മുറിവുണങ്ങും മുമ്പ് ഇന്ത്യന്‍ വ്യോമസേന നല്‍കിയ തിരിച്ചടി രാജ്യമൊന്നാകെ ഏറ്റെടുത്തിരിക്കുകയാണ്. രാജ്യത്തിന്‍റെ എല്ലാ മേഖലകളില്‍ നിന്നുള്ളവരും വ്യോമസേനയുടെ മികവിനെ നെഞ്ചേറ്റിയിരുക്കുകയാണ്. രാഷ്ട്രീയം മറന്ന് രാഹുലും കെജ്‍രിവാളുമെല്ലാം വ്യോമസേനയെ പുകഴ്ത്തി രംഗത്ത് വന്നു കഴിഞ്ഞു. സിനിമ ലോകവും കായിക രംഗവുമെല്ലാം ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ സന്തോഷം രേഖപ്പെടുത്തുന്നു. ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ഉയരുന്ന ഒരു ഡയലോഗാണ് ‘ഹൗ…

Read More

രാജ്യം സുരക്ഷിത കരങ്ങളിലാണെന്ന് പ്രധാനമന്ത്രി; രാജ്യത്തെ ശിഥിലമാക്കാന്‍ ആരേയും അനുവദിക്കില്ല..

ന്യൂഡല്‍ഹി: പാകിസ്ഥാനെതിരെ ഇന്ത്യ വ്യാമാക്രമണം നടത്തിയതിനു പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി. രാജ്യം സുരക്ഷിത കരങ്ങളിലാണെന്ന് പ്രധാനമന്ത്രി. രാജ്യത്തെ ശിഥിലമാക്കാന്‍ ആരേയും അനുവദിക്കില്ല. ഇന്ത്യ ആര്‍ക്കു മുന്നിലും തലകുനിക്കില്ലെന്നും മോദി പറഞ്ഞു. ഇന്ത്യന്‍ വ്യോമാക്രമണത്തിനു ശേഷം പ്രധാനമന്ത്രിയുടെ ആദ്യത്തെ പ്രതികരണമായിരുന്നു ഇത്. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More

അതിര്‍ത്തിയിലൂടെ പറന്ന പാക് ഡ്രോണ്‍ ഇന്ത്യ വെടിവെച്ചിട്ടു

അഹമ്മദാബാദ്: ഗുജറാത്ത് അതിര്‍ത്തിയിലൂടെ പറന്ന പാക് ഡ്രോണ്‍ ഇന്ത്യ വെടിവച്ചിട്ടു. ഇന്ന് പുലര്‍ച്ചെ ആറരയോടെയാണ് ഗുജറാത്തിലെ കച്ഛ് അതിര്‍ത്തിയില്‍ ഡ്രോണ്‍ പറന്നത്. പാകിസ്ഥാന്റെ സര്‍വൈലന്‍സ് ഡ്രോണ്‍ ആണ് വെടിവെച്ചിട്ടതെന്നാണ് സൂചന. ഇത് സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല. നിയന്ത്രണ രേഖ കടന്ന് ഇന്ത്യ ബാലക്കോട്ടിലെ ഭീകരതാവളങ്ങളില്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് ശേഷമാണ് ഡ്രോണ്‍ പറന്നത്. അതിര്‍ത്തിയില്‍ സൈന്യം അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. ഇതിനിടെ ഇന്ത്യക്ക് തിരിച്ചടി നല്‍കുമെന്ന് പാക്കിസ്ഥാന്‍ ഭീഷണിമുഴക്കിയിട്ടുണ്ട്. പാക്കിസ്ഥാന് തിരിച്ചടിക്കാനുള്ള എല്ലാ അവകാശവുമുണ്ടെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ്…

Read More

ആരാധകന്‍ മാപ്പ് ചോദിച്ചു; മഞ്ഞപ്പടക്കെതിരെ സി കെ വിനീത് നല്‍കിയ കേസ് പിന്‍വലിച്ചു

കൊച്ചി: വ്യാജപ്രചാരണം നടത്തിയതിന് കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടക്കെതിരെ മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം സി കെ വിനീത് നല്‍കിയ കേസ് പിന്‍വലിച്ചു. വ്യാജ പ്രചാരണം നടത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകന്‍ മാപ്പ് ചോദിച്ചതോടെയാണ് സി.കെ.വിനീത് പരാതി പിന്‍വലിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തിയതിനാണ് മഞ്ഞപ്പട ആരാധകനെതിരെ വിനീത് പരാതി നല്‍കിയത്. രേഖാമൂലം ക്ഷമ ചോദിച്ച സാഹചര്യത്തില്‍ കേസ് അവസാനിപ്പിച്ചതായി വിനീത് പോലീസിനെ അറിയിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന വിനീത് ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് മാറിയതിന് പിന്നാലെയായിരുന്നു സംഭവം. കഴിഞ്ഞ 15ാം തീയതി കലൂരില്‍ നടന്ന…

Read More

യുദ്ധത്തിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്;കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോടിയേരി ബാലകൃഷ്ണന്‍.

ഇടുക്കി: യുദ്ധത്തിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുദ്ധം ഒരു പ്രശ്‌നത്തിന്റെയും പരിഹാരമല്ലെന്നും ഭയം കൊണ്ട് ബിജെപി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും കോടിയേരി പറഞ്ഞു. കശ്മീരികളെ കൂടെ നിര്‍ത്തി വേണം പാക്കിസ്ഥാനെ എതിരിടാന്‍. കശ്മീര്‍ ഇന്ത്യയുടെ ഭാഗമെന്ന് പറയുമ്പോഴും കശ്മീരികളെ ഉള്‍ക്കൊള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അദാനിക്ക് വിമാനത്താവളങ്ങള്‍ നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

Read More

തിരിച്ചടി അനിവാര്യമായിരുന്നുവെന്ന് ഇന്ത്യ; ജയ്‌ഷെ വീണ്ടും ചാവേര്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തിരുന്നു!

ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ വ്യോമാക്രമണം സ്ഥിരീകരിച്ച് ഇന്ത്യ. ആക്രമണം അനിവാര്യ ഘട്ടത്തിലായിരുന്നുവെന്നും. തുടര്‍ച്ചയായ ചാവേര്‍ ആക്രമണങ്ങള്‍ ജയ്‌ഷെ ആസൂത്രണം ചെയ്തിരുന്നതുകൊണ്ടാണ് തിരിച്ചടി അനിവാര്യമായതെന്നും വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞു. ബാലകോട്ടിലെ ജയ്‌ഷെ ക്യാമ്പുകള്‍ ആക്രമിച്ചു. നിരവധി ഭീകരരെ ഇല്ലാതാക്കി. ക്യാമ്പുകള്‍ ഉണ്ടായിരുന്നത് വനത്തിലായിരുന്നുവെന്നും ജനവാസ മേഖലയിലല്ലായിരുന്നുവെന്നും ഗോഖലെ പറഞ്ഞു. ആക്രമണത്തില്‍ മുതിര്‍ന്ന ജയ്‌ഷെ കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടു. മുഹമ്മദ് അസ്ഹറിന്റെ ഉറ്റബന്ധുവും കൊല്ലപ്പെട്ടവരില്‍ ഉള്‍പെട്ടിട്ടുണ്ടെന്ന് ഗോഖലെ പറഞ്ഞു. അതേസമയം, വെറും 21 മിനിറ്റ് കൊണ്ടാണ് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാക്ക് അധിനിവേശ കശ്മീരിലെ മൂന്നു ഭീകരതാവളങ്ങളില്‍ ആക്രമണം…

Read More

നിശബ്ദതക്ക് ശേഷം ഇന്ത്യ അതിശക്തമായ തിരിച്ചടി തുടങ്ങി;അതിർത്തിക്കപ്പുറത്തെ ഭീകരതാവളങ്ങൾ തകർത്തു;1000 കിലോ ബോംബുകൾ വർഷിച്ചു;ദൗത്യത്തിൽ പങ്കെടുത്തത് 12 മിറാഷ് 2000 ജെറ്റുകൾ.

ന്യൂഡൽഹി : കഴിഞ്ഞ 14 ന് 40 ൽ അധികം സി ആർ പി എഫ് ജവാൻമാരുടെ മരണത്തിനിടയാക്കിയ ഭീകരവാദികൾക്ക് ഇന്ത്യ തിരിച്ചടി നൽകിത്തുടങ്ങി. പാക്ക് അധിനിവേശ കാശ്മീരിലെ നിരവധി തീവ്രവാദി ക്യാമ്പുകൾ ഇന്ത്യൻ സേന തകർത്തു . ഇന്ന് പുലർച്ചെ മൂന്നരയോടെ വ്യോമസേനയാണ് ദൗത്യം പൂർത്തിയാക്കിയത്.12 മിറാഷ് 2000 വിമാനങ്ങൾ ആണ് ദൗത്യത്തിൽ പങ്കെടുത്തത്.1000 കിലോ ബോംബ് വർഷിച്ചതായാണ് വിവരം. തീവ്രവാദി ക്യാമ്പുകൾ നിശ്ശേഷം തകർന്നു.

Read More

ബന്ദിപ്പുർ കാട്ടുതീയിൽ ചത്തൊടുങ്ങിയ മൃഗങ്ങളെന്ന വ്യാജ ചിത്രങ്ങൾ പരക്കുന്നു.

ബെംഗളൂരു: ബന്ദിപ്പുർ കടുവസംരക്ഷണകേന്ദ്രത്തിൽ ആറുദിവസമായി തുടരുന്ന കാട്ടുതിയിൽ നിരവധി മൃഗങ്ങളും ഇഴജന്തുക്കളും ചത്തൊടുങ്ങിയതായാണ് വിവരം. പരിക്കേറ്റതും ചത്തതുമായ വന്യജീവികളുടെ കണക്കുകൾ ഇതുവരെ വനംവകുപ്പ് പുറത്തുവിട്ടിട്ടില്ല. എന്നാൽ അതിനിടെ, ബന്ദിപ്പുർ വനമേഖലയിലെ കാട്ടുതീയിൽ ചത്തൊടുങ്ങിയ മൃഗങ്ങളെന്ന അടിക്കുറിപ്പോടെ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ച ചിത്രങ്ങൾ വ്യാജമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കൊളംബിയ, യു.എസ്. തുടങ്ങിയ രാജ്യങ്ങളിലുണ്ടായ കാട്ടുതീയിൽ ചത്ത ജീവികളുടെ ചിത്രമാണിതെന്നും ബന്ദിപ്പുരിലേതല്ലെന്നും അധികൃതർ വ്യക്തമാക്കി.

Read More
Click Here to Follow Us